ബിജെപി ജയിക്കാതിരിക്കേണ്ടത് കേരളത്തിന്‍റെ മാനവികതയുടെ ആവശ്യം : യെച്ചൂരി

294 0

കോഴിക്കോട്: നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഞ്ച് വർഷത്തെ മോദി ഭരണം ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന തരത്തിലായി. മതനിരപേക്ഷ സ്വഭാവത്തെ ഇല്ലാതാക്കാനുള്ള ശ്രമം നടന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്ത് കേരളത്തിൽ മാത്രമാണ് ജനങ്ങൾ ഏറ്റവുമധികം തുല്യത അനുഭവിക്കുന്നത്. കേരളത്തിന്‍റെ മൂല്യങ്ങൾ സംരക്ഷിക്കുമെന്നാണ് മോദി പറയുന്നത്. മാനവികതയെ ബഹുമാനിക്കുന്ന കേരളത്തിൽ നിന്ന് മോദി പഠിക്കൂകയല്ലേ വേണ്ടതെന്നും യെച്ചൂരി ചോദിച്ചു. 

വെറുപ്പിന്‍റെയും അക്രമത്തിന്‍റെയും രാഷ്ട്രീയമാണ് ബിജെപി പടർത്തുന്നത്. ഏറ്റവും മികച്ച ബീഫ് കേരളത്തിൽ വിളമ്പുമെന്നാണ് കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി പറയുന്നത്. 

ഉത്തരേന്ത്യയിൽ   ബീഫ് കഴിക്കാനാകുന്നുണ്ടോ? ബീഫിന്റെ പേര് പറഞ്ഞ് ആളുകളെ കൊന്നൊടുക്കുകയാണ് അവിടെ. ആസിഫയെ കൊന്നവരിൽ ഒരാളെ പോലും ശിക്ഷിക്കാന്‍ ഇതുവരെയുമായില്ല, എന്നിട്ടാണ് മോദി കേരളത്തിന്‍റെ മൂല്യം സംരക്ഷിക്കുമെന്ന് പറഞ്ഞത്. 20 സീറ്റിലും ബിജെപി ജയിക്കാതിരിക്കേണ്ടത് കേരളത്തിന്‍റെ മാനവികതയുടെ ആവശ്യമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കർഷക ആത്മഹത്യ വർധിച്ചു. യുവാക്കൾക്ക് തൊഴിൽ ഇല്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴുള്ളത്. 

നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർത്തു. റഫാൽ ഇടപാടിൽ ഓരോ ദിവസവും അഴിമതിയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.

 എന്‍റെയും നിങ്ങളുടെയും പണമാണത്. വിമാനത്താവളങ്ങൾ സ്വകാര്യ വൽക്കരിക്കപ്പെടുമ്പോൾ മോദിയുടെ സുഹൃത്തിനാണ് ഗുണം കിട്ടുന്നത്. 

ഇലക്ടറൽ ബോണ്ട് നിയമവിധേയമാക്കിയതോടെ അഴിമതി നിയമ വിധേയമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Post

എന്‍എസ്‌എസ് ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ല:വനിതാ മതിലിനെതിരേ സുകുമാരന്‍ നായര്‍.

Posted by - Dec 17, 2018, 03:28 pm IST 0
പെരുന്ന: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരേ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിന് ധാര്‍ഷ്ട്യം, ആരെയും അംഗീകരിക്കുന്നില്ല. പിണറായി…

കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

Posted by - Nov 27, 2018, 07:51 am IST 0
തിരുവനന്തപുരം : ജനതാദള്‍ എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവനില്‍ നടക്കുന്ന ലളിതമായ…

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Posted by - May 31, 2018, 07:54 am IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ബിജെപി വോട്ടുകള്‍ തനിക്ക് ലഭിച്ചു. 2006ലെ അബദ്ധം ചെങ്ങന്നൂരില്‍ തിരുത്തുമെന്നും അദ്ദേഹം…

കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ

Posted by - Nov 9, 2018, 02:33 pm IST 0
കൊച്ചി: കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാണ് രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് സ്‌റ്റേ അനുവദിച്ചത്. കോടതി ചെലവായ…

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

Posted by - Dec 15, 2018, 08:06 am IST 0
ന്യൂഡല്‍ഹി : സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചാകും മുഖ്യചര്‍ച്ച. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സംസ്ഥാന…

Leave a comment