ഇല്ലിനക്കരി – പുകയിറ – അട്ടത്തെ കരി – ഗൃഹധൂമം)

283 0

ഇല്ലിനക്കരി – പുകയിറ – അട്ടത്തെ കരി – ഗൃഹധൂമം)

നിങ്ങളിലെ പ്രായം ചെന്നവരുടെ കുട്ടിക്കാലത്ത്,

മുട്ടൊന്നു പൊട്ടിയാല്‍ വീട്ടിലെ അട്ടത്തു നിന്ന് കരിയെടുത്തു തേക്കും. കുട്ടിയുടെ കണ്ണുകള്‍ മഞ്ഞളിച്ചാല്‍, രക്തം കുറഞ്ഞാല്‍, അട്ടത്തെ കരി ഒരു പിടി വാരി, (ചെന്തെങ്ങിന്റെ) കരിക്കു വെട്ടി കരി അതിലിട്ട് ഒരു ചട്ടിയില്‍ മണല്‍ ഇട്ട് അതിന്റെ നടുക്ക് ആ കരിക്ക്‌ വെച്ച് അടിയില്‍ നിന്ന് തീ കത്തിച്ച് തിളപ്പിച്ച്‌ ബ്രാണ്ടി പോലെ ഇരിക്കുന്ന ചുവന്ന വെള്ളം കുടിപ്പിക്കും. രണ്ടു നേരം കുടിക്കുമ്പോള്‍ രക്തം ഉണ്ടാകും. പല്ലിനു വേദന വന്നു കവിള്‍ മുഴുവന്‍ നീര് ആയാല്‍ അട്ടത്തെ കരി എടുത്തു തേനില്‍ ചാലിച്ച് തോരെത്തോരെ ഇടും. നാലു പ്രാവശ്യം ഇടുമ്പോള്‍ നീര് പോകും. ഈ മരുന്നുകള്‍ കൊടുത്ത തള്ള നാനോ കാര്‍ബണ്‍ ട്യൂബും നാനോ വയറും ഒന്നും പഠിച്ചിരുന്നില്ല. നാളെ രാവിലെ ഇത് ഒട്ടേറെ രംഗങ്ങളില്‍ ഉപയോഗമാവുമ്പോള്‍ നിങ്ങളുടെ മതബോധനത്തിന്റെ ആളുകള്‍ പൊക്കിപ്പിടിച്ച് ഇതൊക്കെ പഴയ ആളുകള്‍ക്ക് അറിയാമായിരുന്നു എന്നു പറഞ്ഞു നടന്നിട്ടു കാര്യമില്ല. ഇന്ന് ഉപയോഗിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. ഇപ്പോള്‍ ഉപയോഗിക്കുന്നവരെ പുച്ഛിക്കും. ഇന്ന് ഉപയോഗിക്കുന്നതൊക്കെ തെറ്റും ഇന്നലെ ഉപയോഗിച്ചതൊക്കെ ശരിയും ആണെന്ന് പിന്നീട് ഒരിക്കല്‍ കണ്ടെത്തിയാല്‍ അന്ന് അതിന്റെ പിറകെ നിങ്ങള്‍ പോകും.

കടപ്പാട് : സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് 

Related Post

സ്ത്രീകളിലെ ലൈംഗിക താത്പര്യങ്ങളെ കുറിച്ച്‌ ഗവേഷകരുടെ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തല്‍

Posted by - Jun 30, 2018, 03:26 pm IST 0
സ്ത്രീകളിലെ ലൈംഗിക താത്പര്യങ്ങളെ കുറിച്ച്‌ ഗവേഷകരുടെ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തല്‍. 18 മുതല്‍ 36വരെയുള്ള പ്രായത്തിലുള്ള 42 സ്ത്രീകളിലും 28 പുരുഷന്മാരിലുമാണ് പഠനം നടത്തിയത്. ഈ പഠനത്തിന്റെ…

രാത്രി ഏറെ വൈകി ഉറങ്ങുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക…നിങ്ങള്‍ അപകടത്തിലാണ്

Posted by - May 11, 2018, 07:02 pm IST 0
രാത്രി ഏറെ വൈകി ഉറങ്ങുന്നവരും, ഏറെ വൈകി എഴുന്നേല്‍ക്കുന്നവരും ആണ് നിങ്ങള്‍ എങ്കില്‍ അറിയുക നിങ്ങള്‍ അപകടത്തിലാണ്. കാരണം ഇത്തരക്കാര്‍ക്ക് അകാലമരണ സാധ്യത കൂടുതലാണെന്ന് യു കെ…

നാരങ്ങാകുളിയിലൂടെ ദിവസം മുഴുവന്‍ ഉന്മേഷം; നാരങ്ങാ ഉപയോഗിച്ച് എങ്ങനെ കുളിക്കാം  

Posted by - May 22, 2019, 09:50 am IST 0
എപ്പോഴും നല്ല ഫ്രഷായി സുന്ദരകുട്ടപ്പന്മാരായി ഇരിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്. പക്ഷേ, പലര്‍ക്കും ആഗ്രഹം പോലെ കാര്യങ്ങള്‍ നടക്കുന്നില്ല. ഉന്മേഷമില്ലെന്നുള്ളതാണ് ഇത്തരക്കാരുടെ പ്രധാനപരാതി. ദിവസവും ഉന്മേഷം പകരാനുള്ള എളുപ്പവഴിയാണ്…

ആയുർവേദം ജീവിതചര്യയാണ് 

Posted by - Apr 2, 2018, 09:41 am IST 0
ആയുർവേദം ജീവിതചര്യയാണ്  ആയുർവേദം എന്നത് ഒരു ജീവിതചര്യയാണ്. തന്നോടു തന്നെയും തന്റെ സമസൃഷ്ടങ്ങളായ മനുഷ്യരോടും താൻ ജീവിക്കുന്ന പ്രകൃതിയോടും ഈശ്വരനോടും ഉള്ള ഒരു ഉടമ്പടി. ദൈവവിപാശ്രയത്തിന്റെയും സത്വാവചയത്തിന്റെയും…

അടുക്കളയിൽ ഫോൺ ഉപയോഗിക്കരുത്

Posted by - Mar 13, 2018, 02:47 pm IST 0
അടുക്കളയിൽ ഫോൺ ഉപയോഗിക്കരുത് മൈക്രോവേവ് ഓവനും ഇൻഡക്ഷൻ സ്റ്റൗകളും ഗ്യാസ് സിലിണ്ടറുകളും വളരെയേറെ അപകടകാരികളാണ്,സൂക്ഷിച്ച് ഉപയോഗിച്ചില്ല എങ്കിൽ.പെട്രോൾ സ്റ്റേഷനുകളിൽ ഫോൺ ഉപയോഗിക്കന്നത് പോലെത്തന്നെ അപകടകരമാണ് അടുക്കളയിൽ ഫോൺ…

Leave a comment