നാളികേരം അടിക്കുന്ന വഴിപാട്

492 0

നാളികേരം അടിക്കുന്ന വഴിപാട്

മിക്ക ക്ഷേത്രങ്ങളിലും ഗണപതിഭഗവാന് സങ്കൽപ്പിച്ച് നാളികേരമടിക്കുന്ന വഴിപാട് സർവ്വ സാധാരണമാണല്ലോ ക്ഷേത്രത്തിൽ ഇതിനായി സംവിധാനം ചെയ്തിരിക്കുന്ന  ശിലയിലോ കരിങ്കൽ തറയിലോ നാളികേരമടിക്കുമ്പോൾ ബാഹ്യാവരണമായ ചിരട്ടയും അകത്തെ കാമ്പും ചേർന്ന് ചിന്നഭിന്നമാകുകയും  അന്തർഭാഗത്തുള്ള ജലം  ബഹിർഗ്ഗമിച്ചൊഴുകയും ചെയ്യുന്നുണ്ടല്ലോ. അനേകം സാധനാമാർഗ്ഗത്തിലൂടെ  യോഗശാസ്ത്രദൃഷ്ട്യാ മൂലാധാരപത്മത്തിൽ സുപ്താവസ്തയിലുള്ള  കുണ്ഡലിനീ ശക്തിയിൽ  ആഞ്ഞടിക്കുമ്പോഴാണല്ലോ  ഈ ശക്തി  ഉപര്യുപരിയായുള്ള ഷഡാധാരങ്ങളെയു ഭേദിച്ച് തൻ്റെ ലക്ഷ്യസ്ഥാനമായ സഹസ്രാരപത്മത്തിലെ പരമശിവപദത്തിൽ ലയിക്കുന്നത് .    ഗണപത്യ സങ്കൽപ്പമാകട്ടെ പൃഥ്വീ സ്ഥാനമായ മൂലാധാരചക്രത്തിൻ്റെ  അധിഷ്ടാന ദേവതയാണ് ഗണപതി എന്നതാണ്. അതായാത് യോഗമന്ത്രസാധനകളിലൂടെ ഉയർന്ന് ബോധത്തിലേക്ക് കുതിച്ചുരാൻ  തയ്യാറായിട്ടുള്ള കുണ്ഡലിന്യാഗ്നിയുടെ സ്വരൂപമാണെന്നർത്ഥം. നാളികേരത്തിൻ്റെ പുറംതോട്  സ്ഥൂലശരീര പ്രതീകവും  അകത്തെ കാമ്പ് സൂക്ഷശരീരവും  അതിനകത്തെ മധുരപൂർണ്ണമായ ജലം   കാരണജലമെന്ന് ആപസ്സിൻ്റെ പ്രതീകവുമാണ്.   അന്തർമുഖമായ സാധനയിലൂടെ തൻ്റെ ബോധ തലത്തെ ഉയർത്തി "അഹം ബ്രഹ്മാസ്മി"   എന്ന ബോധതലത്തിലേക്ക് എത്തിക്കുന്ന പ്രക്രിയയാണിത്.  അഭിഷ്ടകാര്യസിദ്ധിക്കുള്ള പ്രതിബന്ധങ്ങളെ  തരണം ചെയ്യുവാൻ വിഘ്നവിനാശകനായ വിനായകഭഗവാൻ്റെ ആരാധനക്ക് അനുയോജ്യമായ വഴിപ്പാട് തന്നെയാണിത്.  ചിന്നഭിന്നമായ നാളികേരത്തെ  പോലെ തൻ്റെ വിഘ്നനിവാരണം ഈ ആരാധനയിലൂടെ  സാധിതപ്രായമാകാത്ത ഭക്തന്മാർ ആരുണ്ട്

Related Post

എന്താണ് ഹനുമദ് ജയന്തി

Posted by - Apr 3, 2018, 09:00 am IST 0
എന്താണ് ഹനുമദ് ജയന്തി "അതുലിത ബലധാമം ഹേമശൈലാഭദേഹം ദനുജവനകൃശാനും ജ്ഞാനിനാം അഗ്രഗണ്യം സകലഗുണനിധാനം വാനരാണാമധീശം രഘുപതി പ്രിയഭക്തം വാതജാതം നമാമി" ചൈത്ര മാസത്തിലെ ശുക്ലപക്ഷ പൗർണമി ഹിന്ദു…

കൊട്ടിയൂർ ക്ഷേത്രം

Posted by - Apr 29, 2018, 08:11 am IST 0
ദക്ഷിണഭാരതത്തിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്, ദക്ഷിണകാശി, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്ന ശ്രീ കൊട്ടിയൂർ ക്ഷേത്രം. കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, 108 ശിവാലയങ്ങളിൽ…

ആരാണ് വൈദ്യന്‍?

Posted by - Mar 17, 2018, 08:04 am IST 0
ആരാണ് വൈദ്യന്‍? ആയുര്‍വേദം പഠിച്ചവനെ ആയുര്‍വേദി എന്നോ ആയുര്‍വൈദികന്‍ എന്നോ ചികിത്സകന്‍ എന്നോ അല്ല ഭാരതീയസംസ്കാരത്തില്‍ വിളിക്കുന്നത്‌. “വൈദ്യന്‍” എന്നാണ്. മലയാളികള്‍ക്ക്  മനസ്സിലാകുന്ന ഭാഷയില്‍ തര്‍ജ്ജമ ചെയ്താല്‍…

ഈസ്റ്റർ ആശംസകൾ 

Posted by - Apr 1, 2018, 09:10 am IST 0
മീഡിയഐ യുടെ  ഈസ്റ്റർ ആശംസകൾ  യേശുദേവൻ ഉയർത്തെഴുനേറ്റപോലെ മീഡിയഐയുടെ വായനക്കാരിൽ സ്നേഹവും കരുണയും ഉണ്ടാവട്ടെ

പാറമേക്കാവ് ഭഗവതിക്ഷേത്രം തൃശ്ശൂർ

Posted by - Apr 21, 2018, 08:42 am IST 0
പാറമേക്കാവ് ഭഗവതിക്ഷേത്രം തൃശ്ശൂർ തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം. തൃശ്ശൂർ നഗരത്തിൽ സ്വരാജ് റൌണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഐതിഹ്യപ്രകാരം ഈ ക്ഷേത്രത്തിലെ…

Leave a comment