രാ​ജ​സ്ഥാ​നില്‍ ജ​യി​ച്ചു ​ക​യ​റി​യ സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ 23 ശ​ത​മാ​നം പേ​രും ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​ക​ള്‍

276 0

ന്യൂ​ഡ​ല്‍​ഹി: രാ​ജ​സ്ഥാ​നി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ച്ചു ​ക​യ​റി​യ സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ 23 ശ​ത​മാ​നം പേ​രും ഏ​തെ​ങ്കി​ലും ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​ക​ള്‍. ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യു​ള്ള അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ​ഡി​ആ​ര്‍) പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍.

ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചു ജ​യി​ച്ച​വ​രു​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മാ​ണ് സം​ഘ​ട​ന പ​രി​ശോ​ധി​ച്ച​ത്. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യു​ടെ ഭാ​ഗ​മാ​യി ഇ​വ​ര്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ നി​ന്നാ​ണ് കേ​സു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. ഇ​തി​ല്‍ 28 പേ​രു​ടെ പേ​രി​ലു​ള്ള​ത് കൊ​ല​പാ​ത​ക​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ ഗു​രു​ത​ര​മാ​യ ക്രി​മി​ന​ല്‍ കു​റ്റ​ങ്ങ​ളാ​ണെ​ന്ന് പ​ഠ​ന​റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.

കോ​ണ്‍​ഗ്ര​സി​ന്‍റെ 99 എം​എ​ല്‍​എ​മാ​രി​ല്‍ 25 പേ​രും ഏ​തെ​ങ്കി​ലും ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട​ന്ന് റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. ബി​ജെ​പി എം​എ​ല്‍​എ​മാ​രി​ല്‍ 12 പേ​ര്‍​ക്കെ​തി​രെ​യാ​ണ് ക്രി​മി​ന​ല്‍ കേ​സ് നി​ല​വി​ലു​ള്ള​ത്. ബി​എ​സ്പി​യു​ടെ ആ​റ് എം​എ​ല്‍​എ​മാ​രി​ല്‍ ര​ണ്ടു പേ​ര്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സു​ള്ള​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

Related Post

ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ  ചിദംബരത്തിന് ജാമ്യമില്ല

Posted by - Oct 1, 2019, 09:54 am IST 0
ന്യൂ ഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി…

നിരവും  ചോക്സിയും നാട്ടിലേക്ക് പണം എത്തിച്ചത് ഹവാല വഴി

Posted by - Mar 21, 2018, 09:35 am IST 0
നിരവും  ചോക്സിയും നാട്ടിലേക്ക് പണം എത്തിച്ചത് ഹവാല വഴി  നിരവും  ചോക്സിയും ചേർന്ന് തട്ടിപ്പ് നടത്തിയ 12300 കോടി രൂപ നാട്ടിലെ (മുംബൈ ) കമ്പിനിലെത്തിച്ചത് ഹവാല…

ലിഫ്റ്റ് ചോദിച്ചെത്തിയ യുവതിയെ കൂട്ടബലാത്‌സംഗം ചെയ്തു

Posted by - Apr 19, 2019, 07:23 pm IST 0
മുസാഫർനഗർ: ലിഫ്റ്റ് ചോദിച്ചെത്തിയ യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. 22 വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവാവും സുഹൃത്തുക്കളും ചേർന്നു പീഡനത്തിന്…

സൈന്യത്തില്‍ സ്ത്രീകൾക്ക്  സ്ഥിരംകമ്മീഷന്‍ പദവി നല്‍കണം- സുപ്രീംകോടതി

Posted by - Feb 17, 2020, 01:39 pm IST 0
ന്യൂഡല്‍ഹി: സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നാവികസേനയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമ്മീഷന്‍…

സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് ആറ് പേർ മരിച്ചു

Posted by - Nov 19, 2019, 05:14 pm IST 0
ന്യൂ ഡൽഹി :  സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് നാല് സൈനികരടക്കം ആറ് പേർ മരിച്ചു. സൈന്യത്തിന് വേണ്ടി ചുമടെടുക്കുന്ന രണ്ട് പേരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ…

Leave a comment