ഇ.ശ്രീധരന്റെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാൻ തീരുമാനിച്ചു 

147 0

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പാലം നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തിനായി വിദഗ്ധ ഏജന്‍സിയെ ചുമതലപ്പെടുത്തി. ഇ,ശ്രീധരന്റെ പൊതുവായ മേല്നോട്ടത്തിലായിരിക്കും നിര്മ്മാണം. പാലം പരിശോധിച്ച് കഴിഞ്ഞ് ഇ.ശ്രീധരന്‍ സമര്‍പ്പിച്ച  റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്. 

നിർമ്മാണം  ഒക്ടോബര്‍ ആദ്യവാരം  തുടങ്ങാനാണ്  തീരുമാനിച്ചിരിക്കുന്നതെന്നും  പാലം പണിയുടെ മേല്‍നോട്ടം ഏറ്റെടുക്കണമെന്നും  ഇ.ശ്രീധരനോട് അഭ്യര്‍ഥിച്ചിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷം കൊണ്ട് പാലത്തിന്റെ പുനഃനിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പാലം നിര്‍മാണത്തിന്റെ രൂപരേഖ, എസ്റ്റിമേറ്റ് എന്നിവയെല്ലാം സമര്‍പ്പിക്കാനും ശ്രീധരനോട് അഭ്യര്‍ഥിച്ചിട്ടുള്ളതായി മുഖ്യമന്ത്രി വ്യക്തമാക്കി.

 പാലത്തിന്റെ നിര്‍മാണത്തിന് സാങ്കേതികത്തികവും വൈദഗ്ധ്യവുമുള്ള നിര്‍മാണ കമ്പനിയെ ആകും ചുമതലപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Related Post

പാലാരിവട്ടം പാലം അഴിമതി കേസ്; ടി.ഓ.സൂരജിനും മറ്റ് 2  പ്രതികൾക്കും ജാമ്യം

Posted by - Nov 4, 2019, 01:37 pm IST 0
കൊച്ചി : പാലാരിവട്ടം മേൽപ്പാല  അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഓ. സൂരജിനും  രണ്ട്‌   പ്രതികൾക്കും ജാമ്യം ലഭിച്ചു. ഹൈക്കോടതി ഉപാധികളോടെയാണ് മൂന്ന് പേർക്കും ജാമ്യം…

കേരളത്തിന്റെ പ്രമേയത്തിന് കടലാസിന്റെ വിലപോലുമില്ല 

Posted by - Dec 31, 2019, 04:06 pm IST 0
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള ഗവണ്മെന്റ്  പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വിലപോലും ഇല്ലെന്ന്  ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. പണ്ട് ബീഫിന്റെ പേരില്‍ നടത്തിയ കലാപങ്ങളെപ്പോലെ…

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Posted by - Feb 28, 2020, 03:42 pm IST 0
കൊല്ലം നെടുമൺകാവില്‍ കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ആറ്റില്‍ കണ്ടെത്തി. മുങ്ങിമരണ മാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും വെള്ളവും ചെളിയും കണ്ടെത്തി.…

എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനം തിരിച്ചിറക്കി

Posted by - Sep 27, 2019, 09:28 am IST 0
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ്  എഐ 963 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം  തിരിച്ചിറക്കിയത്. വിമാനം…

ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി  

Posted by - Feb 27, 2021, 09:23 am IST 0
കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍…

Leave a comment