എസ്.എഫ്.ഐ നേതാവിന്റെ കൊലപാതകം: പോലീസ് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

390 0

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ മൂന്നാര്‍ കൊട്ടക്കാമ്പൂര്‍ സുപ്പവീട്ടില്‍ അഭിമന്യുവിനെ (20)കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം പത്തനാട് കങ്ങഴ സ്വദേശി ബിലാല്‍, മഹാരാജാസില്‍ ഒന്നാംവര്‍ഷ അറബിക് ബിരുദ പഠനത്തിന് ചേര്‍ന്ന പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങല്‍ സ്വദേശി ഫറൂഖ്, ഫോര്‍ട്ടുകൊച്ചി സ്വദേശി റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെ പിടിയിലായ ഇവരെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം കേസിലെ മുഖ്യപ്രതിയും കോളേജിലെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനും മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയുമായ വടുതല സ്വദേശി മുഹമ്മദ് അടക്കമുള്ളവരെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
 

Related Post

34 ശതമാനം സീറ്റുകളിൽ എതിരില്ലാതെ വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ്

Posted by - Apr 30, 2018, 03:41 pm IST 0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മേയ്​ 14 ന്​ നടക്കാനിരിക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ 34 ശതമാനം സീറ്റുകളിലും എതിരില്ലാതെ വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ്​. നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള…

വേണ്ടിവന്നാൽ രാഷ്ട്രീയത്തിൽ കമൽഹാസനുമായി കൈകോർക്കും: രജനി കാന്ത് 

Posted by - Nov 20, 2019, 10:33 am IST 0
ചെന്നൈ:  കമൽഹാസനുമായി രാഷ്ട്രീയത്തിൽ കൈകോർക്കുമെന്ന സൂചന നൽകി സൂപ്പർസ്റ്റാർ രജനീകാന്ത്. നാടിൻറെ വികസനത്തിനായി കമൽഹാസനുമായി കൈകോർക്കേണ്ടി വന്നാൽ അതിനു തയ്യാറാണെന്ന്  അദ്ദേഹം ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. കവി…

ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ് 

Posted by - Jun 8, 2018, 08:45 am IST 0
മലപ്പുറം: മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ പതാകയ്ക്ക് മുകളിലാണ് ലീഗിന്റെ കൊടി കെട്ടിയത്.  മുന്നണിയുടെ…

ശി​വ​സേ​ന നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

Posted by - Apr 23, 2018, 06:12 am IST 0
മും​ബൈ: മലാഡില്‍ ശി​വ​സേ​ന ഡെ​പ്യൂ​ട്ടി ശാ​ഖാ പ്ര​മു​ഖ് വെടിയേറ്റു മരിച്ചു. സാ​വ​ന്ത് (46) എന്നയാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സാവന്തിനുനേരെ അക്രമികള്‍ നാലു തവണ നിറയൊഴിച്ചു. …

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണം : വി ടി ബല്‍റാം

Posted by - Jun 10, 2018, 10:58 am IST 0
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്ന് വി ടി ബല്‍റാം എംഎല്‍എ. കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ ഇപ്പോള്‍ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കില്ല എന്നാണറിയുന്നതെങ്കിലും ഒരു വര്‍ഷത്തോളം…

Leave a comment