ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കാന്‍ പോഷകസമ്പുഷ്ടമായ ആഹാരം ഉറപ്പാക്കൂ  

39 0

സന്തോഷകരമായ ലൈംഗിക ജീവിതത്തിന് ഭക്ഷണത്തിനു പ്രധാന സ്ഥാനമുണ്ട്. പോഷക സമ്പുഷ്ടമായ ആഹാരം ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആഹാരത്തിലെ പോഷകങ്ങളും ധാതുക്കളും മാംസ്യവുമൊക്കെ ശരീരപുഷ്ടിക്ക് സഹായിക്കുന്നു. ശരീരത്തില്‍ ആകെയുണ്ടാകുന്ന ഈ ഉണര്‍വ് ലൈംഗികശേഷിയിലും പ്രകടമാകും.

മാംസാഹാരം മാത്രമാണ് ലൈംഗിക ഉത്തേജനം പകരുന്ന ഭക്ഷണമെന്നാണ് പണ്ടേയുള്ള ചിന്ത. മാംസാഹാരത്തേക്കാളും പഴങ്ങളും പച്ചക്കറികളുമാണ് ഏറ്റവും ഫലപ്രദം. ശരീരത്തില്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ആവശ്യമായ ധാതുക്കളും ജീവകങ്ങളും ഇവ നല്‍കുന്നു.

പഴത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധവും നിറവും ലൈംഗികതയുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നു. ഈ നിറവും മണവും പഞ്ചേന്ദ്രിയങ്ങളെ ഉണര്‍ത്തുന്നു. മുന്തിരി, ആപ്പിള്‍, പപ്പായ, പ്ലം, ചെറിപ്പഴം, സ്ട്രോബറി, വാഴപ്പഴം, ഓറഞ്ച്, ഈന്തപ്പഴം തുടങ്ങിയ പഴങ്ങളെല്ലാം ലൈംഗികത ആസ്വാദ്യകരമാക്കാന്‍ സഹായിക്കുന്നു. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, പുരുഷബീജത്തിന്റെ എണ്ണവും ചലനശേഷിയും വര്‍ധിപ്പിക്കുന്നുവെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. വൈറ്റമിന്‍ സി അടങ്ങിയ ഗുളികകള്‍ കഴിക്കുന്നതിനേക്കാള്‍ പഴങ്ങള്‍ കഴിക്കുന്നതാണ് പ്രയോജനകരം എന്നു പറയാറുണ്ട്. വാഴപ്പഴം സ്ഥിരമായി കഴിക്കുന്നത് ലൈംഗികാരോഗ്യത്തിന് ഉത്തമമാണ്. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ബുഫോടെനിന്‍ എന്ന രാസവസ്തു തലച്ചോറില്‍ ഉണര്‍വു നല്‍കുന്നുവെന്നും ലൈംഗിക വികാരം ഉണര്‍ത്തുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.

ലൈംഗിക ഉണര്‍വിന് പച്ചക്കറികളും സഹായിക്കുന്നു. കാരറ്റ്, സെലറി, വെള്ളരിക്ക, മുരിങ്ങക്ക തുടങ്ങിയവ ലൈംഗിക ഉണര്‍വു പകരുന്ന പച്ചക്കറികളാണ്. മുരിങ്ങപ്പൂവും മുരിങ്ങവിത്തും ലൈംഗികശേഷി വര്‍ധിപ്പിക്കുന്നവയാണെന്ന് ആയുര്‍വേദം പറയുന്നു. ചീര, ചുവന്നുള്ളി, കോളിഫ്ളവര്‍ എന്നിവ പുരുഷന്മാരില്‍ ധാതുപുഷ്ടി ഉണ്ടാകാന്‍ ഉത്തമമാണ്. സെലറിയുടെ ഗന്ധം ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കും. സെലറിയില്‍ നാരുകള്‍ ധാരാളമുണ്ട്. കാലറിയും കുറവാണ്.അതുകൊണ്ട് ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. പാലക് ചീരയില്‍ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് അണ്ഡോല്‍പാദനത്തിന് സഹായിക്കുന്നു.ലൈംഗികമായി ഉണര്‍വു പകരുന്ന വിഭവങ്ങളാണ് മുളപ്പിച്ച ധാന്യങ്ങള്‍. ഇവയില്‍ നാരുകള്‍ ധാരാളമുണ്ട്. രക്തത്തിലെ അമിതമായ കൊളസ്ട്രോള്‍ കുറയ്ക്കാനും ഇവ സഹായിക്കും.ഇതുമൂലം ധമനികളിലൂടെ രക്തപ്രവാഹം സുഗമമാക്കും. ലൈംഗികാവയവങ്ങളിലേക്കും രക്തപ്രവാഹം വര്‍ധിക്കും. ലൈംഗികതയ്ക്ക് കൂടുതല്‍ ഊര്‍ജം പകരും. പ്രായക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങള്‍ കുറയ്ക്കാനും ഇവ സഹായിക്കുന്നു.

കടല്‍ വിഭവങ്ങളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന സിങ്ക്, ലൈംഗികാരോഗ്യം പകരുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. പുരുഷന്മാരില്‍ ലൈംഗികാവയവങ്ങളുടെ വളര്‍ച്ചയ്ക്കും കരുത്തിനും സിങ്ക് അത്യാവശ്യമാണ്. കക്കയിറച്ചി ലൈംഗിക ഉത്തേജനത്തിന് സഹായിക്കുന്നു. കക്കയിറച്ചിയിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. മുട്ട കഴിച്ചാല്‍ പുരുഷന്മാരില്‍ ലൈംഗികശേഷി കൂടും. മുട്ടയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ലൈംഗികതൃഷ്ണ നിലനിര്‍ത്താന്‍ സഹായകരമാണ്.

പ്രഭാത ഭക്ഷണം പോഷക സമൃദ്ധമായിരിക്കണം. ഇല്ലെങ്കില്‍ പകല്‍ മുഴുവന്‍ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടും. പ്രഭാത ഭക്ഷണത്തില്‍ ബി1, ബി2 എന്നീ ജീവകങ്ങള്‍ ഉണ്ടെങ്കില്‍ ദിവസം മുഴുവനും ശരീരത്തിന്റെ ഊര്‍ജം നിലനിര്‍ത്താം.തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഈ ജീവകങ്ങള്‍ ആവശ്യമാണ്.ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദീപനങ്ങള്‍ നല്‍കാനും ഇവ സഹായകരമാണ്. തവിടു കളയാത്ത ധാന്യങ്ങള്‍, സോയാബീന്‍, യീസ്റ്റ്, മുട്ട, കാബേജ്, ഇലക്കറികള്‍,ചീസ് തുടങ്ങിയവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

Related Post

ക്രഡിറ്റ് കാര്‍ഡുകള്‍ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍  

Posted by - May 23, 2019, 04:53 am IST 0
ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ന് ഒരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്. വ്യക്തികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വഴി കുറഞ്ഞ ചിലവില്‍ ഇടപാട്  നടത്താനും സാധ്യമാണ്. അത് കൊണ്ട് തന്നെ…

വിപണിയെ നിയന്ത്രിക്കുന്നത് നാണ്യനയവും ഊഹാപോഹങ്ങളും  

Posted by - May 23, 2019, 03:56 pm IST 0
വ്യത്യസ്ത ഇനം കറന്‍സികളുടെ പരസ്പര കൈമാറ്റമാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് അഥവാ വിദേശനാണ്യ വിനിമയം. ഇതില്‍ ഓരോ ഇനത്തിന്റെയും ആവശ്യം, വിതരണം എന്നിവയുടെ അടിസ്ഥാനത്തില്‍ വിനിമയമൂല്യത്തില്‍ മാറ്റംവരും. സപ്ലൈയെയും…

ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനുള്ള ആറു മാര്‍ഗങ്ങള്‍  

Posted by - May 23, 2019, 07:36 pm IST 0
ഭര്‍ത്താവിന് മറ്റാരോടെങ്കിലും ബന്ധമുള്ളതായി സംശയിക്കുന്ന ഭാര്യമാര്‍ക്ക് അത് വളരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനുള്ള സൂത്രമാണ് മനശാസ്ത്രജ്ഞ ഡോ. ആമി ഇവേഴ്സണ്‍ കണ്ടെത്തിയിരിക്കുന്നത്. എത്ര ആത്മാര്‍ഥമായാണ് പങ്കാളികള്‍ പരസ്പരം സ്നേഹിക്കുന്നതെങ്കിലും…

കടമെടുത്താല്‍ രാജ്യത്തിന്റെ കറന്‍സിക്കു വിനിമയമൂല്യം കുറയും  

Posted by - May 23, 2019, 04:03 pm IST 0
ഒരു രാജ്യത്തെ അടിസ്ഥാന പലിശനിരക്ക് മറ്റൊരു രാജ്യത്തേതിനെക്കാള്‍ കുറവായിരുന്നാല്‍, കുറഞ്ഞ നിരക്കുള്ള രാജ്യത്തെ കറന്‍സി കൂടുതലായി വില്‍ക്കപ്പെടും; ഉയര്‍ന്ന നിരക്കുള്ള രാജ്യത്ത് കറന്‍സി കൂടുതലായി വാങ്ങിക്കുകയും ചെയ്യും.…

എസ്ബിഐ ഭവനവായ്പകളുടെ പലിശനിരക്കില്‍ കുറവ് വരുത്തി  

Posted by - May 23, 2019, 05:00 am IST 0
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചൊവ്വാഴ്ച പലിശ നിരക്ക് 10 ബേസിസ് പോയിന്റ് ആയി കുറച്ചു. റിപ്പോ നിരക്കില്‍ തുടര്‍ച്ചയായി…

Leave a comment