മകന്റെ ഓര്‍മ്മയ്ക്ക് റോഡിലെ കുഴികളടച്ച്‌ മുംബൈക്കാരന്‍ 

238 0

മുംബൈ: ദദറാവോ ബില്‍ഹോര എന്ന മുംബൈക്കാരന്റെ ദിനചര്യയാണ് റോഡിലെ കുഴികളടക്കുന്നത്. മരിച്ചു പോയ മകനുവേണ്ടിയാണ് മൂന്ന് വര്‍ഷമായി ബില്‍ഹോര ഈ പ്രവര്‍ത്തി ചെയ്യുന്നത്. 600 കുഴികളാണ് മുന്ന് വര്‍ഷം കൊണ്ട് മുംബൈ നഗരത്തില്‍ അദ്ദേഹം അടച്ചത്. മണലും കെട്ടിടനിര്‍മ്മാണ സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുന്ന അവശിഷ്ടങ്ങളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. തന്റെ മകനെപ്പോലെ ഇനി ആരും മരിക്കാനിടയാകരുതെന്ന ആഗ്രഹം കൊണ്ടാണ് താന്‍ ഈ പ്രവൃത്തി ചെയ്യുന്നതെന്ന് നാല്‍പത്തി രണ്ടുകാരനായ ബില്‍ഹോര വ്യക്തമാക്കി. 2015 ജൂലൈയിലാണ് അദ്ദേഹത്തിന്റെ മകന്‍ 16 വയസ്സുള്ള പ്രകാശ് അപകടത്തില്‍ മരണപ്പെടുന്നത്. റോഡിലെ കുഴിയായിരുന്നു അപകടത്തിന് കാരണമായിരുന്നത്. 

റോഡിലെ കുഴികള്‍ ഇല്ലാതാക്കാന്‍ പറ്റാവുന്നതെല്ലാം ചെയ്യണമെന്ന് ദദറാവോ തീരുമാനിച്ചത് അന്നുമുതലാണ്. മഴക്കാലത്ത് മുംബൈയിലെ റോഡുകളില്‍ അപകടം സര്‍വ്വ സാധാരണമാണ്. കുഴികളില്‍ വെള്ളം കയറുന്നതോടെ അവ തിരിച്ചറിയുക അസാധ്യമാകും. 27,000 ത്തിലധികം വലിയ കുഴികള്‍ മുംബൈ നഗരത്തിലുണ്ടെന്നാണ് ഒരു വെബ്‌സൈറ്റിന്റെ സര്‍വ്വേയില്‍ പറയുന്നത്. 10 ദിവസത്തിനിടെ ശരാശരി 3,597 ആളുകള്‍ റോഡിലെ കുഴികളില്‍ വീണ് ഇന്ത്യയില്‍ മരിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. മോട്ടോര്‍ സൈക്കിളില്‍ സഹോദരനുമായി പോകുകയായിരുന്ന പ്രകാശ് കുഴിയില്‍ വണ്ടി വീണതിനെത്തുടര്‍ന്ന് തെറിച്ച്‌ വീഴുകയായിരുന്നു. പുറകിലിരുന്ന പ്രകാശ് ഹെല്‍മറ്റ് ധരിക്കാതിരുന്നതിനാല്‍ തലച്ചോറിന് ക്ഷതമേറ്റു. ബില്‍ഹോറയുടെ ഈ പ്രവര്‍ത്തി നിരവധിപ്പേര്‍ക്ക് റോഡിലെ കുഴികള്‍ അടക്കുന്നതിനും അതിലൂടെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും കാരണമായിട്ടുണ്ടെന്ന് മുംബൈ വാസികള്‍ പറയുന്നു.
 

Related Post

കോയീ റോഡ് പര്‍ നാ നികലെ : കൊറോണയ്ക്ക് പുതിയ നിര്‍വചനവുമായി പ്രധാനമന്ത്രി

Posted by - Mar 25, 2020, 03:27 pm IST 0
ന്യൂഡല്‍ഹി: കൊറോണയ്ക്ക് പുതിയ നിര്‍വചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍, ഹിന്ദിയില്‍ എഴുതിത്തയ്യാറാക്കിയ പോസ്റ്റര്‍ കാണിച്ചാണ് പ്രധാനമന്ത്രി നിര്‍വചനം പറഞ്ഞത്. കൊ=കോയീ (ആരും), റോ= റോഡ്…

ഇന്ധനവിലയില്‍ വീണ്ടും കുറവ്

Posted by - Nov 10, 2018, 10:43 am IST 0
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും 17 പൈസയാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 79.89 രൂപയാണ് ഇന്നത്തെ വില.…

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി

Posted by - Feb 5, 2020, 05:52 pm IST 0
ഭോപ്പാല്‍: കേരളം, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി. പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന…

കാവി വസ്ത്രധാരികളായ  സ്ത്രീ പീഡനക്കാർ: കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് 

Posted by - Sep 18, 2019, 01:47 pm IST 0
ഭോപ്പാൽ: ബി.ജെ.പി നേതാവ് ചിന്മയാനന്ദിനെ ഉദ്ദേശിച്ചുകൊണ്ട് മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഇന്ന് ചിലർ കാവി വേഷം ധരിച്ചുകൊണ്ട്…

വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു

Posted by - Jun 5, 2018, 03:07 pm IST 0
കച്ച്‌ : ഗുജറാത്തിലെ കച്ചില്‍ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡോ ആയ സഞ്ജയ് ചൗഹാനാണ് അപകടത്തില്‍ മരിച്ചത്. പതിവായി നടത്തുന്ന പരിശീലനപ്പറക്കലിനിടെയാണ്…

Leave a comment