കോട്ടയം വഴിയുള്ള 10 പാസഞ്ചര്‍ ട്രയിനുകള്‍ റദ്ദാക്കി

486 0

കോട്ടയം: കോട്ടയം വഴിയുള്ള 10 പാസഞ്ചര്‍ റദ്ദാക്കി. 4 എക്‌സ്പ്രസുകള്‍ വഴിതിരിച്ചുവിട്ടു. ചിങ്ങവനം- ചങ്ങനാശ്ശേരി ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി ഇന്നു രാവിലെ 9 മുതല്‍ 3 വരെ കോട്ടയം വഴിയുള്ള ട്രയിന്‍ ഗതാഗതം ഉണ്ടാകില്ല. നാളെയും രാവിലെ 9 മുതല്‍ ഒരു മണിവരെ ഗതാഗത നിയന്ത്രണമുണ്ട്.

കരുനാഗപ്പള്ളി യാര്‍ഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നത്തെയും നാളെത്തെയും ആലപ്പുഴ – കൊല്ലം പാസഞ്ചര്‍ ട്രയിനുകള്‍ റദ്ദാക്കി. ഇടപ്പള്ളി യാഡിലെ അറ്റകുറ്റപ്പണി കാരണം ശബരി, കേരള എക്‌സ്പ്രസുകള്‍ ഇന്നലെ ഒന്നരമണിക്കൂറുകളോളം വൈകി.കോട്ടയം വഴിയുള്ള മിക്ക ട്രയിനുകളും അരമണിക്കൂര്‍ വൈകിയാണ് ഓടിയത്.

Related Post

Wild Hogs

Posted by - Aug 7, 2013, 01:39 am IST 0
Tim Allen, John Travolta, Martin Lawrence and William H. Macy star in WILD HOGS, the hysterically funny comedy about four…

വിജയദശമിയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ;മുംബൈയിൽ എഴുത്തിനിരുത്തിനായി ക്ഷേത്രങ്ങളിൽ വലിയ തിരക്ക്

Posted by - Oct 13, 2024, 05:50 pm IST 0
മുംബൈ:വിജയദശമി പ്രമാണിച്ച് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ മുംബൈയിലെങ്ങും ക്ഷേത്രങ്ങളിൽ വൻ തിരക്ക്.എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് മാട്ടുങ്ക ഗുരുവായൂർ ക്ഷേത്രത്തിലും താനെ വർത്തക്…

Leave a comment