ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

434 0

സിഡ്‌നി: ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 12 മാസത്തെ വിലക്കിനുശേഷം ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ടീമിൽ തിരിച്ചെത്തി. 

എന്നാല്‍ ഫോമിലുള്ള പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നിവരെ ടീമിലുള്‍പ്പെടുത്തിയില്ല എന്നതാണ് ശ്രദ്ധേയം. ഈ വര്‍ഷം 13 മത്സരങ്ങളില്‍ 43 ശരാശരിയുണ്ട് ഹാന്‍ഡ്‌സ്‌കോമ്പിന്. ഇതേസമയം പരിക്കില്‍ നിന്ന് പൂര്‍ണ വിമുക്തനായെങ്കിലും ഹേസല്‍വുഡിനെ ഒഴിവാക്കുകയായിരുന്നു. 

ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, മാക്‌സ്‌വെൽ എന്നിവരാണ് ബാറ്റിംഗ് നിരയെ നയിക്കുന്നത്. വിക്കറ്റ് കീപ്പറായി അലക്സ് ക്യാരി ടീമിലെത്തി. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ കോൾട്ടൻ നൈൽ, നഥാൻ ലയൺ, എന്നിവർ ബോളിംഗ് നിരയെ നയിക്കും.

 അഫ്‌ഗാനിസ്ഥാനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. 

Related Post

റെക്കോര്‍ഡ് നേട്ടവുമായി പ്ലേ ഓഫിലേക്ക് കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്  

Posted by - Apr 28, 2019, 03:34 pm IST 0
ജയ്പൂര്‍: ഐപിഎല്‍ 12-ാം എഡിഷനില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്.  ഇതോടെ കളിച്ച എല്ലാ സീസണുകളിലും ( 10) പ്ലേ ഓഫിലെത്തിയ ഏക…

ഐപിഎല്ലിൽ ഇന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടം

Posted by - Apr 6, 2019, 01:34 pm IST 0
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പ‍ർ കിംഗ്സ് വൈകിട്ട് നാലിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആണ്…

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബിന് ജയം

Posted by - Apr 17, 2019, 03:42 pm IST 0
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. 183 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍റെ പോരാട്ടം 170 ല്‍ അവസാനിച്ചു. 12 റണ്‍സിന്‍റെ ജയത്തോടെ പഞ്ചാബ്…

ഇടിക്കൂട്ടിൽ സ്വർണവുമായി മേരി കോം 

Posted by - Apr 14, 2018, 09:11 am IST 0
ഇടിക്കൂട്ടിൽ സ്വർണവുമായി മേരി കോം  കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങ്ങിൽ ഇന്ത്യയുടെ മേരി കോം സ്വർണം നേടി. വനിതകളുടെ 45-48 കിലോഗ്രാം വിഭാഗത്തിൽ അയർലൻഡ് താരം ക്രിസ്റ്റീന ഓക്കുഹരയെ…

ഇന്ത്യൻ വനിതാ ടീമിന് തുടക്കം പിഴച്ചു 

Posted by - Apr 5, 2018, 01:09 pm IST 0
ഇന്ത്യൻ വനിതാ ടീമിന് തുടക്കം പിഴച്ചു  വിനിത വിഭാഗം ഹോക്കി മത്സരത്തിൽ 3-2 എന്ന സ്കോറിന് ഇന്ത്യൻ വനിതാ ഹോക്കി ടീം വെയ്‌ൽസിനോട് പരാജയം സമ്മതിക്കേണ്ടിവന്നു.ഇന്ത്യയുടെ റാണി…

Leave a comment