ശ്രീജിത്ത് കസ്റ്റഡി മരണം 3 പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി

195 0

ശ്രീജിത്ത് കസ്റ്റഡി മരണം 3 പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാർ അറസ്റ്റിലായി. സുമേഷ്, സന്തോഷ് ബേബി, ജിതിൻരാജ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൂന്നുപേരും എസ്പിയുടെ റൂറൽ ടൈഗർ ഫോഴ്സിലെ പോലീസുകാരാണ്.

പോലീസ് മർദനമെറ്റാണ് ശ്രീജിത്ത് മരിച്ചതെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്. ശ്രീജിത്തിന്റെ ശരീരത്തിൽ 18 മുറിവുള്ളതായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ മരണ കാരണമായ ക്ഷതം എവിടെയാണ് എന്ന് ഇതുവരെയും കണ്ടെത്തിയില്ല. ഇത് കണ്ടെത്തിയാൽ മാത്രമേ ആരുടെ മർദ്ദനമേറ്റാണ് ശ്രീജിത്ത് മരിച്ചതെന്ന് കണ്ടെത്താൻ സാധിക്കുകയുള്ളു. 

Related Post

മനോജ് വധക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

Posted by - Mar 15, 2018, 12:08 pm IST 0
മനോജ് വധക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം, കതിരൂർ മനോജ് വധക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം ഏൽക്കേണ്ടിവന്നത്. സത്യവാങ്‌മൂലത്തിൽ നിരവധി പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് സർക്കാരിന്…

 മണ്‍വിളയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം

Posted by - Oct 31, 2018, 09:39 pm IST 0
തിരുവനന്തപുരം : മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു. ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഗോഡൗണിന് സമീപത്ത് താമസിക്കുന്നവരെ…

ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് കെ പത്മകുമാറിനെ മാറ്റി

Posted by - Feb 12, 2019, 08:20 pm IST 0
തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് കെ പത്മകുമാറിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവ്. പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി കെ സുദേഷ് കുമാറിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ…

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് അനില്‍ കുമാര്‍ ചാവ്‌ള

Posted by - Dec 3, 2018, 05:30 pm IST 0
ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. ദുരിതാശ്വാസ പ്രവര്‍ത്തനം നാവിക സേനയുടെ ഉത്തരവാദിത്വമാണ്. ഇത് പരിശീലനത്തിന്റെ ഭാഗം കൂടിയാണ്, ഇതിനായി ആര്‍ക്കും ബില്‍ നല്‍കിയിട്ടില്ലന്നും…

കേരള കൗമുദി ഓഫീസിലെത്തി ഭീഷണി; നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു

Posted by - Nov 11, 2018, 09:06 am IST 0
തിരുവനന്തപുരം: കേരള കൗമുദി ഓഫീസിലെത്തി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പേട്ട പൊലീസ് കേസെടുത്തു. ക്യാമ്പസില്‍ നിന്നും കഞ്ചാവ്…

Leave a comment