കാലം മറക്കാത്ത നിറഭേദങ്ങളുമായി വര്‍ണ്ണവിസ്മയം പൊഴിച്ച് പാനൂസകള്‍  

264 0

പൊന്നാനി: കാലം മറക്കാത്ത നിറഭേദങ്ങളുമായി വിശുദ്ധ റംസാനിലെ രാത്രികളെ വര്‍ണ്ണാഭമാക്കാന്‍ ഇത്തവണയുമുണ്ട് പാനൂസകള്‍. തലമുറകളുടെ പഴക്കമുളള ഈ വര്‍ണ്ണപ്പൊലിമ പഴമക്കാരായ ചിലരിലൂടെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. മുളച്ചീളു കൊണ്ട് കെട്ടിയുണ്ടാക്കുന്ന വിവിധ ആകൃതികള്‍ക്കു പുറത്ത് വര്‍ണ്ണകടലാസു കൊണ്ടു പൊതിഞ്ഞ് ഇതിനകത്ത് വെളിച്ചം തെളിക്കുമ്പോഴുണ്ടാകുന്ന വര്‍ണ്ണ വിസ്മയമാണ് പാനൂസകള്‍. വീടിനു പുറത്തും സ്വീകരണമുറികളിലും കെട്ടിത്തൂക്കുന്ന പാനൂസകള്‍ പൊന്നാനിയിലും പരിസരത്തും മാത്രം കണ്ടുവരുന്ന, റംസാനിലെ വേറിട്ട കാഴ്ചകളിലൊന്നാണ്. ഏതാണ്ട് രണ്ടര പതിറ്റാണ്ട് മുമ്പുവരെ വീടുകള്‍ പാനൂസകള്‍ കൊണ്ടു അലങ്കരിച്ചാണ് വിശുദ്ധ റംസാനെ വരവേറ്റിരുന്നത്. പഴയ കാലത്ത് തറവാട്ടു വീട്ടുകാര്‍ തങ്ങളുടെ ആഢ്യത്വം പ്രകടമാക്കാന്‍ ഭീമന്‍ പാനൂസകള്‍ നിര്‍മ്മിച്ച് പ്രദര്‍ശനത്തിന് വയ്ക്കുമായിരുന്നു. കല്ലന്‍ പാനൂസകള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവയ്ക്ക് 10 അടി മുതല്‍ 20 അടിവരെ നീളമുണ്ടാകും. വിമാനത്തിന്റെയും കപ്പലിന്റെയും സിലണ്ടറിന്റെയും മാതൃകയിലായിരുന്നു ഇവ നിര്‍മ്മിച്ചിരുന്നത്. വര്‍ണ്ണക്കടലാസു കൊണ്ടു പൊതിഞ്ഞ മുളച്ചീളുകൊണ്ടുളള ആകൃതികള്‍ക്കകത്ത് പ്ലാസ്റ്റിക്ക് പേപ്പര്‍ കൊണ്ട് വൃത്താകൃതിയില്‍ നിര്‍മ്മിച്ച കുറ്റി സ്ഥാപിക്കും. മെഴുകുതിരി വെട്ടത്തില്‍ ചൂടേല്‍ക്കുമ്പോള്‍ സ്വയം തിരിയുന്ന സംവിധാനത്തോടെയാണ് കുറ്റി സ്ഥാപിക്കുക. പ്ലാസ്റ്റിക്ക് കടലാസിന് പുറത്ത് ഒട്ടിച്ച മൃഗത്തിന്റെയും മറ്റും മാതൃകകള്‍ മെഴുക് തിരി പ്രകാശത്തില്‍ കുറ്റി തിരിയുമ്പോള്‍ പാനൂസകള്‍ക്ക് പുറത്ത് വര്‍ണ്ണക്കടലാസുകളില്‍ വലുതായി തെളിയും. ഇത്തരത്തില്‍ സജ്ജീകരിക്കുന്ന കല്ലന്‍ പാനൂസകള്‍ റമദാനിന്റെ രാത്രികളില്‍ ഉന്തുവണ്ടിയില്‍ വച്ച് നാടുനീളെ പ്രദര്‍ശത്തിനായി കൊണ്ടു നടക്കും. പഴമക്കാരുടെ മനസ്സില്‍ നിന്ന് ഈ ഓര്‍മ്മകള്‍ ഇനിയും പടിയിറങ്ങിയിട്ടില്ല. ഇപ്പോള്‍ നിര്‍മ്മിച്ചു നല്‍കുന്ന പാനൂസകളിലധികവും ചെറിയ ഇനത്തില്‍പെട്ടവയാണ്. മുന്‍കാലങ്ങളില്‍ പാനൂസകള്‍ നിര്‍മ്മിച്ചു നല്‍കുന്നവരായി വലിയൊരു വിഭാഗം പൊന്നാനിയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നു.

Related Post

അനധികൃതമായി കളിമണ്ണ് കടത്തുകയായിരുന്ന ടോറസ് വാഹനങ്ങള്‍ പിടിച്ചു  

Posted by - May 23, 2019, 09:55 am IST 0
നിലമ്പൂര്‍: അനധികൃതമായി കളിമണ്ണ് കടത്തുകയായിരുന്ന രണ്ട് ടോറസ് വാഹനങ്ങള്‍ റവന്യൂ അധികൃതര്‍ പിടികൂടി. ചുങ്കത്തറ വരക്കോട് ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ…

കുളത്തൂരിൽ  നിരോധിത നോട്ടുകൾ പോലീസ് പിടിച്ചെടുത്തു

Posted by - Oct 14, 2019, 05:16 pm IST 0
മലപ്പുറം: മലപ്പുറത്ത് കുളത്തൂരിൽ 1.75 കോടിയോളം  രൂപയുടെ നിരോധിത നോട്ടുകൾ പോലീസ് പിടിച്ചെടുത്തു. കുളത്തൂരിലെ ഒരു ഫർണിച്ചർ കടയിൽ നിന്നുമാണ് പോലീസ് നോട്ടുകൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറ്…

മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ചു

Posted by - Feb 4, 2020, 01:09 pm IST 0
മലപ്പുറം: സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ് മലപ്പുറം കുറുവ എയുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഫര്‍സീന്‍(9)വിദ്യാര്‍ഥി മരിച്ചു.   രാവിലെ പത്ത് മണിയോടെയാണ് സംഭവം.  നടുവിലായി…

വയല്‍ നികത്തലിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് നാട്ടുകാര്‍  

Posted by - May 23, 2019, 09:51 am IST 0
എടപ്പാള്‍: തട്ടാന്‍പടി കണ്ണേങ്കായല്‍ കോള്‍ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തെ വയല്‍ നികത്തലിനെതിരെ പരിസ്ഥിതി സംരക്ഷണ സേനയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. വര്‍ഷങ്ങളായി മേഖലയിലെ വയല്‍…

താനൂരിൽ  ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

Posted by - Oct 25, 2019, 09:03 am IST 0
താനൂർ:   താനൂർ അഞ്ചുടിയിൽ ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് (36) ഇന്നലെ രാത്രി എട്ടോടെ കൊല്ലപ്പെട്ടത്.   ഇരുട്ടിൽ നിലവിളി കേട്ട് ഓടിയെത്തിയ…

Leave a comment