തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ചു

446 0

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ചു. കളിക്കുന്നതിനിടയില്‍ ലായനി തിളച്ചു കൊണ്ടിരുന്ന അലുമിനിയം പാത്രത്തിലേക്ക് കുട്ടി വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഉത്തര്‍പ്രദേശിലെ നാസിക്കിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗുലാബ് ജാമുന്‍ ഉണ്ടാക്കാനായി തിളപ്പിച്ച പഞ്ചസാര ലായനിയില്‍ കുട്ടി വീഴുകയായിരുന്നു. കാറ്ററിങ് ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ വീട്ടുകാര്‍. ഓര്‍ഡര്‍ അനുസരിച്ച്‌ ഗുലാബ് ജാമുന്‍ ഉണ്ടാക്കാനായി തിളപ്പിച്ചതായിരുന്നു പഞ്ചസാര ലായനി. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
 

Related Post

ദേശീയ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കി

Posted by - Dec 10, 2019, 10:19 am IST 0
ന്യൂഡല്‍ഹി:  വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദേശീയ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കി. ഏഴ് മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടുകള്‍ക്കെതിരെ 311…

എസ് എ ബോബ്‌ഡെയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിനിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ഗൊഗോയ് ശുപാര്‍ശ ചെയ്തു    

Posted by - Oct 18, 2019, 02:28 pm IST 0
ന്യൂഡൽഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസായി  ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് കേന്ദ്ര സർക്കാരിന് കത്ത് നൽകി. നിലവിലെ രീതി…

ശ്രീ​ന​ഗ​റി​ല്‍ ഭീ​ക​ര​രു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം

Posted by - Feb 10, 2019, 09:54 pm IST 0
ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​ലെ ശ്രീ​ന​ഗ​റി​ല്‍ ഭീ​ക​ര​രു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച ലാ​ല്‍ ചൗ​ക്കി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ​തി​നൊ​ന്നു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ഏ​ഴു പേ​ര്‍ പോ​ലീ​സു​കാ​രും സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്.…

പുല്‍ വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം തികയുന്നു

Posted by - Feb 14, 2020, 10:29 am IST 0
ന്യൂദല്‍ഹി :  പുല്‍ വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം . 2019 ഫെബ്രുവരി 14നാണ് സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്കു. 40…

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പിൽ മൂന്നു സീറ്റും നേടി തൃണമൂല്‍ കോണ്‍ഗ്രസ്  

Posted by - Nov 28, 2019, 01:58 pm IST 0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ്  തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓരോ…

Leave a comment