ഏപ്രില്‍ 14 ന് ഭൂമി രക്ഷപ്പെട്ടത് വന്‍ ദുരന്തത്തിൽ നിന്ന്: അമ്പരപ്പോടെ നാസ 

362 0

ഏപ്രില്‍ 14 ന് ഭൂമി രക്ഷപ്പെട്ടത് വന്‍ ദുരന്തത്തിൽ നിന്ന്.  പ്രാദേശിക സമയം പുലര്‍ച്ച 2.41ഓടെയായിരുന്നു സംഭവം. ഭൂമിയുടെ നേര്‍ക്ക് അഞ്ജാത വസ്തു ക്കള്‍ കടന്നു വരുന്നത് നാളുകള്‍ക്കു മുമ്പേ തിരിച്ചറിയാന്‍ നാസ പദ്ധതി വേന്ദ്രമായ സെന്റര്‍ ഫോര്‍ നിയര്‍ ഏര്‍ത്ത് ഓബ്ജക്ട് സ്റ്റഡീസ്(സിഎന്‍ഇഒഎസ്)പോലും ഛിന്നഗ്രഹത്തിന്റെ ഈ വരവ് അറിഞ്ഞില്ല. 

ഒരു ഫുട്‌ബോള്‍ മൈതാനത്തോളം വലുപ്പമുള്ള ഛിന്നഗ്രഹമായ ജിഇ3 ഏപ്രില്‍ 13 ന് ഗവേഷകര്‍ കണ്ടെതിയപ്പോളേക്കും അത് ഭൂമിയോട് അടുത്തിരുന്നു. അതായത് ഭൂമിക്ക് ഏറ്റവും അടുത്ത് ഈ ഛിന്നഗ്രഹം എത്തുന്നതിനു വെറും 21 മണിക്കൂര്‍ മുന്‍പു മാത്രം. ജിഇ3യുടെ ഇതുവരെയുള്ള യാത്രയില്‍, 90 വര്‍ഷത്തിനിടെ, ഇതാദ്യമായാണ് ഭൂമിക്ക് ഇത്രയും അടുത്ത് ഈ ഛിന്നഗ്രഹം എത്തുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരത്തിന്റെ പകുതിയോളം ദൂരത്തില്‍ ജിഇ3 എത്തിയിരുന്നു. 

57 മുതല്‍ 360 അടി വരെ വ്യാസമുള്ള ഛിന്നഗ്രഹമായിരുന്നു ജിഇ3. 1908 ല്‍ സൈബീരിയയിലെ അഞ്ചു ലക്ഷം ഏക്കര്‍ വരുന്ന കാടിനെ കത്തിച്ചു കളഞ്ഞ ഛിന്നഗ്രഹത്തേക്കാള്‍ മൂന്നര മടങ്ങെങ്കിലും വലുപ്പമുള്ളതായിരുന്നു ഇത്. അരിസോണ സര്‍വകലാശാലയിലെ കാറ്റലിന സ്‌കൈ സര്‍വേ പദ്ധതിയിലെ നിരീക്ഷണത്തിനിടെയാണ് ഏപ്രില്‍ 13ന് ജിഇ3 ആദ്യം ഗവേഷകരുടെ കണ്ണില്‍പ്പെടുന്നത്. ഏകദേശം ഒരു അണുബോംബിനോളം ശേഷി പാറകളും ലോഹങ്ങളും നിറഞ്ഞതായിരുന്നു ഈ ചിന്ന ഗ്രഹം.

Related Post

മിസ് യൂണിവേഴ്‌സ് കിരീടം കാട്രിയോണ എലൈസ ഗ്രേക്ക്

Posted by - Dec 17, 2018, 02:48 pm IST 0
ബാങ്കോക്ക്: ഇത്തവണത്തെ മിസ് യൂണിവേഴ്‌സ് കിരീടത്തിന് ഫിലിപ്പീന്‍സുകാരിയായ കാട്രിയോണ എലൈസ ഗ്രേക്ക് അര്‍ഹയായി. ദക്ഷിണാഫ്രിക്കയുടെ ടാമറിന്‍ ഗ്രീനും വെനസ്വേലയുടെ സ്‌തെഫാനി ഗുട്ടെറെസും ഒന്നും രണഅടും സ്ഥാനങ്ങളിലെത്തി. കഴിഞ്ഞവര്‍ഷത്തെ…

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

Posted by - Mar 7, 2018, 11:45 am IST 0
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ ശ്രീലങ്കയിൽ വർഗീയ ലഹള കത്തിപടരുന്നു. വർഗീയലഹള നിയന്ത്രിക്കുന്നതിന് ഭാഗമായി ശ്രീലങ്കയിൽ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിംഹള വിഭാഗവും മുസ്ലിം വിഭാഗവും തമ്മിലുള്ള സംഘർഷത്തിന്റെ…

ഇസ്രയേലില്‍ ഇന്ത്യക്കാര്‍ തമ്മില്‍ വഴക്ക്; കുത്തേറ്റ ഒരു മലയാളി മരിച്ചു  

Posted by - Jun 10, 2019, 08:12 pm IST 0
ടെല്‍ അവീവ്: ഇസ്രയേലിലെ ടെല്‍ അവീവില്‍ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരായ ഇന്ത്യക്കാര്‍ തമ്മിലുള്ള വഴക്കിനിടെ രണ്ട് മലയാളികള്‍ക്ക് കുത്തേറ്റു. ഒരാള്‍. മരിച്ചു. മറ്റൊരാള്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്…

നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിൽ വിമാനം തകർന്നു

Posted by - Mar 12, 2018, 03:34 pm IST 0
നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിൽ വിമാനം തകർന്നു ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന വിമാനം റൺവേയിൽ നിന്നും തെന്നി മാറി തൊട്ടടുത്തുള്ള ഫുടബോൾ മൈതാനത്തേക്ക് ഇടിച്ചുകയറിയാണ് അപകടം. 76…

മുൻ ഈജിപ്ത് പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു

Posted by - Feb 25, 2020, 07:28 pm IST 0
കെയ്റോ: ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് 91 വയസായിരുന്നു . മുഹമ്മദ് അലി പാഷയ്ക്ക്…

Leave a comment