വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി

241 0

മാവേലിക്കര: വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. തെക്കേക്കര പല്ലാരിമംഗലത്ത്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.45 നായിരുന്നു സംഭവം. പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു(50), ഭാര്യ ശശികല(42) എന്നിവരാണു മരിച്ചത്‌. അയല്‍വാസി പല്ലാരിമംഗലം തിരുവമ്പാടി വീട്ടില്‍ സുധീഷി(39)നെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ദമ്പതികളെ കമ്പിവടി കൊണ്ട്‌ തലയ്‌ക്കടിച്ചു വീഴ്‌ത്തിയ ശേഷം ഇഷ്‌ടിക കൊണ്ട്‌ തലയ്‌ക്കടിച്ചു കൊല്ലുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. 

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വസ്‌തുവിന്റെ അതിര്‍ത്തി സംബന്ധിച്ച്‌ അയല്‍വാസികള്‍തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബിജു മകനോടൊപ്പം മാവേലിക്കരയില്‍ പോയി തിരികെ വീട്ടിലെത്തിയപ്പോള്‍ അയല്‍വാസിയായ സുധീഷ്‌ അസഭ്യം പറഞ്ഞു. ചോദ്യംചെയ്‌ത ബിജുവിനെ സുധീഷ്‌ കമ്പിവടി കൊണ്ട്‌ ആക്രമിച്ചു. 

ബഹളം കേട്ട്‌ ഓടിയെത്തിയ ബിജുവിന്റെ ഭാര്യ ശശികലയെയും സുധീഷ്‌ ആക്രമിച്ചു. അടി കൊണ്ട്‌ നിലത്തു വീണ ഇരുവരെയും ഇഷ്‌ടിക കൊണ്ട്‌ പലതവണ തലയ്‌ക്കടിച്ചു. ആക്രമണം കണ്ട്‌ ഭയന്ന ബിജുവിന്റെ മകന്‍ ദേവന്‍ നിലവിളിച്ച്‌ അയല്‍വീട്ടിലേക്ക്‌ ഓടി. സമീപവാസികളെത്തിയപ്പോള്‍ അടിയേറ്റ്‌ രക്‌തത്തില്‍ കുളിച്ചു കിടക്കുന്ന ബിജുവിനെയും ഭാര്യയെയുമാണ്‌ കണ്ടത്‌. 

ഇരുവരെയും ആംബുലന്‍സില്‍ കായംകുളം താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു. ശശികല സംഭവസ്‌ഥലത്തു വച്ചും ബിജു താലൂക്ക്‌ ആശുപത്രിയില്‍ വച്ചും മരിച്ചു. ആക്രമണത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു. ഡിവൈ.എസ്‌.പി: ആര്‍. ബിനു, സി.ഐ: പി. ശ്രീകുമാര്‍, എസ്‌.ഐ: എസ്‌. ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സ്‌ഥലത്ത്‌ പരിശോധന നടത്തി.

Related Post

ജേക്കബ് തോമസിനെതിരെ അഴിമതി കേസ്: കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു  

Posted by - Apr 12, 2019, 11:41 am IST 0
തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അഴിമതിക്കേസ്. തുറമുഖ ഡയറക്‌ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിൽ ജേക്കബ് തോമസ് അഴിമതി നടത്തിയെന്നാണ് കേസ്. ഇതുസംബന്ധിച്ച് വിജിലൻസ് കമ്മീഷൻ കോടതിയിൽ എഫ്.ഐ.ആർ…

സംസ്ഥാനത്ത് കോംഗോ പനി

Posted by - Dec 3, 2018, 05:42 pm IST 0
തൃശ്ശൂര്‍: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച്‌ ഒരാള്‍ ചികില്‍സയില്‍. വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍…

പാർക്കിങ്ങിനെ ചൊല്ലിയുള്ള  തർക്കത്തിനിടയിൽ ലോട്ടറി വിൽപ്പനക്കാരനെ കുത്തിക്കൊന്നു.

Posted by - Sep 14, 2019, 10:13 am IST 0
തൃശൂർ : സിനിമാ തീയേറ്ററിന് മുന്നിലെ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ. കലാശിച്ചു . മാപ്രാണം സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു. തീയറ്റർ മാനേജരും…

മധു വധം: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.

Posted by - Mar 15, 2018, 08:27 am IST 0
മധു വധം: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. കഴിഞ്ഞ മാസം 22 ന് നാട്ടുകാരുടെ മർദ്ദനമേറ്റ് മധു എന്ന ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ…

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം : സിപിഎം നേതാവിന്റെ പേര് ഗവര്‍ണര്‍ ഒഴിവാക്കി

Posted by - May 10, 2018, 01:49 pm IST 0
തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനത്തില്‍ സിപിഎം നേതാവ് എ.എ റഷീദിനെന്റെ പേര് ഗവര്‍ണര്‍ ഒഴിവാക്കി.  റഷീദിനെ ഒഴിവാക്കി ബാക്കിയുള്ള നാലുപേരുകള്‍ ഗവര്‍ണര്‍ അംഗീകരിച്ചു.…

Leave a comment