ബി​ജെ​പി​ക്ക് വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ എ​ന്തി​നാ​ണ് സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍? പരിഹാസവുമായി ദി​വ്യ സ്പ​ന്ദ​ന

397 0

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി​ക്ക് വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ എ​ന്തി​നാ​ണ് സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍? പരിഹാസവുമായി ദി​വ്യ സ്പ​ന്ദ​ന. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​ത്രം മ​തി , അദ്ദേഹം വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ചു​കൊ​ള്ളു​മെ​ന്ന് പ​രി​ഹ​സി​ച്ച്‌ ന​ടി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ദി​വ്യ സ്പ​ന്ദ​ന. ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​യും ന​രേ​ന്ദ്ര മോ​ദി​യെ​യും പോ​ലു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ എ​ങ്ങ​നെ​യാ​ണ് വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ​ട​ച്ചു​വി​ടു​ന്ന​തെ​ന്ന് ന​മ്മ​ള്‍ ക​ണ്ടി​ട്ടു​ണ്ട്. ഇ​ത്ത​രം വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന​ത്. 

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലെ ബി​ജെ​പി​യു​ടെ സ്വാ​ധീ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ എ​ന്തു ചെ​യ്യാ​നാ​കു​മെ​ന്ന ചോ​ദ്യ​ത്തി​നാ​ണ് മോ​ദി​ക്കെ​തി​രെ ഗു​രു​ത​ര പ​രാ​മ​ര്‍​ശം ദി​വ്യ ന​ട​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ​ര​ത്തു​മ്പോ​ള്‍ എ​ന്ത് ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നാ​യി​രു​ന്നു ദി​വ്യ​യു​ടെ മ​റു​പ​ടി. ഇ​ത് ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണെ​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഓ​ര്‍​മ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍, നി​ങ്ങ​ള്‍ എ​ന്താ​ണ് അ​ര്‍​ഥ​മാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു ദി​വ്യ​യു​ടെ മ​റു​ചോ​ദ്യം. ക​ര്‍​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നു ഏ​റ്റ​വും വെ​ല്ലു​വി​ളി​യാ​വു​ക വ്യാ​ജ​വാ​ര്‍​ത്ത​ക​ളും പ്ര​ച​ര​ണ​ങ്ങ​ളു​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മു​ന്‍ എം​പി കൂ​ടി​യാ​യ ദി​വ്യ സ്പ​ന്ദ​ന പ​റ​ഞ്ഞു. 

പാ​ക്കി​സ്ഥാ​നു​മാ​യി കോ​ണ്‍​ഗ്ര​സ് സ​ന്ധി​യി​ലേ​ര്‍​പ്പെ​ട്ട​താ​യി ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ന​രേ​ന്ദ്ര മോ​ദി പ്ര​ച​രി​പ്പി​ച്ചി​ല്ലേ ? അ​താ​ണ് പ​റ​ഞ്ഞ​ത്, ബി​ജെ​പി​ക്ക് നു​ണ​യും വ്യാ​ജ വാ​ര്‍​ത്ത​ക​ളും പ്ര​ച​രി​പ്പി​ക്കാ​ന്‍ വാ​ട്സ്‌ആ​പും ട്വി​റ്റ​റും പോ​ലു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ​യൊ​ന്നും ആ​വ​ശ്യ​മി​ല്ല. അ​തി​ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി ത​ന്നെ ധാ​രാ​ളം. ഒ​ര​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത പ​ല​തും മോ​ദി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ദി​വ്യ പ​റ​ഞ്ഞു. ബി​ജെ​പി സ​ക​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഇ​ത്ത​രം വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍​ക്ക് അ​ച്ച്‌ നി​ര​ത്താ​റു​ണ്ട്. ഒ​ടു​വി​ല്‍ ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ​തി​രെ ന​രേ​ന്ദ്ര മോ​ദി പ​ട​ച്ചു​വി​ട്ട വ്യാ​ജ പ്ര​ച​ര​ണം എ​ല്ലാ​വ​ര്‍​ക്കു​മ​റി​യാ​മെ​ന്നും ദി​വ്യ പ​റ​ഞ്ഞു. 
 

Related Post

മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

Posted by - Apr 21, 2018, 01:59 pm IST 0
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. വാജ് പേയ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. പ്രധാനമന്ത്രി മോദിയുമായുള്ള ഭിന്നതയാണ് യശ്വന്ത് സിന്‍ഹയെ ബിജെപിയില്‍ നിന്ന് അകറ്റിയത്.  

യുഡിഎഫില്‍ തര്‍ക്കം തുടരുന്നു; കടുംപിടുത്തവുമായി ജോസഫ്; വിട്ടുവീഴ്ചയില്ലാതെ കോണ്‍ഗ്രസ്  

Posted by - Mar 3, 2021, 10:37 am IST 0
തിരുവനന്തപുരം: സീറ്റ് വീതം വെയ്ക്കുന്നതിനെച്ചൊല്ലി യുഡിഎഫില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തര്‍ക്കം തുടരുന്നു.പന്ത്രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് ജോസഫ് വിഭാഗം. കോട്ടയം…

ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

Posted by - Apr 23, 2018, 07:20 am IST 0
ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ 22ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹം ബിജെപിക്കെതിരെ സംസാരിച്ചത്. പിണറായി വിജയൻ തന്ടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലും ബിജെപിക്കെതിരെ…

എക്‌സിറ്റ് പോളുകള്‍ അല്ല യഥാര്‍ത്ഥ പോള്‍:അമിത് ഷാ  

Posted by - Feb 10, 2020, 09:37 am IST 0
ന്യൂഡല്‍ഹി: എക്‌സിറ്റ് പോളുകളുടെ റിസൾട്ട് എന്തായാലും ഡല്‍ഹിയില്‍ പാര്‍ട്ടി വിജയം നേടുമെന്ന് ബിജെപി. പൗരത്വ ഭേദഗതിയടക്കമുള്ള വിഷയങ്ങളുയര്‍ത്തി ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രയോഗിച്ച തന്ത്രങ്ങള്‍ വിജയം നല്‍കുമെന്ന്…

ബ്രിട്ടീഷുകാരെ തോല്‍പ്പിച്ചപോലെ മോദിയെയും മടക്കിയയ്ക്കും: രാഹുല്‍ ഗാന്ധി  

Posted by - Mar 1, 2021, 10:52 am IST 0
തിരുനെല്‍വേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രൂക്ഷവിമര്‍ശനം തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'ഇതിനേക്കാള്‍ വലിയ ശത്രുവിനെ നമ്മള്‍ തോല്‍പ്പിച്ചിട്ടുണ്ട്. സ്നേഹത്തിന്റെയും അക്രമരാഹിത്യത്തിന്റെയും പാതയിലുടെ നാം…

Leave a comment