രാജ്യദ്രോഹക്കുറ്റത്തിനെതിരെ പ്രധാനമന്ത്രിക്ക് വീണ്ടും സാമൂഹിക പ്രവർത്തകരുടെ കത്ത്

255 0

മുംബൈ: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി വീണ്ടും പ്രമുഖര്‍. ബോളിബുഡ് നടന്‍ നസറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍ എന്നിവരുള്‍പ്പെടെ 180 പേരാണ് വിഷയത്തില്‍ രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് ആള്‍കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നത്. 

അഭിഭാഷകനായ എസ്.കെ ഓജയുടെ ഹര്‍ജിയെതുടര്‍ന്ന് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. രാജ്യദ്രോഹം, പൊതുജന ശല്യം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഒപ്പവെച്ച 49 പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെയാണ് ഇപ്പോള്‍ 180 പേര്‍ ഒപ്പിട്ട പ്രതിഷേധ കത്ത് പുറത്തുവന്നിരിക്കുന്നത്. 

പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതുന്നത് എങ്ങനെയാണ് രാജ്യദ്രോഹകുറ്റമാകുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. രാജ്യത്ത് ആള്‍കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പൊതുസമൂഹത്തിനോടുള്ള തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയതിനാണ് അവര്‍ക്കെതിരെ കുറ്റം ചുമത്തിയതെന്ന് 180 പേര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു.

Related Post

രാഷ്ട്രീയ ചർച്ചയല്ല  ഇപ്പോൾ വേണ്ടത്, ഡൽഹിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക്കയാണ് വേണ്ടത് : മമത ബാനർജി 

Posted by - Feb 29, 2020, 10:23 am IST 0
ന്യൂദല്‍ഹി : ദല്‍ഹിയിലെ കലാപം വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അത് പരിഹരിക്കുകയാണ് ആദ്യം വേണ്ടത്. കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോട്  യോജിപ്പില്ലെന്ന് മമത ബാനര്‍ജി…

കേരളത്തില്‍ 772 കോടിയുടെ 27 പദ്ധതികള്‍; അഭിമാനനിമിഷമെന്ന് പ്രധാനമന്ത്രി,കേന്ദ്രത്തിന് നന്ദിയെന്ന് മുഖ്യമന്ത്രി  

Posted by - Feb 19, 2021, 03:07 pm IST 0
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം  പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. തൃശ്ശൂരില്‍ 2000 മെഗാവാട്ട്…

വിസ്താര എയർലൈൻസ് ഡൽഹി -തിരുവനന്തപുരം സര്‍വീസ് ആരംഭിച്ചു

Posted by - Nov 11, 2019, 10:23 am IST 0
തിരുവനന്തപുരം: ടാറ്റാ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്നുള്ള  സംരംഭമായ വിസ്താര എയർലൈൻസ് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് ഉദ്ഘാടനം ചെയ്തു. ദിവസേന ഡല്‍ഹിയില്‍നിന്നും തിരികെയുമുള്ള നേരിട്ടുള്ള ഫ്‌ലൈറ്റാണിത്. തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാര്‍ക്ക്…

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട ആള്‍ അറസ്റ്റില്‍

Posted by - Apr 24, 2018, 02:59 pm IST 0
കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നു സംശയിക്കുന്ന ആള്‍ അറസ്റ്റില്‍. മുഹമ്മദ് റഫീഖ് എന്നയാളെയാണ് കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 1998ലെ കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയുമായി…

Leave a comment