നേതാക്കളുടെ കാലില്‍ ചുംബിച്ച് മാര്‍പാപ്പ

195 0

വത്തിക്കാന്‍ സിറ്റി: നിലപാടുകള്‍കൊണ്ടും കരുണനിറഞ്ഞ പ്രവര്‍ത്തികള്‍കൊണ്ടും എല്ലായിപ്പോഴും ലോകത്തിന്‍റെ ശ്രദ്ധ നേടാറുണ്ട് ഫ്രാൻസിസ് മാര്‍പാപ്പ .ഇപ്പോളിതാ യുദ്ധങ്ങള്‍ ഇല്ലാതാവുന്നതിനായി നേതാക്കളുടെ കാലില്‍ ചുംബിച്ചിരിക്കുകയാണ് അദ്ദേഹം. 

ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായ തെക്കന്‍ സുഡാനില്‍ താല്‍ക്കാലിക സമാധാനക്കരാറുണ്ടാക്കിയ നേതാക്കളുടെ കാലിലാണ് മാര്‍പാപ്പ ചുംബിച്ചത്. 24 മണിക്കൂര്‍ നീണ്ട പ്രാര്‍ത്ഥനകള്‍ക്ക് പിന്നാലെയായിരുന്നു നേതാക്കളുടെ കാലില്‍ മാര്‍പാപ്പ ചുംബിച്ചത്. 

പ്രസിഡന്‍റ് സാല്‍വകീര്‍, പ്രതിപക്ഷ നേതാവ് റിയക് മചാര്‍, മൂന്ന് വൈസ് പ്രസിഡന്‍റുമാരാണ് മാര്‍പാപ്പയുടെ ക്ഷണമനുസരിച്ച് തെക്കന്‍ സുഡാനില്‍ നിന്ന്  വത്തിക്കാനിലെത്തിയത്. 

സഹോദരനെപ്പോലെ പറയുകയാണ്. ജനങ്ങള്‍ക്ക് യുദ്ധം മതിയായെന്നും പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും നേതാക്കളോട് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. 

കാലുവേദന മൂലം എഴുന്നേല്‍ക്കാന്‍ തുടര്‍ന്ന് മാര്‍പാപ്പ കഷ്ടപ്പെട്ടു. സഹായികളുടെ സഹായം തേടിയാണ് 82 കാരനായ മാര്‍പാപ്പ എഴുന്നേറ്റത്. 

Related Post

മലയാളികളെ വിട്ടുമാറാതെ ഭാഗ്യദേവത: ദുബായില്‍ ഭാഗ്യദേവത കടാക്ഷിച്ചവരുടെ പട്ടികയിലേക്ക് ഒരു മലയാളി കൂടി

Posted by - Jun 3, 2018, 11:44 pm IST 0
ദുബായ്: ദുബായില്‍ ഭാഗ്യദേവത കടാക്ഷിച്ചവരുടെ പട്ടികയിലേക്ക് ഒരു മലയാളി കൂടി. ഇത്തവണ 10 മില്യണ്‍ ദിര്‍ഹത്തിന്റെ (18,22,25,000 രൂപ) ലോട്ടറിയാണ് മലയാളിയായ ഡിക്‌സണ്‍ കാട്ടിച്ചിറ എബ്രഹാമിന് അടിച്ചത്.…

സൗദി അറേബ്യയിൽ വനിതാ നഴ്‌സുമാർക്ക് അവസരം 

Posted by - Apr 29, 2018, 07:57 am IST 0
കോഴിക്കോട്• സൗദി അറേബ്യയിൽ വനിതാ നഴ്‌സുമാർക്ക് അവസരം. സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്കാണ് അവസരം. നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് മെയ്…

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

Posted by - Mar 7, 2018, 11:45 am IST 0
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ ശ്രീലങ്കയിൽ വർഗീയ ലഹള കത്തിപടരുന്നു. വർഗീയലഹള നിയന്ത്രിക്കുന്നതിന് ഭാഗമായി ശ്രീലങ്കയിൽ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിംഹള വിഭാഗവും മുസ്ലിം വിഭാഗവും തമ്മിലുള്ള സംഘർഷത്തിന്റെ…

ചാ​വേ​ര്‍ സ്ഫോ​ട​നം: 32 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

Posted by - Sep 12, 2018, 08:11 am IST 0
കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍‌ ചാ​വേ​ര്‍ ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ല്‍ 32 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. സംഭവത്തില്‍ 130 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ന​ന്‍​ഗ​ര്‍​ഹ​ര്‍ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും…

പാകിസ്താനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

Posted by - Sep 21, 2018, 07:15 pm IST 0
പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി. അതിര്‍ത്തിയില്‍ ജവാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതും ജമ്മുകാശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി…

Leave a comment