സിസ്റ്റർ അഭയ കേസിൽ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

478 0

കൊച്ചി: സിസ്റ്റർ അഭയ കേസിൽ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്. വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ ഹൈക്കോടതി നിരസിച്ചിരുന്നു. സമാന ആവശ്യം ഉന്നയിച്ച്‌ കേസിലെ പ്രതിയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനുമായ കെ.ടി മൈക്കിള്‍ നല്‍കിയ ഹർജിയും കോടതി ഇതോടൊപ്പം പരിഗണിക്കും.

കേസ് ഡയറി, എഫ്‌.ഐ.ആര്‍, സാക്ഷി മൊഴികള്‍ എന്നിവ സി.ബി.ഐ ഹാജരാക്കിയേക്കും. രേഖകള്‍ പരിശോധിച്ച്‌ മാത്രമേ തീരുമാനമെടുക്കാനാവൂ എന്ന് സിംഗിള്‍ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Post

ഡൽഹി റെഡ് ഫോർട്ട് കാർ സ്ഫോടനം: ഡ്രൈവർക്ക് ഹവാല വഴി ₹20 ലക്ഷം ലഭിച്ചു; ഭീകര ധനവിനിമയ ശൃംഖലയിൽ അന്വേഷണം

Posted by - Nov 16, 2025, 11:12 am IST 0
ന്യൂഡൽഹി: ഡൽഹിയിലെ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം നടന്ന കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് വലിയൊരു ധനവിനിമയ ബന്ധം അന്വേഷണ ഏജൻസികൾ കണ്ടെത്തി. നവംബർ 10-ന് നടന്ന…

ഹോംബയേഴ്‌സിന്റെ ഫണ്ടുകൾ ദുരുപയോഗം ചെയ്ത മണി ലോൺuണ്ടറിങ് കേസിൽ ജയ്പി ഇൻഫ്രാടെക് എം.ഡി. മനോജ് ഗൗർ അറസ്റ്റിൽ

Posted by - Nov 13, 2025, 02:14 pm IST 0
ന്യൂഡൽഹി: ഹോംബയേഴ്‌സിൽ നിന്ന് ഫ്ലാറ്റ് നിർമ്മാണത്തിനായി സമാഹരിച്ച ഫണ്ടുകൾ ദുരുപയോഗം ചെയ്തു എന്ന ആരോപണമുയർന്ന മണി ലോണ്ടറിംഗ് കേസിൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ജെപി ഇൻഫ്രാടെക് ലിമിറ്റഡിന്റെ…

Leave a comment