മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു

264 0

കൊച്ചി: കൊച്ചിയില്‍ നിന്ന് മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലെ മണ്ണൂരില്‍ വെച്ചാണ് വ്യാജ പേരില്‍ കഴിയുകയായിരുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്തയ്. അസം പോലീസാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കേരളാ പോലീസിനു കൈമാറിയത്.

ഇന്നു പുലര്‍ച്ചെയാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. ആസാമില്‍ കൊലപാതക കേസിലടക്കം പ്രതികളാണ് പിടികൂടിയ മൂന്നുപേരും. ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന നിലയിലാണ് ഇവര്‍ എറണാകുളത്ത് താമസിച്ചു പോന്നത്. ഇവര്‍ എത്തിയിട്ട്‌ 15 ദിവസം എങ്കിലും ആയിക്കാണുമെന്നാണ് കണക്കാക്കുന്നത്. ഇവരെ അസം പോലീസിനു കൈമാറും.

Related Post

ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി: അരവിന്ദ് കെജ്‌രിവാള്‍

Posted by - Feb 11, 2020, 05:14 pm IST 0
ന്യൂഡല്‍ഹി:  ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്  അരവിന്ദ് കെജ്‌രിവാള്‍. തിരഞ്ഞെടുപ്പിലുണ്ടാക്കിയ വന്‍ മുന്നേറ്റത്തിനു പിന്നാലെ ഡല്‍ഹിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം. ദില്ലിയിലെ…

പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി 

Posted by - Mar 17, 2018, 11:02 am IST 0
പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി, റാഫേല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി ചൂണ്ടിക്കാണിച്ചും സിബിഐയെ ദുരുപയോഗം ചെയൂന്നുവെന്നും…

ജമ്മൂ കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം  

Posted by - Jul 1, 2019, 12:36 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു; 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. റോഡില്‍ നിന്ന്…

യൂണിവേഴ്‌സിറ്റിക്ക് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ മൃതദേഹം കണ്ടെത്തി

Posted by - Aug 6, 2018, 12:02 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ മൃതദേഹം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള…

മഹാരാഷ്ട്ര ഹരിയാന സംസ്ഥാനങ്ങളില്‍  ബിജെപി വലിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Posted by - Oct 21, 2019, 11:36 pm IST 0
ന്യൂഡൽഹി : മഹാരാഷ്ട്ര ഹരിയാന സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു . മഹാരാഷ്ട്രയിലെ ബിജെപി ശിവസേന…

Leave a comment