പ്രായം 38 ആയെങ്കിലും അതൊരു പ്രേശ്നമല്ല: വിവാഹം ഉടൻതന്നെ ഉണ്ടാകും, വെളിപ്പെടുത്തലുമായി നന്ദിനി 

155 0

തിരുവനന്തപുരം: അന്യ ഭാഷയിൽ നിന്നും മലയാളത്തിലെത്തി മലയാളികളുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് നന്ദിനി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് ആരാധക മനസിൽ തങ്ങി നിൽക്കുന്ന നിരവധി ചിത്രങ്ങളിൽ അവർ നായിയായി. ഒരു സമയത്ത് കൈനിറയെ ചിത്രങ്ങളായിരുന്നു അവരെ കാത്തിരുന്നത്.  ഏറെക്കാലമായി സിനിമില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന നന്ദിനി അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ രണ്ടാം വരവ് നടത്തിയത്. 

ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, നാറാണത്ത് തമ്പുരാന്‍, കരുമാടിക്കുട്ടന്‍, സുന്ദര പുരുഷന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. തമിഴില്‍ 30 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. 

ഇപ്പോഴും സിനിമയിലും സീരിയലിലുമായി അഭിനയരംഗത്ത് സജീവയാണ് നന്ദിനി. അണിയറയില്‍ ഒരുങ്ങുന്ന ലേലം സിനിമയുടെ രണ്ടാം ഭാഗത്തിലും നന്ദിനിയുണ്ട്. സിനിമയും സീരിയലുമൊക്കയായി ആകെ തിരക്കിലായിരുന്നു താരം. ഇതിനിടയില്‍ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും നന്ദിനി കൃത്യമായി ഒഴിഞ്ഞു മാറിയിരുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

ആലോചനകള്‍ തുടങ്ങിയെന്നും ഉടന്‍ തന്നെ വിവാഹം നടന്നേക്കാമെന്ന സൂചനയും താരം നല്‍കിയിട്ടുണ്ട്. വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ പങ്കാളി എങ്ങനെയുള്ള വ്യക്തിയായിരിക്കണം എന്ന് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടി ഇതായിരുന്നു. തന്റെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ഒരാളായിരിക്കണം പങ്കാളിയായി എത്തേണ്ടത്. അത്തരത്തിലൊരാളെ ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്നും നന്ദിനി പറയുന്നു.
 

Related Post

വിഷു ആഘോഷമാക്കാൻ മധുരരാജയും അതിരനും തീയേറ്ററുകളില്‍

Posted by - Apr 12, 2019, 12:39 pm IST 0
ഈ വര്‍ഷത്തെ വിഷു റിലീസുകളായി മധുരരാജയും അതിരനും തീയേറ്ററുകളില്‍ എത്തി. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന 'മധുരരാജ'യും ഫഹദും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അതിരനു'മാണ്…

വിവാദങ്ങൾക്ക് തിരികൊളുത്തി സ്ഫടികം 2 ടീസർ

Posted by - Mar 30, 2019, 05:19 pm IST 0
വിവാദങ്ങൾക്കു നടുവിൽ സ്ഫടികം 2 ടീസർ റിലീസ് ചെയ്തു. ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു ജെ. കട്ടക്കൽ ആണ്. സ്ഫടികം…

ദേശീയ അവാര്‍ഡ് ബഹിഷ്‌കരിച്ച മലയാള സിനിമ താരങ്ങളെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

Posted by - May 4, 2018, 10:51 am IST 0
തിരുവനന്തപുരം: ദേശീയ അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച മലയാള സിനിമയിലെ താരങ്ങളെ രൂക്ഷമായി വി‌മര്‍ശിച്ചും പരിഹസിച്ചും നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. തനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍…

യു​വ റാ​പ് ഗാ​യ​ക​ന്‍ മ​രി​ച്ച നി​ല​യി​ല്‍

Posted by - Sep 8, 2018, 07:59 am IST 0
ക​ലി​ഫോ​ര്‍​ണി​യ: അ​മേ​രി​ക്ക​ന്‍ സം​ഗീ​ത​പ്ര​മി​ക​ളെ ഹ​രം കൊ​ള്ളി​ച്ച യു​വ റാ​പ് ഗാ​യ​ക​ന്‍ മാ​ക് മി​ല്ല​റെ(26) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ക് മി​ല്ല​ര്‍ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന മാ​ര്‍​ക്കം ജെ​യിം​സ്…

Leave a comment