ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​മേ​രി​ക്ക​യി​ൽ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു

350 0

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ കൗ​മാ​ര​ക്കാ​ര​ൻ അ​മേ​രി​ക്ക​യി​ൽ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ന​ഥാ​നി​യ​ൽ പ്ര​സാ​ദ്(18) ആ​ണ് ക​ലി​ഫോ​ർ​ണി​യ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ഈ ​മാ​സം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ പു​റ​പ്പെ​ടു​വി​ക്കു​ന്ന വാ​റ​ന്‍റാ​ണി​ത്. ന​ഥാ​നി​യ​ൽ പോ​ലീ​സി​നു​നേ​രെ വെ​ടി​യു​തി​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച 22 കാ​ലി​ബ​ർ റി​വോ​ൾ​വ​ർ മോ​ഷ്ടി​ച്ച​താ​ണെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 

മാ​ർ​ച്ച് 22ന് ​ഫ്ര​മോ​ണ്ട് സ്കൂ​ൾ റി​സോ​ഴ്സ് ഓ​ഫീ​സ​റെ വെ​ട്ടി​ച്ച് ന​ഥാ​നി​യ​ൽ ഒ​ളി​ച്ചോ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ഫെ​ല​നി ഫ​യ​ർ​ആം​സ് പൊ​സ​ഷ​ൻ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്. പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തു ക​ണ്ട് ഇ​യാ​ൾ പോ​ലീ​സി​നു​നേ​രെ വെ​ടി​യു​തി​ർ​ത്തു. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് ന​ഥാ​നി​യ​ലി​നെ വെ​ടി​വ​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ പോ​ലീ​സ് ന​ഥാ​നി​യ​ൽ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. വാ​റ​ന്‍റ് നി​ല​നി​ൽ​ക്കെ ഏ​പ്രി​ൽ അ​ഞ്ചി​ന് ഫ്ര​മോ​ണ്ടി​ൽ ന​ഥാ​നി​യ​ലി​നെ ക​ണ്ട​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. ഇ​യാ​ളു​ടെ മാ​താ​വ് ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം ത​ട​ഞ്ഞ പോ​ലീ​സ് ന​ഥാ​നി​യ​ലി​നോ​ടു കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ ഓ​ടി​ക്ക​ള​ഞ്ഞു. 
 

Related Post

ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ വനിത മരിച്ചു

Posted by - Feb 8, 2020, 04:16 pm IST 0
ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ വനിത മരിച്ചു.  കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ വെള്ളിയാഴ്ച മാത്രം മരിച്ചത് 86 പേരാണ്. 34,546…

കൊറിയന്‍ പോപ് ഗായിക സുല്ലി വീടിനുള്ളില്‍ മരിച്ച നിലയില്‍

Posted by - Oct 15, 2019, 04:33 pm IST 0
സിയോള്‍ : കൊറിയന്‍ പോപ് ഗായികയും നടിയുമായ സുല്ലിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കൊറിയയിലെ സിയോളിലുള്ള രണ്ട് നിലകളുള്ള വീട്ടില്‍ ഗായികയുടെ മൃതദേഹം കണ്ടെത്തിയത്.…

യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണെന്ന് റിപ്പോര്‍ട്ട് 

Posted by - Jun 11, 2018, 08:11 am IST 0
വാഷിംഗ്ടണ്‍: അമേരിക്കന്‍ യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണതായി റിപ്പോര്‍ട്ട്. എഫ്-15 സി എന്ന വിമാനമാണ് ജപ്പാന്‍ തീരത്തു നിന്ന് 50 കിലോമീറ്റര്‍ അകലെ തകര്‍ന്നു വീണത്. വിമാനത്തിന്‍റെ…

കാട്ടുതീയില്‍ ഒന്‍പത് പേര്‍ മരിച്ചു

Posted by - Nov 10, 2018, 03:13 pm IST 0
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ വന്‍ കാട്ടുതീയില്‍ ഒന്‍പത് പേര്‍ മരിച്ചു. 33 പേരെ കാണാതായി. ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറന്‍ മേഖലയായ മാലിബു ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കാട്ടുതീ…

ഗാസയില്‍ വീണ്ടും ഇസ്രായേലിന്റെ ആക്രമണം

Posted by - May 31, 2018, 08:38 am IST 0
ഗാസാസിറ്റി: ഗാസയില്‍ വീണ്ടും ഇസ്രായേലിന്റെ ആക്രമണം. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍ സൈന്യം ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യത്തിനു നേരെ ഹമാസ് തുടര്‍ച്ചയായി നടത്തിയ റോക്കറ്റ്,…

Leave a comment