മലിനീകരണ നഗരങ്ങളുടെ പട്ടികയിൽ ഡല്‍ഹി ഒന്നാമത്

471 0

ന്യൂ‌ഡല്‍ഹി: ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 14ഉം ഇന്ത്യയില്‍. ലോകാരാഗ്യ സംഘടന പുറത്ത് വിട്ട പട്ടികയില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് ഒന്നാമത്. മലിനീകരണ നഗരങ്ങളിലെ പട്ടികയിലെ മലിനീകരണ തോത് 2.5 പി.എം ആണ്. ഉത്തര്‍പ്രദേശിലെ വാരണാസിയാണ് തൊട്ടടുത്തുള്ളത്.  കാണ്‍പൂര്‍,​ ഫരീദാബാദ്,​ ഗയ,​ പാറ്റ്ന,​ ആഗ്ര,​ മുസാഫര്‍പൂര്‍,​ ശ്രീനഗര്‍,​ ഗുഡ്ഗാവ്,​ ജയ്‌പൂര്‍,​ പാട്യാല,​ ജോധ്പൂര്‍ എന്നിവയാണ് മറ്റ് പ്രധാന നഗരങ്ങള്‍. 

കുവൈറ്റിലെ അലി സുബഹ് അല്‍ സലേം,​ ചൈന,​ മംഗോളിയ എന്നീ രാജ്യങ്ങളിലെ ചില നഗരങ്ങളും പട്ടികയില്‍ ഇടംപിടിച്ചു. ലോകത്തെ 10 പേരില്‍ ഒമ്പതു പേരും മലിനവായുവാണ് ശ്വസിക്കുന്നതെന്നും 2016 അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 2.5 പി.എം മലിനീകരണ തോതുള്ള രാജ്യങ്ങളിലെ മലിനീകരണത്തിന് കാരണമാവുന്നത് സള്‍ഫേറ്റ്,​ നൈട്രേറ്റ്,​ ബ്ളാക്ക് കാര്‍ബണ്‍ എന്നിവയാണ്. 

ഇവയെല്ലാം മനുഷ്യരുടെ ആരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മലിനീകരണത്തെ തുടര്‍ന്ന് പ്രതിവര്‍ഷം ഇന്ത്യയില്‍ 24 ലക്ഷം പേര്‍ അകാലത്തില്‍ മരണമടയുന്നെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആഗോള തലത്തില്‍ ഇത് 38 ലക്ഷമാണ്. ഇതില്‍ തെക്കന്‍ കിഴക്കന്‍ ഏഷ്യയുടെ സംഭാവന 40 ശതമാനമാണ്.
 

Related Post

തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ  വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

Posted by - Feb 10, 2019, 09:27 am IST 0
കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും ബിശ്വാസിനെ പിന്നില്‍…

എം​എ​ല്‍​എ അ​ല്‍​ക്ക ലാം​ബ​യെ അയോഗ്യയാക്കി

Posted by - Sep 20, 2019, 09:49 am IST 0
ന്യൂ ഡൽഹി: ആംആദ്മി പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചിരുന്ന  എംഎല്‍എ അല്‍ക്ക ലാംബയെ അയോഗ്യയാക്കി. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ പാരഗ്രാഫ് രണ്ടിലെ ഒന്ന് എ വകുപ്പ് പ്രകാരം ഡല്‍ഹി…

കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Posted by - Jun 15, 2018, 02:09 pm IST 0
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ലഫ്.ഗവര്‍ണറുടെ നടപടി. പൊടിക്കാറ്റും കൊടുംചൂടും മൂലം ജനജീവിതം ദുസഹമായതോടെ ഡല്‍ഹിയിലെ കെട്ടിട നിര്‍മാണ…

സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്

Posted by - Sep 28, 2018, 09:02 am IST 0
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. ഇതോടെ, കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയും ഡീസല്‍…

എസ്‌സി/എസ്ടി നിയമത്തിൽ സ്റ്റേ ഇല്ല

Posted by - Apr 4, 2018, 08:57 am IST 0
എസ്‌സി/എസ്ടി നിയമത്തിൽ സ്റ്റേ ഇല്ല എസ്‌സി/എസ്ടി നിയമം ദുരുപയോഗം തടയാനുള്ള കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവിശ്യം സുപ്രിം കോടതി ഒഴിവാക്കി. കേന്ദ്ര സർക്കാർ നൽകിയ ഹർജിയാണ് ജസ്‌റ്റിസ്‌…

Leave a comment