യു​എ​സ് യാ​ത്ര​വി​മാ​ന​ത്തി​ലു​ണ്ടാ​യ എ​ന്‍​ജി​ന്‍ ത​ക​രാറ്: ഒരാൾ മരിച്ചു

176 0

ഫി​ല​ഡ​ല്‍​ഫി​യ: പ​റ​ക്കി​ലി​നി​ടെ യുഎസ് യാ​ത്ര​വി​മാ​ന​ത്തി​ലു​ണ്ടാ​യ എ​ന്‍​ജി​ന്‍ ത​ക​രാ​റി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. വി​മാ​ന​ത്തി​ല്‍ 143 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ന്യൂ​യോ​ര്‍​ക്കി​ലെ ലാ ​ഗാ​ര്‍​ഡി​യ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും ഡാ​ള​സി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.  സൗ​ത്ത്‌​വെ​സ്റ്റ് എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​നം 1380 ആ​ണ് അ​പ​ക​ത്തി​ല്‍​പെ​ട്ട​ത്.

എ​ന്‍​ജി​നി​ല്‍ ഇ​ന്ധ​ന ചോ​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. യു​എ​സ് വി​മാ​ന​ത്തി​ന്‍റെ ജ​നാ​ല​ക​ളും ചി​റ​കും പു​റം​ച​ട്ട​യി​ലും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. എ​ന്നാ​ല്‍ വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കാ​നാ​യി. ഫി​ല്‍​ഡ​ല്‍​ഫി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്. ബോ​യിം​ഗ് വി​മാ​നം ചൊ​വ്വാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 11.20 ന് ​സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ങ്ങി. സം​ഭ​വ​ത്തി​ല്‍ യു​എ​സ് ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍‌ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. 

Related Post

വിദേശ ചാരപ്രവര്‍ത്തനം: പുതിയ വെബ്സൈറ്റുമായി ചൈന

Posted by - Apr 16, 2018, 04:27 pm IST 0
ബീജിംഗ്: വിദേശ ചാരപ്രവര്‍ത്തനം കണ്ടെത്താൻ ചൈന പുതിയ വെബ്സൈറ്റ് ആരംഭിച്ചു. ദേശസുരക്ഷ സംബന്ധിച്ച എന്ത് വിവരങ്ങളും ജനങ്ങള്‍ക്ക് ഈ വെബ്സൈറ്റിലൂടെ സര്‍ക്കാരിനെ അറിയിക്കാം. വിഘടനവാദവും കലാപവും സ‌ൃഷ്ടിക്കാന്‍…

കൊറോണ വായുവിലൂടെയും പകരുമെന്ന് പുതിയ പഠനം; ഭീതി വേണ്ടെന്ന് ശാസ്ത്രജ്ഞര്

Posted by - Mar 22, 2020, 02:32 pm IST 0
കൊറോണ വൈറസ് ഭീതിയാല്‍ ലോകം നിശ്ചലമായിക്കഴിഞ്ഞിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഒരു മാഹാമാരിയായി തന്നെ കൊറോണയെ പ്രഖ്യാപിച്ചിരിക്കുകയുമാണ്. ഇതിനു പിന്നാലെ ഒട്ടനവധി പഠനങ്ങളും പരീക്ഷണ റിപ്പോര്‍ട്ടുകളുമാണ് കൊറോണയെപ്പറ്റി ദിനംപ്രതി…

പാക്കിസ്ഥാനില്‍ ബസപകടം; 17 മരണം  

Posted by - Oct 4, 2019, 10:59 am IST 0
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസില്‍ ഘടിപ്പിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് മരണസംഖ്യ കൂടാനിടയാക്കിയത്. മൃതദേഹങ്ങള്‍…

അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം

Posted by - Apr 28, 2018, 07:59 am IST 0
ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.  

യെ​മ​നി​ലെ ഹൗ​തി​ക​ള്‍ അ​യ​ച്ച മി​സൈ​ലു​ക​ള്‍ സൗ​ദി ത​ക​ര്‍​ത്തു

Posted by - Apr 24, 2018, 06:27 am IST 0
റി​യാ​ദ്: യെ​മ​നി​ലെ ഹൗ​തി​ക​ള്‍ അ​യ​ച്ച മി​സൈ​ലു​ക​ള്‍ സൗ​ദി ത​ക​ര്‍​ത്തു. അ​തി​ര്‍​ത്തി പ​ട്ട​ണ​മാ​യ ജീ​സാ​ന്‍ ല​ക്ഷ്യ​മാ​ക്കി യെ​മ​നി​ലെ ഹൗ​തി​ക​ള്‍ അ​യ​ച്ച ര​ണ്ടു ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ള്‍ ല​ക്ഷ്യ​ത്തി​ലെ​ത്തും മു​മ്പേ സൗ​ദി…

Leave a comment