ബാഹുബലിയുടെ വിജയഗാഥ തുടങ്ങിയിട്ട് രണ്ട് വര്‍ഷം: പ്രഭാസിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ് വായിക്കാം 

221 0

ബാഹുബലിയുടെ വിജയഗാഥ തുടങ്ങിയിട്ട് രണ്ട് വര്‍ഷം. കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ച ചിത്രമായിരുന്നു ബാഹുബലി ദ കണ്‍ക്ലൂഷന്‍. 10 ദിവസത്തിനുള്ളില്‍ 1000 കോടി രൂപയുടെ കളക്ഷന്‍ നേടിയും ബാഹുബലി റെക്കോര്‍ഡ് ഇട്ടു. ചിത്രം പ്രദര്‍ശനത്തിന് എത്തിയത് 2017 ഏപ്രില്‍ 27നായിരുന്നു. ചിത്രത്തിന്റെ വിജയഗാഥയ്ക്ക് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നായകന്‍ പ്രഭാസ്.

ബാഹുബലി 2 ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ആ ദിവസം എനിക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. എല്ലാ ആരാധകര്‍ക്കും സ്‌നേഹം, നന്ദി. മനോഹരമായ ആ യാത്രയില്‍ പങ്കാളിയായതിന് നന്ദി. എസ് എസ് രാജമൗലിക്കും ടീമിനും അഭിനന്ദനങ്ങള്‍, ഹൃദയം നിറഞ്ഞ നന്ദി-പ്രഭാസ് പറയുന്നു.

ബാഹുബലി ഇറങ്ങിയിട്ട് 2 വര്‍ഷത്തിന് ശേഷവും ലോകത്തിന്റെ ഇതഭാഗങ്ങളില്‍ ബോക്‌സോഫീസില്‍ നിറഞ്ഞോടുകയാണ്. .ജപ്പാനിലെ ടോക്കിയോയയില്‍എത്തിയപ്പോള്‍ ആരാധകരെയും സിനിമപ്രവര്‍ത്തകരെയും കാണാന്‍ സന്തോഷമുണ്ടെന്ന് രാജമൗലി ട്വീറ്റ് ചെയ്തു. ബാഹുബലി 2 വിന് 2 ദേശീയപുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

ബാഹുബലി 2 ചരിത്രത്തില്‍ ഇടം നേടിയ സിനിമയാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് ഡയറക്ടര്‍ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തത്.ധര്‍മ പ്രോഡക്ഷന്‍സ് ബാനറാണ്‌ഇന്ത്യയില്‍ വിതരണാവകാശം നേടിയത്.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒന്നാം ഭാഗമായ ബാഹുബലി ദി ബിഗിനിംഗും വന്‍ ഹിറ്റായിരുന്നു. പ്രഭാസിനു പുറമെ അനുഷ്‌ക ഷെട്ടി, റാണ, തമന്ന, സത്യരാജ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Post

ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം കൂടി

Posted by - May 12, 2018, 03:02 pm IST 0
ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം കൂടി. സംഗീത വിദഗ്ധനായ ഹിമേഷ് രേഷാമിയയും മിനിസ്‌ക്രീന്‍ താരം സോണിയ കപൂറൂമാണ് വിവാഹിതരായത്. ഹിമേഷിന്റെ രണ്ടാമത്തെ വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍…

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

Posted by - May 23, 2018, 10:04 am IST 0
പാലക്കാട്: ഒട്ടേറെ മലയാള ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പ്രൊഡക്ഷന്‍…

അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പ്  കബീര്‍ സിങ്  ടീസര്‍ പുറത്ത്

Posted by - Apr 8, 2019, 05:06 pm IST 0
വിജയ് ദേവർകൊണ്ട നായകനായ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്. ഷാഹിദ് കപൂര്‍ നായകനായ ‘കബീര്‍ സിങ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ…

ആരാണ് ഖുറേഷി അബ്രാം? കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വീഡിയോ  

Posted by - Apr 25, 2019, 10:48 am IST 0
പൃഥ്വിരാജ് – മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 150 കോടിയും പിന്നിട്ട് തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന…

Leave a comment