കെവിന്റെത് ദുരഭിമാനക്കൊല; കൊന്നത് അച്ഛനും സഹോദരനുമെന്ന്  നീനു  

265 0

കോട്ടയം: കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് നീനു കോടതിയില്‍. കേസിന്റെ വിസ്താരത്തിനിടെയാണ് നീനു ഇക്കാര്യം പറഞ്ഞത്.
തന്റെ പിതാവും ചേട്ടന്‍ ഷാനുവുമാണ് കെവിനെ കൊന്നതെന്നും കെവിന്‍ താഴ്ന്ന ജാതിക്കാരനായതിനാല്‍ ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്നും നീനു കോടതിയില്‍ മൊഴി നല്‍കി.

കെവിനെ വിവാഹം കഴിച്ചാല്‍ അഭിമാനക്ഷതമുണ്ടാകുമെന്ന് അവര്‍ കരുതി. കെവിന്റെ ജാതിയായിരുന്നു പ്രശ്‌നം. കെവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചാണ് വീടുവിട്ടത്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍നിന്ന് തന്നെ ബലമായി കൊണ്ടുപോകാന്‍ പിതാവ് ചാക്കോ ശ്രമിച്ചിരുന്നു. കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്നു പിതാവ് പറഞ്ഞു. സ്റ്റേഷനില്‍ വച്ച് കെവിനെ എസ്‌ഐ കഴുത്തിനു പിടിച്ചു തള്ളി. പിതാവിനൊപ്പം പോകാന്‍ തയാറാകാതിരുന്നതോടെ സ്വന്തം ഇഷ്ടപ്രകാരം പോകുന്നുവെന്ന് എഴുതി വാങ്ങിയെന്നും നീനു മൊഴി നല്‍കി.

രണ്ടാംപ്രതി നിയാസ് തന്നെയും കെവിനെയും ഭീഷണിപ്പെടുത്തി. കെവിനെ ഫോണില്‍ വിളിച്ചും നിയാസ് ഭീഷണി മുഴക്കി. കെവിന്റെ വീട്ടില്‍ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. കെവിന്‍ മരിക്കാന്‍ കാരണം തന്റെ അച്ഛനും സഹോദരനുമാണ്. അതിനാല്‍ കെവിന്റെ അച്ഛനെയും അമ്മയേയും നോക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും നീനു കോടതിയില്‍ പറഞ്ഞു.

 നീനുവിന്റെ ബന്ധു കൂടിയാണു രണ്ടാംപ്രതി നിയാസ്. കെവിന്‍ വധക്കേസില്‍ നീനുവിന്റെ വിസ്താരം കോട്ടയത്തെ കോടതിയില്‍ തുടരുകയാണ്.
 കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിസ്താരം. നീനുവുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തതിനു തൊട്ടടുത്ത ദിവസമാണു കെവിനെ ഷാനു ചാക്കോയും സംഘവും വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. പിറ്റേ ദിവസം കെവിന്റെ മൃതദേഹം തെന്‍മല ചാലിയക്കര തോട്ടില്‍നിന്നു കണ്ടെത്തി. ഷാനുവാണ് കേസില്‍ ഒന്നാം പ്രതി.

Related Post

കൂടത്തായ് കൊലപാതകം: ജോളിയുടെയും എം.എസ്. മാത്യുവിന്റെയും ജാമ്യാപേക്ഷ തള്ളി

Posted by - Feb 18, 2020, 01:57 pm IST 0
കോഴിക്കോട്: കൂടത്തായി റോയ് വധക്കേസില്‍ ജോളിയുടേയും കൂട്ടുപ്രതി എം.എസ് മാത്യുവിന്റേയും ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. വ്യക്തമായ തെളിവുകളില്ലാതെ ഊഹാപോഹങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് അന്വേഷണസംഘം…

അധിക പോളിംഗ് വോട്ട്  ;കളമശ്ശേരിയിലെ ബൂത്തില്‍ റീപോളിംഗ് തുടങ്ങി  

Posted by - Apr 30, 2019, 06:58 pm IST 0
കൊച്ചി: എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ റീപോളിംഗ് തുടങ്ങി. അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പര്‍ ബൂത്തിലാണ് റീപോളിംഗ് നടക്കുക. രാവിലെ…

കാസര്‍കോട്ട് പെരിയ- കല്യോട്ട് ടൗണുകളില്‍ നാളെ നിരോധനാജ്ഞ  

Posted by - May 22, 2019, 07:25 pm IST 0
കാഞ്ഞങ്ങാട്: കാസര്‍കോട്ടെ പെരിയ- കല്യോട്ട് ടൗണുകളില്‍ നാളെ നിരോധനാജ്ഞ.  ടൗണിന് അരക്കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകം. വോട്ടെണ്ണല്‍ ആരംഭിക്കുന്ന നാളെ രാവിലെ എട്ട് മണി മുതല്‍ പിറ്റേ…

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി

Posted by - Dec 25, 2019, 05:12 pm IST 0
കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി. പദവിയിലിരുന്ന് രാഷ്ട്രീയം പറയണമോയെന്നത് അവരാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി എ.കെ ബാലന്‍അദ്ദേഹം പറഞ്ഞു. മുന്‍ ഗവര്‍ണര്‍ പി.സദാശിവത്തിനും പല കാര്യങ്ങളിലും…

നടന്‍ മധുവിനെ പ്രസ്‌ക്ലബ് ആദരിച്ചു 

Posted by - Sep 24, 2019, 03:01 pm IST 0
തിരുവനന്തപുരം: നടന്‍ മധുവിന്റെ 86ാം ജന്മദിനാഘോഷവും ആദരിക്കല്‍ ചടങ്ങും ഇന്നലെ പ്രസ്‌ക്ലബ്ബിൽ   'മധു മധുരം തിരുമധുരം' എന്ന പേരില്‍ നടന്നു . പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന…

Leave a comment