കാനനകാഴ്ചകള്‍ കാണാന്‍ അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിലേക്ക് വരൂ  

75 0

അയ്യപ്പന്‍കോവില്‍: ഇടുക്കി ജലാശയത്തിന് കുറുകെ പണിതിരിക്കുന്ന അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിന് മുകളില്‍ കാനന കാഴ്ചകള്‍ കാ ണാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു. ജില്ലയിലെ ഏറ്റ വും വലിയ തൂക്കുപാലമാണ് അയ്യപ്പന്‍ കോവിലിലേത്. അവധിക്കാലമായതോടെ സംസ്ഥാനത്തെ വിവിധഭാഗ ത്തുനിന്നും സഞ്ചാരികള്‍ ഇടുക്കി ജലാശയത്തെ അടു ത്തറിയാന്‍ എത്തുന്നുണ്ട്. അയ്യപ്പന്‍കോവില്‍, കാഞ്ചി യാര്‍ പഞ്ചായത്തുകളെ തമ്മി ല്‍ ബന്ധിക്കുന്നതാണ് ഈ പാലം.

കട്ടപ്പന-കുട്ടിക്കാനം റോ ഡില്‍ മാട്ടുക്കട്ടയില്‍നിന്ന് രണ്ടു കീ മീ യാത്ര ചെയ് താല്‍ അയ്യപ്പന്‍കോവില്‍ തൂ ക്കുപാലത്തില്‍ എത്താം. കൂ ടാതെ സ്വരാജില്‍ നിന്ന് പരമ്പരാഗത കാട്ടുപാതയി ലൂടെയും ഇവിടെയെത്താം. പതിറ്റാണ്ടുകളുടെ ചരിത്ര മുറങ്ങുന്ന ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റസ്ഥലമാണ് അയ്യപ്പന്‍കോവില്‍. പെരി യാറിന്റെ തീരത്തായി പുരാത ന അയ്യപ്പക്ഷേത്രവും സഞ്ചാ ര ശ്രദ്ധ പിടിച്ചുപറ്റുന്നു. ഈ ക്ഷേത്രം പൂഞ്ഞാര്‍ രാജവംശമാണ്‌നിര്‍മിച്ചത്. ആദ്യകാലത്ത് ആദിവാസികളുടെ നേതൃത്വത്തിലായിരുന്നുപൂജ.

ഇടുക്കി ജലസംഭരണിയി ല്‍ ജലനിരപ്പുയര്‍ന്നാല്‍ വള്ള ത്തില്‍ മാത്രമെ ക്ഷേത്രദര്‍ ശനം നടത്താന്‍ പറ്റൂ. കടവി ല്‍ ചങ്ങാടവും യാത്രക്കായി ഉപയോഗിക്കാം. വന്യജീവിക ളെ അടുത്തുകണ്ട് ജലാശയ ത്തില്‍ കൂടിയുള്ള വള്ളത്തി ലുള്ള യാത്രയും സഞ്ചാരിക ളുടെ മനം കവരുന്നു. മുമ്പ് ഇവിടെയുണ്ടായിരുന്ന പാലം പതിറ്റാണ്ടുകള്‍ പഴക്കമുള്ള തായിരുന്നു. ഇടുക്കി ജലാശ യത്തില്‍ വെള്ളം കയറിയാല്‍ പാലം മുങ്ങുമായിരുന്നു.

പിന്നീട് ഏലപ്പാറ-കട്ടപ്പന എന്നിവിടങ്ങളെ ബന്ധിപ്പി ക്കുന്നതിനായി അയ്യപ്പന്‍കോ വിലില്‍ 1953ല്‍ പൊതുമരാ മത്ത് വകുപ്പ് കോണ്‍ക്രീറ്റ് പാലം പണിതു. 1978ല്‍ ഇടു ക്കി പദ്ധതിക്ക് വേണ്ടി ആളു കളെ ഇവിടെ നിന്നും കുടിയി റക്കി. പാലം ജലസംഭരണി ക്കുള്ളിലാവുകയും ചെയ്തു. ഇതുവഴിയുണ്ടായിരുന്ന ഗതാ ഗതവും മാറ്റി. എങ്കിലും ജല സംഭരണിയുടെ ഇരുഭാഗത്തു മെത്താന്‍ ഈ പാലം മാത്ര മായിരുന്നു ആശ്രയം. വര്‍ഷ കാലമെത്തുമ്പോള്‍ പാലം വെള്ളത്തില്‍ മുങ്ങുമ്പോള്‍ നാട്ടുകാര്‍ ചെറിയ വള്ളത്തി ലോ ചങ്ങാടങ്ങളിലോ ആണ് മറുകരയെത്തുന്നത്.

കോവില്‍മല ആദിവാസി കുടികളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും യാത്ര ക്കാരും സ്‌കൂള്‍ കുട്ടികളും വളരെ സാഹസികമായാണ് മുമ്പ് ഇക്കരയെത്തുന്നത്. ഇ ല്ലെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റണം. അതുകൊണ്ടുതന്നെ പുതിയ പാലം എന്ന ആവ ശ്യം നാട്ടുകാര്‍ ഉന്നയിച്ചു. തുടര്‍ന്ന് 2006ല്‍ അയ്യപ്പന്‍ കോവിലിലെയും കാഞ്ചിയാറി ലെയും എല്‍ഡിഎഫ് ഭരണ സമിതികളാണ് സംയുക്തമാ യി ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. പിന്നീട് കെ കെ ജയചന്ദ്രന്‍ എംഎല്‍എയുടെ പരിശ്രമ ത്തിന്റെ ഫലമായി റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍നിന്ന് പുതിയ പാലത്തിനായി ഫ ണ്ട് അനുവദിച്ചു.തൂക്കുപാലം സാക്ഷാല്‍കരിച്ചതോടെ വി നോദ സഞ്ചാരികളുടെ തിര ക്കാണിവിടെ.

Related Post

സഞ്ചാരികളെ മാടി വിളിച്ച് മുതുമല വന്യ ജീവി സങ്കേതം  

Posted by - May 3, 2019, 06:46 pm IST 0
കല്‍പ്പറ്റ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ മുതുമലയിലേക്ക് സഞ്ചാരികളുടെ പ്രവാഹംതമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍പ്പെട്ട മുതുമല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വന്യജീവി സങ്കേതമാണ്. സീസണ്‍…

മഞ്ഞുമൂടിയ മലനിരകളും വെള്ളച്ചാട്ടങ്ങളുമായി വിനോദ സഞ്ചാരികളെ കാത്ത് മാങ്കുളം  

Posted by - May 3, 2019, 06:45 pm IST 0
അടിമാലി: മഞ്ഞുമൂടിയ മലനിരകളും തേയിലത്തോട്ടങ്ങളും പെരുമ്പന്‍കുത്ത് ബ്രീട്ടീഷ് പാലവും ആനക്കുളവും കൈനഗിരി, നക്ഷത്രക്കുത്തു വെള്ളച്ചാട്ടവും എക്കാലവും സഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രമാണ് മാങ്കുളം. എന്നാല്‍ പ്രളയ ദുരന്തത്തിനുശേഷം മാങ്കുളം…

Leave a comment