ഗുരു ദർശനത്തിലൂടെ ലോകത്ത് ശാന്തിയും സമാധാനവും ഐശ്വര്യവും  ഉണ്ടാകും : വെള്ളാപ്പള്ളി

340 0

കൊടകര: വിദ്യാഭ്യാസം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ തുല്യനീതിയുണ്ടെങ്കിൽ ജാതി ചിന്തയുണ്ടാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  കൊടകര യൂണിയൻ ചെട്ടിച്ചാൽ ശാഖ ശ്രീനാരായണ പ്രാർത്ഥനാ മന്ദിരവും ശാഖാ ഓഫീസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. ജാതി വിവേചനമാണ് എസ്.എൻ.ഡി.പി യോഗം ഉണ്ടാകാൻ കാരണം. .  സാമൂഹിക നീതി നിഷേധം വരുന്നിടത്ത് യോഗം ശക്തമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു . ഗുരു ദർശനത്തിലൂടെയാണ് ലോകത്ത് ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.  ശാഖാ പ്രസിഡന്റ് കെ.ആർ ദിവാകരൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ആമുഖപ്രസംഗം നടത്തി. ശാഖാ സെക്രട്ടറി കെ.കെ ഗംഗാധരൻ സ്വാഗതം പറഞ്ഞു. 

Related Post

മലക്കപ്പാറയിൽ ബസ് മറിഞ്ഞ് വിദ്യാർഥിനി മ​രി​ച്ചു

Posted by - Oct 7, 2019, 03:02 pm IST 0
തൃശൂർ: അതിരപ്പള്ളി മലക്കപ്പാറയിൽ ബസ് മറിഞ്ഞ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർഥിനി അപകടത്തിൽ 10 കൂടുതൽ പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പെൺകുട്ടിയെ  പീഡിപ്പിക്കാന്‍ ശ്രമിച്ച വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍

Posted by - Dec 10, 2019, 10:25 am IST 0
വടക്കാഞ്ചേരി: നാലു വയസ്സുകാരി പെൺകുട്ടിയെ  പീഡിപ്പിക്കാന്‍ ശ്രമിച്ച വാന്‍ ഡ്രൈവര്‍ പാര്‍ളിക്കാട്  ലിനു (31) അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാന്‍ ഡ്രൈവറാണ് പ്രതി.  പീഡനത്തിനിരയായ കുട്ടി…

വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട എല്ലാവർക്കും വീട്  നൽകും: മന്ത്രി വി.എസ്. സുനിൽകുമാർ

Posted by - Oct 9, 2019, 03:07 pm IST 0
മാള: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട എല്ലാവർക്കും വീട് വച്ച് നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. വീട് നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന എല്ലാവരേയും സഹായിക്കാൻ  കഴിയുന്ന കാര്യങ്ങളുമായി സർക്കാർ…

ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം

Posted by - Sep 9, 2019, 03:42 pm IST 0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം നാളെ നടക്കും. രാവിലെ ശീവേലികഴിഞ്ഞതിനു ശേഷം കൊടിമരച്ചുവട്ടിൽ  നാക്കിലയിൽ മേൽശാന്തി ആദ്യ കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാൻ…

തൃശ്ശൂരിൽ പുലിക്കളി 

Posted by - Sep 14, 2019, 07:32 pm IST 0
തൃശൂർ: ഓണആഘോഷത്തിനോടനുബന്ധിച്ചു തൃശൂർ നഗരത്തെ പുളകം കൊള്ളിച്ച് പുലികളിറങ്ങി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം  പുലികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഇത്തവണ ആറ് ടീമുകളിലായി മുന്നൂറോളം…

Leave a comment