നടന്‍ മധുവിനെ പ്രസ്‌ക്ലബ് ആദരിച്ചു 

410 0

തിരുവനന്തപുരം: നടന്‍ മധുവിന്റെ 86ാം ജന്മദിനാഘോഷവും ആദരിക്കല്‍ ചടങ്ങും ഇന്നലെ പ്രസ്‌ക്ലബ്ബിൽ   'മധു മധുരം തിരുമധുരം' എന്ന പേരില്‍ നടന്നു . പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് സാംസ്‌ക്കാരിക മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. മലയാള സിനിമയിൽ  വ്യത്യസ്തമായ വേഷങ്ങളിലൂടെ ജനമനസുകള്‍ കീഴടക്കിയ  അപൂര്‍വ്വ പ്രതിഭയാണ് മധുവെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബിന്റെ സ്‌നേഹോപഹാരം അദ്ദേഹം മധുവിന് സമ്മാനിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍ മധുവിനെ  പൊന്നാട ചാര്‍ത്തി.  ജന്‍മദിനത്തിന് പ്രസ്‌ക്ലബ്ബ് ഒരുക്കിയ കേക്ക് മധു മുറിച്ചു.

മധുവിനെക്കുറിച്ചുള്ള www.madhutheactor.com എന്ന വെബ്സൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി നിര്‍വ്വഹിച്ചു. മധുവിനെ ആദരിച്ച ചടങ്ങില്‍ എംഎല്‍എ മാരായ മുകേഷ്, വിഎസ് ശിവകുമാര്‍, ഒ രാജഗോപാല്‍, സംവിധായകരായ ഷാജി എന്‍ കരുണ്‍, ടികെ രാജീവ് കുമാര്‍, അമ്പിളി, കെ മധു, സുരേഷ് ഉണ്ണിത്താന്‍, നിര്‍മ്മാതാക്കളായ രഞ്ജിത്, ദിനേശ് പണിക്കര്‍ മുതലായവർ പങ്കെടുത്തു.

Related Post

മഹാകവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു  

Posted by - Feb 25, 2021, 08:57 am IST 0
തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടില്‍ വച്ച് ഇന്ന് ഉച്ചയോടെയാണ് മരണം. പത്തനംതിട്ട തിരുവല്ല സ്വദേശിയാണ്. കേന്ദ്ര…

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Posted by - Feb 28, 2020, 03:42 pm IST 0
കൊല്ലം നെടുമൺകാവില്‍ കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ആറ്റില്‍ കണ്ടെത്തി. മുങ്ങിമരണ മാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും വെള്ളവും ചെളിയും കണ്ടെത്തി.…

കേരള ബജറ്റ് 2020 :ഭൂമിയുടെ ന്യായ വില 10% വര്‍ദ്ധിച്ചു,  കെട്ടിട നികുതിയും കൂട്ടി 

Posted by - Feb 7, 2020, 01:38 pm IST 0
തിരുവനന്തപുരം:  അഞ്ചാമത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് എൈസക് അവതരിപ്പിച്ചു ബജറ്റില്‍ ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി…

കേരളത്തില്‍ കാലവര്‍ഷം വൈകും  

Posted by - May 30, 2019, 05:12 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും. ജൂണ്‍ ആദ്യാവാരത്തിന് ശേഷം മാത്രമേ കാലവര്‍ഷം എത്തുകയുള്ളൂവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വേനല്‍ മഴയില്‍ ഇതുവരെ 53 ശതമാനം കുറവുണ്ടായി.കഴിഞ്ഞ…

കെ എം മാണി സ്മാരകത്തിനെതിരെ സുഭാഷ് ചന്ദ്രൻ

Posted by - Feb 9, 2020, 05:37 pm IST 0
മുംബയ്: സംസ്ഥാന ബഡ്ജറ്റിൽ  കെ.എം മാണിക്ക് സ്മാരകം പണിയാൻ അഞ്ച് കോടി വകയിരുത്തിയതിനെതിരെ  എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ രംഗത്തെത്തി. മാണിയുടെ സ്മാരകത്തിൽ പണം എണ്ണുന്ന യന്ത്രം കൂടി…

Leave a comment