മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ  റിസോര്‍ട്ടിലേക്ക് മാറ്റി

612 0

മുംബൈ:  മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പുറകെ  കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.പാര്‍ട്ടിയുടെ 44 എംഎല്‍എമാരേയും രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോര്‍ട്ടിലേക്കാണ് മാറ്റിയത്.
എംഎല്‍എമാരില്‍ ചിലര്‍ക്ക്  പണം വാഗ്ദാനം ചെയ്‌തെന്ന സൂചനയെ തുടര്‍ന്നാണ് റിസോര്‍ട്ടിലേക്ക് എല്ലാവരേയും മാറ്റിയതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

എംഎല്‍എമാരെല്ലാം ഒറ്റക്കെട്ടാണ്. ഒരാളും പാര്‍ട്ടിയില്‍ നിന്ന് പോകില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ധല്‍വി പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കും. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കില്ല. മഹാരാഷ്ട്രയെ രക്ഷിക്കാനാണ് ജനം വോട്ട് ചെയ്തതെന്നു അദ്ദേഹം പറഞ്ഞു.

Related Post

കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി അര്‍ഹിക്കുന്നില്ല: കെ.എം.മാണി

Posted by - Apr 28, 2018, 06:27 am IST 0
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന് നടക്കും. തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു ചെങ്ങന്നൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കറിയാമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. സിപിഐ സംസ്ഥാന…

അഭിമന്യുവിന്റെ കൊലപാതകം : നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Jul 4, 2018, 11:20 am IST 0
ഇടുക്കി : എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍, പ്രതികളെ ഒളിപ്പിച്ചതിന് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാറിലെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ…

മുഖ്യമന്ത്രിയ്ക്കെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസ് 

Posted by - Oct 11, 2018, 07:42 am IST 0
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. ചെറുകോല്‍ സ്വദേശിനി മണിയമ്മ…

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ച് ആം ആദ്മി പാര്‍ട്ടി

Posted by - Jan 19, 2020, 03:44 pm IST 0
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപേ  ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ച് ആം ആദ്മി പാര്‍ട്ടി.  സൗജന്യ വൈദ്യുതി, 24 മണിക്കൂര്‍ കുടിവെള്ള ലഭ്യത, എല്ലാ കുട്ടികള്‍ക്കും…

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനായി കാത്തിരിക്കും : ജോസ് കെ മാണി 

Posted by - Nov 1, 2019, 02:09 pm IST 0
കോട്ടയം: യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരാണെന്ന കാര്യത്തില്‍ അന്തിമ വിധി തിരഞ്ഞെടുപ്പ്  കമ്മിഷൻ നിശ്ചയിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തതിനെതിരേയുള്ള സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്…

Leave a comment