ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളുടെ വന്‍മുന്നേറ്റം  

85 0

ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളുടെ വന്‍ മുന്നേറ്റം. ഏകദേശം 66 ശതമാനം വിപണി നേട്ടമാണ് ചൈനീസ് സ്മാര്‍ട് ഫോണുകള്‍ കൈവരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ കമ്പനികളെ മലര്‍ത്തിയടിച്ചാണ് ചൈനീസ് ബ്രാന്‍ഡുകളുടെ മുന്നേറ്റം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളുടെ ലാഭം ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്. വിവോയുടെ  ലാഭത്തിലും വരുമാനത്തിലും വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിട്ടുള്ളത്. വിവോയുടെ വിപണി വിഹിതം 12 തമാനമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിവോക്ക് 6 ശതമാനം വിപണി നേട്ടമാണ് ഉണ്ടായിരുന്നത്. കൗണ്ടര്‍ പോയിന്റ് മാര്‍ക്കറ്റ് മോണിറ്റര്‍ റിസേര്‍ച്ചാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇന്ത്യന്‍ വിപണിയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കിയ ഷവോമിയുടെ വിപണി വിഹിതം കുത്തനെ ഇടിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. വിപണി വിഹിതം 2018 ല്‍ ഇതേ കാലയളവില്‍ 31 ശതമാനം ഉണ്ടായിരുന്നു. എന്നാല്‍ 2019ലെത്തിയപ്പോള്‍ 29 ശതമാനമായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍. അതേസമയം ഓപ്പോയുടെ വിപണി വിഹിതം ഒരു ശതമാനം വര്‍ധിക്കുകയും ചെയ്തു. 2018ല്‍ ഇതേ കാലയളവില്‍ 6 ശതമാനം ഉണ്ടായിരുന്നത് ഇപ്രാവശ്യം 7 ശതമാനമായി വര്‍ധിച്ചു. സാംസങ്ങിന്റെ വിപണി വിഹിതം 3 ശതമാനം ഇടിഞ്ഞു.

ചൈനീസ് കമ്പനികളുടെ ഈ കുതിച്ചു ചാട്ടം  ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ കമ്പനികള്‍ക്ക് വെല്ലുവിളിയാണ്. ഐപിഎല്‍ അടക്കമുള്ള മത്സരങ്ങളില്‍ കമ്പനികള്‍ നല്‍കിയ പരസ്യങ്ങളും, ഓഫറുകളുമാണ് വിപണി വിഹിതം വര്‍ധിക്കാനും ഇന്ത്യന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയും സൃഷ്ടിച്ചത്. രാജ്യത്ത് 66 ശതമാനം സ്മാര്‍ട് ഫോണുകളുടെയും വിപണിയാണ് ചൈനീസ് കമ്പനികള്‍ കീഴടക്കിയിരിക്കുന്നത്. ചൈനീസ് കമ്പനികളുടെ ഇന്ത്യന്‍ വിപണിയിലുള്ള വളര്‍ച്ച പുതിയ തരംഗമാണ് വിപണിയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

Related Post

ചിപ്പില്ലാത്ത എടിഎം കാര്‍ഡുകളാണ് പ്രവര്‍ത്തനരഹിതമായി; ഇനി ഇഎംവി കാര്‍ഡുകള്‍  

Posted by - May 13, 2019, 03:29 pm IST 0
ആര്‍ബിഐ മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡില്‍ നിന്ന് ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിലേക്ക് മാറുന്നതിന് ആര്‍ബിഐ അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചു. ഇതോടെ രാജ്യത്ത് ലക്ഷക്കണക്കിന് എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും.…

ഒരു മാസം വാട്ട്സ്ആപ്പില്‍ നിന്നും നീക്കം ചെയ്യുന്നത് 20 ലക്ഷം അക്കൗണ്ടുകള്‍  

Posted by - May 13, 2019, 03:27 pm IST 0
ഓരോ മാസത്തിലും 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പില്‍ നിന്നും നീക്കം ചെയ്തു കൊണ്ടിരിക്കുന്നതായി വാട്ട്സ്ആപ്പിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകാലത്ത് വാട്ട്സ്ആപ്പ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് നടപടിയെന്നും വാട്ട്സ്ആപ്പ്…

ആമസോണ്‍ പ്രീമിയം സ്മാര്‍ട് ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും  

Posted by - May 13, 2019, 03:25 pm IST 0
ആമസോണ്‍ ഇന്ത്യയില്‍ പ്രീമിയം സ്മാര്‍ട് ഫോണുകള്‍ നിര്‍മ്മിക്കും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ആമസോണ്‍ ചിലവ് കുറഞ്ഞ പ്രീമിയം സ്മാര്‍ട് ഫോണുകള്‍ നിര്‍മ്മിക്കുന്നത്. ഡിവൈസിന്റെ വില നല്‍കുന്നതിന് ബാങ്കുകളുമായും…

Leave a comment