ബാലപീഡകര്‍ക്ക് ഇനി കുരുക്ക് മുറുകും: ഓർഡിനൻസ് രാഷ്ട്രപതി ഒപ്പുവച്ചു

485 0

ന്യൂഡൽഹി∙ പന്ത്രണ്ടു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ പ്രതികൾക്കു വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അനുമതി.  ഇതോടെ 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ വിധിക്കാൻ കോടതിക്ക് അധികാരമായി. 12 വയസിനു താഴെയുള്ള കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷയും, 16 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ ജീവപര്യന്തം ശിക്ഷയുമാണ് പോസ്കോ നിര്‍ദേശിക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു. ഈ നിയമം ഭേദഗതി ചെയ്​താണ് ഓര്‍ഡിനന്‍സ്​ ഇറക്കിയത്​​. നിലവില്‍ പോക്​സോ നിയമപ്രകാരം കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ക്ക്​ കുറഞ്ഞത്​ 7വര്‍ഷവും കൂടിയത്​ ജീവപര്യന്തം ശിക്ഷയുമാണ്​ നിര്‍ദേശിക്കുന്നത്​. ഇതാണ്​ വധശിക്ഷയാക്കി ഉയര്‍ത്തിയത്. 

കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി 2012ലാണ് കേന്ദ്ര സര്‍ക്കാര്‍ പോക്സോ നിയമം നടപ്പില്‍ വരുത്തുന്നത്. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും വ്യവസ്ഥയുണ്ട്. രാജ്യമെങ്ങും പെൺകുഞ്ഞുങ്ങൾക്കു നേരെ ആക്രമണം വർധിച്ചതിനെ തുടർന്ന് ഉയർന്ന ജനരോഷത്തിന്‍റെ പശ്ചാത്തലത്തിലാണു കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. ബലാത്സംഗ കേസുകളുടെ വിചാരണാ നടപടികള്‍ വേഗത്തിലാക്കാനുള്ള വ്യവസ്ഥയും ഓര്‍ഡിനന്‍സിലുണ്ട്. ബലാത്സംഗക്കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള പരമാവധി കാലാവധി രണ്ട് മാസമായിരിക്കും. 
 

Related Post

ഐഎസ് ബന്ധം: തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്; ആയുധങ്ങള്‍ പിടിച്ചെടുത്തു  

Posted by - May 20, 2019, 10:24 pm IST 0
ചെന്നൈ: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ആയുധങ്ങള്‍, രഹസ്യ രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പരിശോധനയില്‍ പിടിച്ചെടുത്തു. സേലം, ചിദംബരം,…

ചന്ദ്രബാബു നായിഡു വീട്ടുതടങ്കലില്‍

Posted by - Sep 11, 2019, 10:53 am IST 0
അമരാവതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേഷും വീട്ടു തടങ്കലില്‍. ഇവരെ കൂടാതെ തെലുങ്ക് ദേശം പാര്‍ട്ടിയുടെ…

ഇന്ധന വിലവര്‍ധനവിനെതിരെ വ്യാപാരികളുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തില്‍ പണിമുടക്കില്ല  

Posted by - Feb 26, 2021, 03:42 pm IST 0
ഡല്‍ഹി: ഇന്ധന വിലവര്‍ധനവിനെതിരെ വ്യാപാരികളുടെ രാജ്യവ്യാപക ബന്ദ് തുടങ്ങി. രാവിലെ ആറിന് തുടങ്ങിയ ബന്ദ് വൈകീട്ട് എട്ടു വരെയാണ്. പണിമുടക്കുന്ന വ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ…

കനത്ത മഴ: രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

Posted by - Jun 9, 2018, 02:34 pm IST 0
മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കി.കഴിഞ്ഞ 12 മണിക്കൂറില്‍ 7595 സെന്റീ മീറ്റര്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്. അടുത്ത 48മണിക്കൂര്‍ മഴ തുടരുമെന്ന്…

ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഇ.ശ്രീധരൻ  പിൻമാറി

Posted by - Mar 8, 2018, 04:29 pm IST 0
ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഇ.ശ്രീധരൻ  പിൻമാറി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹകരണമില്ലായ്മമൂലമാണ് പദ്ധതിയിൽനിന്നും പിൻമാറുന്നതെന്നും അതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 15 മാസമിട്ടും തുടർപ്രവർത്തനങ്ങൾ നടക്കുന്നില്ല എന്നുമാത്രമല്ല…

Leave a comment