കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ 120 ബിജെ പി-ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നൊടുക്കിയതായി അമിത് ഷാ  

180 0

ന്യൂഡല്‍ഹി: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെ  രൂക്ഷമായി വിമര്ശിച്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തില്‍ രാഷ്ട്രീയ പകപ്പോക്കലിന്റെ ഭാഗമായി 120 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കമ്മ്യൂണിസ്റ്റുകാര്‍ കൊന്നുവെന്ന്  രാജ്യസഭയില്‍ എസ്പിജി ഭേദഗതി ബില്ലിന്മേല്‍ മറുപടി പ്രസംഗം നടത്തുന്നതിനിടെ അദ്ദേഹം പറഞ്ഞു.

ഗാന്ധി കുടുംബത്തിനെതിരായ രാഷ്ട്രീയ പകപ്പോക്കലാണ് എസ്പിജി ഭേദഗതി ബില്ലിലൂടെ കേന്ദ്രം നടപ്പിലാക്കുന്നതെന്ന്  പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. എന്നാല്‍, ഇടതു പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയ പകപ്പോക്കലിനെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപടി. കേരളത്തില്‍ 120 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് രാഷ്ട്രീയ പകപ്പോക്കലിന്റെ ഭാഗമായി നിങ്ങള്‍ കൊന്നൊടുക്കിയതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിച്ചാലും ഇടതുപക്ഷം ഭരിച്ചാലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും എല്ലായ്പ്പോഴും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
 

Related Post

ഖനിയില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചില്‍; രക്ഷാപ്രവര്‍ത്തനത്തില്‍ നേരിയ പുരോഗതി

Posted by - Dec 31, 2018, 11:27 am IST 0
മേഘാലയ : ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിയ പുരോഗതി. ആറുപേര്‍ അടങ്ങുന്ന ഇന്ത്യന്‍ നാവിക സേനയുടെ സംഘം 300 അടി താഴെ വരെ…

ഉന്നാവോ ബലാത്സംഗ കേസിൽ സെന്‍ഗാര്‍ കുറ്റക്കാരന്‍

Posted by - Dec 16, 2019, 03:33 pm IST 0
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കോടതി. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ…

പൗരത്വ ഭേദഗതി നിയമം ആരുടേയും അവകാശങ്ങള്‍ അപഹരിക്കുന്നില്ല:  രാജീവ് ചന്ദ്രശേഖര്‍ എംപി  

Posted by - Dec 21, 2019, 10:33 am IST 0
ന്യൂദല്‍ഹി : പൗരത്വ നിയമഭേദഗതിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട എല്ലാ വാര്‍ത്തകളെയും  തള്ളി ഉടമ രാജീവ് ചന്ദ്രശേഖര്‍ എംപി. ജനങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടിയുമായി രാജീവ്…

 ബജറ്റ് 2020 : ആദായനികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു 

Posted by - Feb 1, 2020, 01:51 pm IST 0
ന്യൂഡല്‍ഹി:  ആദായനികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു.  നികുതി നിരക്ക് കുറച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം.  അഞ്ച് ലക്ഷം മുതല്‍ 7.5 ലക്ഷം വരെ 10…

'മന്‍ കി ബാത്ത്' അല്ല  'ജന്‍ കി ബാത്ത്' ആണ്  ഡല്‍ഹിക്കാര്‍ കേട്ടത്:- ഉദ്ധവ് താക്കറെ

Posted by - Feb 11, 2020, 05:35 pm IST 0
മുംബൈ: ബിജെപിക്കെതിരെ വിമര്‍ശവുമായി  ശിവസേനയുടെ നേതാവ് ഉദ്ധവ് താക്കറെ.  'മന്‍ കി ബാത്തി'ന് രാജ്യത്ത് പ്രസക്തിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ 'ജന്‍ കി…

Leave a comment