സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി

420 0

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പത്തുദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. പത്മനാഭനു പകരം ശോഭാ സുരേന്ദ്രന്‍ സമരം ഏറ്റെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യഗ്രഹം പതിനേഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നേരത്തെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനായിരുന്നു നിരാഹാരം അനുഷ്ഠിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് സി.കെ.പത്മനാഭന്‍ നിരാഹാരം ആരംഭിച്ചത്.

Related Post

സതീഷ് പൂനിയ രാജസ്ഥാന്റെ  പുതിയ ബിജെപി പ്രസിഡന്റ് 

Posted by - Sep 14, 2019, 06:42 pm IST 0
ജയ്പൂർ: രാജസ്ഥാൻ ബിജെപി പുതിയ പ്രസിഡന്റായി സതീഷ് പൂനിയയെ പാർട്ടി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ രാഷ്ട്ര സ്വയംസേവക സംഘത്തോടുള്ള  അടുപ്പമാണ് , അദ്ദേഹത്തെ  പരിഗണിക്കാൻ കാരണം…

ഇത് കാവൽക്കാരനും അഴിമതിക്കാരനും തമ്മിലുള്ള പോരാട്ടം: മോദി

Posted by - Mar 28, 2019, 07:00 pm IST 0
മീററ്റ്: ലോക്സഭയിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഉത്തർപ്രദേശിൽ നിന്ന് മോദിയുടെ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങി. ബിജെപിക്കെതിരെ ഒന്നിച്ച എസ്‍പി-ബിഎസ്‍പി സഖ്യത്തെ കടന്നാക്രമിച്ചും രാഹുൽ ഗാന്ധിയെ കളിയാക്കിയുമായിരുന്നു പര്യടനത്തിലെ…

വി വി രാജേഷ് തിരുവനന്തപുരം ജില്ലാ ബി ജെ പി പ്രസിഡന്റ് 

Posted by - Jan 20, 2020, 11:31 am IST 0
തിരുവനന്തപുരം: ജില്ലയുടെ പുതിയ ബിജെപി പ്രസിഡന്റായി വിവി രാജേഷിനെ തെരഞ്ഞെടുത്തു.  വി.വി രാജേഷ് സമരമുഖത്ത് എന്നും തീപാറുന്ന നേതാവാണ്.  ശബരിമല ടോള്‍ സമരം, മുല്ലപ്പെരിയാര്‍ സമരം, സോളാര്‍…

നിലയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യ്ത് നീക്കി

Posted by - Dec 17, 2018, 04:15 pm IST 0
പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യ്ത് നീക്കി. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയുടെ നേതൃത്വത്തിലുള്ള എട്ടു പേരാണ് നിരോധനാജ്ഞ…

ബിജെപിക്കു മൂന്നൂ സീറ്റുകള്‍ ലഭിക്കുമെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍  

Posted by - May 1, 2019, 10:21 pm IST 0
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബിജെപിക്കു മൂന്നൂ സീറ്റുകള്‍ ലഭിക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗത്തിന്റെ വിലയിരുത്തല്‍. ശബരിമല വിഷയവും പ്രത്യേകശ്രദ്ധ നല്‍കിയ മണ്ഡലങ്ങളില്‍ സംഘം…

Leave a comment