മരട് ഫ്‌ളാറ്റ് നഷ്ടപരിഹാര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കും 

164 0

കൊച്ചി: മരട് ഫ്‌ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിശ്ചയിച്ച നഷ്ടപരിഹാര കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് സമിതി ചെയര്‍മാന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായർ പറഞ്ഞു. സമിതിയുടെ ആദ്യ യോഗം സമിതി ചെയര്‍മാന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ കൊച്ചിയിലെ വസതിയിൽ  നടന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ്, ജില്ലാ കളക്ടര്‍ എസ്. സുഹാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സമിതിയ്ക്കായുള്ള ഓഫിസ് കെട്ടിടവും ജീവനക്കാരെയും ലഭ്യമാക്കി ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം. ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുന്ന നടപടി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

Related Post

സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Dec 6, 2019, 09:41 am IST 0
തൃശൂർ: തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു.  മഞ്ജുവിന്‍റെ പരാതിയിലെ ആരോപണങ്ങൾ ശരിയാണെന്ന് പോലീസ് വ്യക്തമാക്കി.…

മരിക്കുന്നതിനു മുമ്പ് രതീഷ് നാലാംപ്രതി ശ്രീരാഗിനൊപ്പം  

Posted by - Apr 13, 2021, 10:31 am IST 0
കണ്ണൂര്‍ : മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകമാണെന്ന സംശയം ശക്തമാകുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുവരെയും രതീഷ് മറ്റു പ്രതികള്‍ക്കൊപ്പമായിരുന്നെന്നു മൊബൈല്‍ ഫോണ്‍ നമ്പര്‍…

കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ സംസാരിച്ചെന്ന് യുവതിയുടെ മൊഴി; വിനായകനെ അറസ്റ്റ് ചെയ്‌തേക്കും  

Posted by - Jun 18, 2019, 10:07 pm IST 0
കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അന്വേഷണസംഘം അറസ്റ്റ് ചെയ്‌തേക്കും.  യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍…

സമ്പത്ത് കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ കേരളസര്‍ക്കാര്‍ പ്രതിനിധി  

Posted by - Jul 30, 2019, 07:29 pm IST 0
ന്യൂഡല്‍ഹി: മുന്‍ എം.പി, എ സമ്പത്തിനെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. കാബിനറ്റ് റാങ്കോടെയാണ് സമ്പത്തിന്റെ നിയമനം. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം സമ്പത്തിന്റെ നിയമനത്തിന്…

Leave a comment