അനധികൃതമായി താമസ സൗകര്യം: നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി ഷാർജാ അധികാരികൾ

117 0

ഷാർജ : നിയമലംഘകർക്ക് അനധികൃതമായി താമസ സൗകര്യം ഒരുക്കുന്നത് പരിശോധിക്കാൻ ഒരുങ്ങി ഷാർജാ അധികാരികൾ. വാടക നിയമം ലംഘിച്ച് താമസക്കാർക്ക് അഭയം നൽകുന്നുവെന്ന് മുമ്പ് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്.  അനധികൃതമായി പാർപ്പിടം ഒരുക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ വ്യക്തമാക്കി. ദിവസ വാടകയിൽ അനധികൃതമായി താമസ സൗകര്യം ഒരുക്കുന്ന രീതി വർധിച്ചതോടെയാണ് അധികാരികൾ പരിശോധന ക്യാംപയിൻ സംഘടിപ്പിച്ചത്. 

കുടുംബങ്ങൾക്ക് താമസിക്കാൻ മാത്രം അനുമതിയുള്ള മേഖലകളിലാണ് ദിവസ, വാര വാടകയ്ക്ക് തൊഴിലാളികളെ പാർപ്പിക്കുന്നത്. ഇവരിൽ പലരും തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവരാണെന്നും കണ്ടെത്തി. പീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് സാഹചര്യം ഒരുക്കുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്. നിയമലംഘകരെ കണ്ടെത്തിയാല്‍ 993 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണം. ഇത്തരം താമസയിടങ്ങളിലേക്കുള്ള ജല, വൈദ്യുതി ബന്ധം വിഛേദിക്കുമെന്ന് അൽസുവൈദി അറിയിച്ചു. അല്‍നഹ്ദയില്‍ നടന്ന പരിശോധനയില്‍ 40 ഫ്ളാറ്റുകളില്‍ നിയമവിരുദ്ധ താമസക്കാരെ കണ്ടെത്തി. 

Related Post

നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിൽ വിമാനം തകർന്നു

Posted by - Mar 12, 2018, 03:34 pm IST 0
നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിൽ വിമാനം തകർന്നു ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന വിമാനം റൺവേയിൽ നിന്നും തെന്നി മാറി തൊട്ടടുത്തുള്ള ഫുടബോൾ മൈതാനത്തേക്ക് ഇടിച്ചുകയറിയാണ് അപകടം. 76…

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ

Posted by - Sep 5, 2018, 07:17 am IST 0
ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇറാനില്‍ നിന്ന് എണ്ണ…

ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു

Posted by - Oct 2, 2018, 10:14 pm IST 0
സ്വീഡന്‍: ഈ വർഷത്തെ ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു. ആര്‍തര്‍ ആഷ്‌കിന്‍, ജെറാര്‍ഡ് മൂറു, ഡോണാ സ്ട്രിക്ക് ലാന്‍ഡ് എന്നിവര് ചേര്‍ന്നാണ് ഭൗതിക ശാസ്ത്രത്തിലെ ഈ വര്‍ഷത്തെ…

യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 15, 2018, 09:17 pm IST 0
ജിദ്ദ (സൗദി അറേബ്യ): മലയാളി യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെയാണ് ജിദ്ദയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച…

യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു

Posted by - Oct 25, 2018, 07:28 am IST 0
വാഷിംടണ്‍: അമേരിക്കയിലെ മിയാമിയില്‍ യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു. സുരക്ഷാ പ്രശ്‌നങ്ങളേത്തുടര്‍ന്നാണ് വിമാനം ഒഴിപ്പിച്ചത്. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Leave a comment