വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട എല്ലാവർക്കും വീട്  നൽകും: മന്ത്രി വി.എസ്. സുനിൽകുമാർ

501 0

മാള: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട എല്ലാവർക്കും വീട് വച്ച് നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. വീട് നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന എല്ലാവരേയും സഹായിക്കാൻ  കഴിയുന്ന കാര്യങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന്  അദ്ദേഹം പറഞ്ഞു. അന്നമനട പഞ്ചായത്തിലെ വെസ്റ്റ്‌ കൊരട്ടി കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ സാന്ത്വനം പാർപ്പിട പദ്ധതി ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ. സുരേഷ് വേണുക്കുട്ടന്റെ കുടുംബം  ഈ പദ്ധതിക്കായി 24 സെന്റ് സ്ഥലം സൗജന്യമായി നൽകി. വി.ആർ. സുനിൽകുമാർ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി., ബി.ഡി. ദേവസി എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. നടൻ സാദിഖ്, ഊർമിള ഉണ്ണി,  തുടങ്ങിവർ പങ്കെടുത്തു. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ.ആർ. സുമേഷ്, അഡ്വ.നിർമ്മൽ സി.പാത്താടൻ, കെ.ആർ. അജയൻതുടങ്ങിയവർ സംസാരിച്ചു.

Related Post

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു

Posted by - Dec 2, 2019, 03:51 pm IST 0
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിലാണ് അപകടമുണ്ടായത്. പടക്കാട്ടുമ്മല്‍ ടൈറ്റസ് എന്നയാളാണ് മരിച്ചത്.ഇയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് സൂചന. സംഭവത്തില്‍…

കൊറ്റമ്പത്തൂരിൽ പടന്നുപിടിച്ച കാട്ടു തീയെക്കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

Posted by - Feb 17, 2020, 04:27 pm IST 0
തൃശൂർ: കൊറ്റമ്പത്തൂരിൽ പടർ ന്നുപിടിച്ച കാട്ടു തീയെക്കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.  പ്രദേശത്ത് പൂർണമായും തീ അണച്ചെങ്കിലും ഇരുപത് അംഗ സംഘം ഇപ്പോഴും സ്ഥലത്ത് ക്യാമ്പ്…

ഗുരു ദർശനത്തിലൂടെ ലോകത്ത് ശാന്തിയും സമാധാനവും ഐശ്വര്യവും  ഉണ്ടാകും : വെള്ളാപ്പള്ളി

Posted by - Sep 30, 2019, 05:47 pm IST 0
കൊടകര: വിദ്യാഭ്യാസം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ തുല്യനീതിയുണ്ടെങ്കിൽ ജാതി ചിന്തയുണ്ടാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  കൊടകര യൂണിയൻ ചെട്ടിച്ചാൽ ശാഖ ശ്രീനാരായണ…

ആസ്വാദക മനം നിറച്ച് കൂടല്‍മാണിക്യം ചെമ്പട മേളം  

Posted by - May 23, 2019, 07:40 am IST 0
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവമേളത്തിലെ പ്രധാന ആകര്‍ഷകങ്ങളിലൊന്നാണ് ചെമ്പടമേളം. ശീവേലിയ്ക്കും, വിളക്കെഴുന്നള്ളിപ്പിനുമുള്ള മേളങ്ങള്‍ പഞ്ചാരിയില്‍ തുടങ്ങി ചെമ്പടയില്‍ കൊട്ടികലാശിക്കുകയാണ് പതിവ്. മൂന്ന് മണികൂറോളം കിഴക്കെ നടപ്പുരയിലും പടിഞ്ഞാറെ…

തൃശ്ശൂരിൽ പുലിക്കളി 

Posted by - Sep 14, 2019, 07:32 pm IST 0
തൃശൂർ: ഓണആഘോഷത്തിനോടനുബന്ധിച്ചു തൃശൂർ നഗരത്തെ പുളകം കൊള്ളിച്ച് പുലികളിറങ്ങി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം  പുലികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഇത്തവണ ആറ് ടീമുകളിലായി മുന്നൂറോളം…

Leave a comment