പഴയ പാലം പൊളിച്ചു; മേല്‍പ്പാലം പണി പൂര്‍ത്തിയായില്ല; ഭീതിയോടെ യാത്രക്കാര്‍  

51 0

കുറുപ്പന്തറ: ഒരു വര്‍ഷം മു മ്പ് ആരംഭിച്ച മാഞ്ഞൂര്‍ മേല്‍ പ്പാലത്തിന്റെയും അപ്പ്രോച്ച് റോഡിന്റെയും പണി ഇതുവ രെ പൂര്‍ത്തിയായിട്ടില്ല. ഇരട്ട പ്പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി പഴയ പാലം പൊ ളി ച്ചിരുന്നു. മേല്‍പ്പാലം പണി ഏകദേശം പൂര്‍ത്തിയായിട്ടു ണ്ട്. എന്നാല്‍ റെയില്‍വേ മേ ല്‍പ്പാലത്തിലേക്കുള്ള അ പ്രോച്ച് റോഡിന്റെ സ്ഥലമേ റ്റടുക്കല്‍ നടപടി പോലും ഇതു വരെ പൂര്‍ത്തിയായി ട്ടില്ല. ഇതു മൂലം പ്രദേശവാ സികള്‍ ഏറെ വലയുന്നു. പാ ലം പണി പൂര്‍ത്തിയാക്കാത്ത തുമൂലം പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതം ചില്ല റയല്ല. വിദ്യാര്‍ത്ഥികളും പ്രാ യമായവരുള്‍പ്പെടെ മറ്റിടങ്ങ ളിലേക്ക് പോകുന്നതിനായി റെയില്‍പാത കടന്നു വേണം ബസ് സ്റ്റോപ്പില്‍ എത്താന്‍.
 
ഇരട്ടപ്പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങിയതോടെ ഇത് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കുട്ടികളും ബധിരരും ഒക്കെ റെയില്‍പ്പാ ത ക്രോസ്സ് ചെയ്തു പോകു ന്നത് ഏറെ അപകടഭീതിയും ഉയര്‍ത്തുന്നുണ്ട്. ഈ പാലം പണി പൂര്‍ത്തിയായാല്‍ മള്ളി യൂര്‍, വെച്ചൂര്‍, ചേര്‍ത്തല, കല്ലറ ഭാഗത്തേക്ക് ഇതുവഴി വളരെ പെട്ടന്ന് എത്തുവാന്‍ സാധിക്കുമായിരുന്നു. ഇതോ ടെ വാഹനയാത്രക്കാര്‍ രണ്ട് കിലോമീറ്ററിലധികം സഞ്ചരി ക്കേണ്ട അവസ്ഥയാണുള്ളത്. അദ്ധ്യയനവര്‍ഷമായാല്‍ നിര വധി കുട്ടികള്‍ റെയില്‍പാത കടന്നുവേണം സ്‌കൂളുകളില്‍ എത്താന്‍. ഇത് മാതാപിതാ ക്കളില്‍ ഭീതിയും ഉയര്‍ത്തു ന്നുണ്ട്. എത്രയും പെട്ടെന്ന് റെയില്‍വേ മേല്‍പ്പാലത്തിന്റെ യും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കണ മെന്നാണ് നാട്ടുകാരുടെ ആ വശ്യം.

Related Post

ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ഥാടകന്‍ മുങ്ങിമരിച്ചു  

Posted by - Dec 11, 2019, 02:15 pm IST 0
ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകന്‍  മുങ്ങി മരിച്ചു. തിരുവനന്തപുരം വെമ്പായം കുഞ്ചിറ കടുവാക്കുഴി ചെവിട്ടിക്കുഴിയില്‍ ബാലകൃഷ്ണന്റെയും ഇന്ദിരയുടെയും മകന്‍ ദിലീപ് കുമാര്‍ (37)…

വാഹന പാര്‍ക്കിംഗിനെചൊല്ലി തര്‍ക്കം: വിദ്യാര്‍ത്ഥി റിമാന്റില്‍; പ്രിന്‍സിപ്പാളിനെ.സസ്‌പെന്‍ഡ്.ചെയ്തു  

Posted by - May 23, 2019, 09:21 am IST 0
വാഴൂര്‍: വിദ്യാര്‍ത്ഥി റി മാന്റിലായസംഭവം എസ് വി ആര്‍ എന്‍ എസ് എസ് കോളേജ് പ്രിന്‍സിപ്പാള്‍ ജി പ്രമോദിനെ അനിശ്ചിത കാലത്തേക്ക് മാനേജ്‌മെന്റ്.സസ്‌പെന്‍ഡ് ചെയ്തു. സപ്ലിമെന്ററി പരീക്ഷ…

വൈക്കം നഗരസഭയില്‍ ബിജെപിക്ക്  വിജയം

Posted by - Dec 18, 2019, 01:19 pm IST 0
വൈക്കം:  വൈക്കം നഗരസഭയില്‍ ബിജെപിക്ക്  വിജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു. നഗരസഭയിലെ 21 -ാം ഡിവിഷനിലാണ് ബിജെപി 79 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചത്. ആകെ പോള്‍…

നാഗമ്പടം പഴയ മേല്‍പ്പാലം മുറിച്ചു നീക്കും; കോണ്‍ക്രീറ്റ് പൊട്ടിക്കല്‍ തുടങ്ങി  

Posted by - May 23, 2019, 09:17 am IST 0
കോട്ടയം: നാഗമ്പടം റെയി ല്‍വേ പഴയ മേല്‍പ്പാലം മുറിച്ച് കഷണങ്ങളാക്കി ക്രെ യിന്‍ ഉപയോഗിച്ച് നീക്കാന്‍ തീരുമാനമായി. ഇതിന് റെയില്‍വേ ബോര്‍ഡ് അനു മതി കൊടുത്തു. എന്നാല്‍…

തടസ്സങ്ങള്‍ നീങ്ങി: വൈക്കം-വെച്ചൂര്‍ റോഡ് പുനര്‍നിര്‍മ്മാണം ഉടന്‍  

Posted by - May 16, 2019, 04:34 pm IST 0
കോട്ടയം: വൈക്കം-വെച്ചൂര്‍ റോഡ് വീതികൂട്ടി, ആധുനിക രീതിയില്‍ പുനര്‍നിര്‍മ്മിക്കു ന്നതിനുള്ള സാങ്കേതിക തട സ്സങ്ങള്‍ നീങ്ങി. തിരഞ്ഞെ ടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലി ച്ചാലുടന്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും.…

Leave a comment