ബി​ന്‍ ലാ​ദ​നെ ക​ണ്ടെ​ത്താ​ൻ സി​ഐ​എ​യെ സ​ഹാ​യി​ച്ച പാ​ക് ഡോ​ക്ട​ര്‍ക്ക് ജ​യി​ൽ മാ​റ്റം

122 0

ഇ​സ്‌ലാമാബാദ്: അ​ല്‍​ക്വ​യ്ദ ഭീ​ക​ര​ൻ ഉ​സാ​മ ബി​ന്‍ ലാ​ദ​നെ ക​ണ്ടെ​ത്താ​ൻ സി​ഐ​എ​യെ സ​ഹാ​യി​ച്ച പാ​ക് ഡോ​ക്ട​ര്‍ ഷ​ക്കീ​ല്‍ അ​ഫ്രീ​ദി​ക്ക് ജ​യി​ൽ മാ​റ്റം. അ​ഫ്രീ​ദി​യെ പെ​ഷാ​വ​റി​ലെ ജ​യി​ലി​ൽ നി​ന്ന് അ​ജ്ഞാ​ത സ്ഥ​ല​ത്തേ​ക്കാണ് മാ​റ്റിയിരിക്കുന്നത്. അ​ബോ​ട്ടാ​ബാ​ദ് പ്ര​ദേ​ശ​ത്ത് വ്യാ​ജ വാ​ക്സി​നേ​ഷ​ന്‍ പ​രി​പാ​ടി ന​ട​ത്തി ഡി​എ​ന്‍​എ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് അ​ഫ്രീ​ദി സി​ഐ​എ​ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു. 

ഇ​തോ​ടെ​യാ​ണ് അ​ബോ​ട്ടാ​ബാ​ദി​ല്‍ ബി​ന്‍ ലാ​ദ​ന്റെ സാ​ന്നി​ധ്യം സി​ഐ​എ സ്ഥി​രീ​ക​രി​ച്ച​ത്. റാ​വ​ൽ​പി​ണ്ടി​യി​ലെ അ​ഡി​യാ​ല ജ​യി​ലി​ലേ​ക്കാ​ണ് അ​ഫ്രീ​ദി​യെ മാ​റ്റി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സു​ര​ക്ഷാ ഭീ​ഷ​ണി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2012ൽ ​രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി ഗോ​ത്ര​വ​ര്‍​ഗ​കോ​ട​തി 33 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ​യ്ക്ക് വി​ധി​ക്കു​ക​യാ​യി​രു​ന്നു. 

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തെ ഫ്രോ​ണ്ടി​യ​ര്‍ ക്രൈം​സ് റ​ഗു​ലേ​ഷ​ൻ(​എ​ഫ്സി​ആ​ർ) പ്ര​കാ​ര​മാ​യി​രു​ന്നു അ​ഫ്രീ​ദി​ക്ക് എ​തി​രേ രാ​ജ്യ​ദ്രോ​ഹ​ത്തി​നു കേ​സെ​ടു​ത്ത​ത്. ഈ ​നി​യ​മ​പ്ര​കാ​രം വ​ധ​ശി​ക്ഷ​യ്ക്കു വ്യ​വ​സ്ഥ​യി​ല്ല. 2011 മേ​യ് ര​ണ്ടി​ന് യു​എ​സ് നേ​വി സീ​ല്‍ ടീ​മി​ലെ ക​മാ​ന്‍​ഡോ​ക​ള്‍ മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി ബി​ന്‍ ലാ​ദ​നെ വ​ക​വ​രു​ത്തു​ക​യാ​യി​രു​ന്നു. 
 

Related Post

കാമുകിയെ പീഡിപ്പിച്ച യുവാവിന് 3 വർഷം തടവ്

Posted by - May 3, 2018, 08:49 am IST 0
ദുബൈയിൽ വെച്ച് കാമുകിയെ ലൈംഗീകമായി പീഡിപ്പിച്ചതിനുശേഷം റൂമിൽ നിന്നും നഗ്‌നയാക്കി പുറത്തേക്ക് തള്ളിയ എമിറേറ്റി യുവാവിന് 3 വർഷം തടവ്. 2017 ജനുവരി 21 ന് യുവതിയെ…

കാണാതായ വനിതയെ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി

Posted by - Jun 16, 2018, 01:45 pm IST 0
മകാസര്‍: കാണാതായ ഇന്തോനേഷ്യന്‍ വനിതയെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. 54കാരിയായ വാ ടിബയുടെ ശരീരമാണ് ഇത്തരത്തില്‍ ലഭിച്ചത്. ഇവരെ കാണാതായതിനെത്തുടര്‍ന്ന് തിരച്ചില്‍…

വാഹനാപകടത്തില്‍ ഒരു സ്ത്രീയും നാല് കുട്ടികളും മരിച്ചു

Posted by - Dec 26, 2018, 04:00 pm IST 0
റിയാദ്: യുഎഇയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ സൗദിയിലേക്ക് പോകുന്നവഴി വാഹനാപകടത്തില്‍ ഒരു സ്ത്രീയും നാല് കുട്ടികളും മരിച്ചു. രണ്ട് കാറുകളിലായി സഞ്ചരിച്ചിരുന്ന കുടുംബം നുഐരിയ പ്രദേശത്ത് വെച്ചാണ്…

ദുബായില്‍ എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നു

Posted by - Jan 21, 2019, 05:08 pm IST 0
ദുബായ് : 'താങ്കളുടെ എടിഎം കാര്‍ഡ് പുതുക്കാത്തതിനാല്‍ റദ്ദായിട്ടുണ്ട്. കാര്‍ഡ് ഉപയോഗിക്കാന്‍ താങ്കള്‍ താഴെ കാണുന്ന മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുക' ഇത്തിസാലാത്ത് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് അറബിക്,…

യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Posted by - Jul 13, 2018, 11:09 am IST 0
റിയാദ്: സൗദിയുടെ യുദ്ധവിമാനം സൗദി അറേബ്യയിലെ അസ്സിര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീണു. സാങ്കേതിക തകരാര്‍ മൂലമാണത്രേ അപകടമുണ്ടായത്. ടൊര്‍ണാഡോ ഇനത്തില്‍പ്പെട്ട വിമാനം പരിശീലന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.…

Leave a comment