ശ്രീദേവിക്ക് യാത്രാമൊഴി 

292 0

മുംബൈ• ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിച്ചു. മുംബൈ വിലെപേരൽ സേവ സമാജ് ശ്മശാനത്തിൽ ബുധനാഴ്ച വൈകിട്ടു മൂന്നരയ്ക്കാണു ശ്രീദേവിയുടെ സംസ്കാരം. രാവിലെ 9.30 മുതൽ 12.30 വരെ അന്ധേരിയിലെ വസതിക്കു സമീപമുള്ള സെലിബ്രേഷൻസ് സ്പോർട്സ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ഇതിനായുള്ള ഒരുക്കങ്ങൾ സ്പോർട്സ് ക്ലബിൽ പൂർത്തിയായി.

അതേസമയം, ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്സിലെ ശ്രീദേവിയുടെ വീടിനു മുന്നിലേക്ക് ആരാധക പ്രവാഹം തുടരുകയാണ്. ചലച്ചിത്ര – ടിവി താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവരും ഇവിടേക്ക് എത്തുന്നുണ്ട്.

 ദുബായിൽനിന്ന് വ്യവസായി അനിൽ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ സഹോദരൻ അനിൽ കപൂർ, ശ്രീദേവിയുടെ മക്കളായ ജാൻവി, ഖുഷി എന്നിവർ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം എത്തിക്കുന്നതു പ്രമാണിച്ച് വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറൻസിക് റിപ്പോർട്ട് പ്രോസിക്യൂഷൻ ശരിവച്ചതോടെയാണ് മൃതദേഹം വിട്ടുനൽകിയത്. ദുബായിലുണ്ടായിരുന്ന ബോണി കപൂർ, മകൻ അർജുൻ കപൂർ, സഞ്ജയ് കപൂർ, റീന മാർവ, സന്ദീപ് മാർവ എന്നിവരുൾപ്പെടെ പത്തുപേർ മുംബൈയിലേക്ക് മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഇവിടെനിന്ന് ആംബുലൻസ് മാർഗം ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്സിലെ ശ്രീദേവിയുടെ വസതിയിലേക്കു മൃതദേഹം കൊണ്ടുപോയി.

Related Post

ചീഫ് ജസ്റ്റീസിനെതിരെ കോര്‍പ്പറേറ്റ് കമ്പനിയുടെ ഗൂഢാലോചന അന്വേഷിക്കുമെന്ന് സുപ്രീം കോടതി  

Posted by - Apr 25, 2019, 10:53 am IST 0
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസിനെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപം അന്വേഷിക്കുമെന്ന് സുപ്രീംകോടതി. ഗൂഢാലോചന അന്വേഷിച്ചില്ലെങ്കില്‍ കോടതിയുടെ വിശ്വാസ്യത തകരുമെന്ന് ജസ്റ്റിസ്അരുണ്‍ മിശ്ര പറഞ്ഞു. കേസ്പരിഗണിക്കുന്നത്…

മുംബൈയിൽ ഒരു കോവിഡ് 19 മരണം കൂടി

Posted by - Mar 29, 2020, 05:40 pm IST 0
മുംബൈ: മാർച്ച് 29 മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 193 ആയി ഉയർന്നപ്പോൾ 40 കാരിയായ സ്ത്രീ നവിമുംബൈയിൽ കോവിഡ് -19 മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 3-4…

എസ്‌സി/എസ്ടി നിയമത്തിൽ സ്റ്റേ ഇല്ല

Posted by - Apr 4, 2018, 08:57 am IST 0
എസ്‌സി/എസ്ടി നിയമത്തിൽ സ്റ്റേ ഇല്ല എസ്‌സി/എസ്ടി നിയമം ദുരുപയോഗം തടയാനുള്ള കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവിശ്യം സുപ്രിം കോടതി ഒഴിവാക്കി. കേന്ദ്ര സർക്കാർ നൽകിയ ഹർജിയാണ് ജസ്‌റ്റിസ്‌…

ഹരിയാനയിൽ മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്തു

Posted by - Oct 27, 2019, 04:58 pm IST 0
ചണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജ് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ സത്യദേവ് നാരായൺ ആര്യ…

ടി.വി ചാനലുകൾക്കെതിരെ എഫ്ഐആർ 

Posted by - Apr 29, 2018, 01:29 pm IST 0
ഗാസിയാബാദ് വികസന അതോറിറ്റിയുടെ പരാതിയെത്തുടർന്ന് സമാചാർ പ്ലസ്, ന്യൂസ് 1 ഇന്ത്യ എന്നി രണ്ട ചാനലുകൾക്ക് നേരെ എഫ്ഐആർ എഴുതി.  ഗാസിയാബാദ് വികസന അതോറിറ്റിയുടെ വൈസ് ചെയർപേഴ്സൺ…

Leave a comment