സര്‍വരോഗസംഹാരിയായി ഇഞ്ചിയും ചുക്കും  

219 0

ഏറെ ഔഷധഗുണങ്ങളുള്ളതാണ് ഇഞ്ചിയും ചുക്കും. ഇന്നും പലര്‍ക്കും ഇതിന്റെ മേന്മകള്‍ അറിയില്ല. വീട്ടില്‍ ഇഞ്ചിയുണ്ടെങ്കില്‍ ശാരീരികാസ്വസ്ഥതകളിലേറിയ പങ്കിനെയും അകറ്റിനിര്‍ത്താന്‍ കഴിയും. ഇഞ്ചിയുടെയും ചുക്കിന്റെയും ചില ഔഷധഗുണങ്ങളാണ് താഴെകൊടുത്തിരിക്കുന്നത്.

ഇഞ്ചി അരച്ച് അല്പം വെണ്ണയും ചേര്‍ത്തു കഴിച്ചാല്‍ ചുമ മാറും.

50 ഗ്രാം ചുക്ക്, 100 ഗ്രാം വറുത്ത എള്ള്, 300 ഗ്രാം ശര്‍ക്കര ഇവ കൂട്ടിയിടിച്ചു ഗുളികയായി കഴിച്ചാല്‍ ചുമ കുറയും.

തലവേദനയ്ക്കും കൊടിഞ്ഞിയ്ക്കും ചുക്ക് പൊടി ചെറു ചൂടുവെള്ളത്തില്‍ കുഴച്ചു കുഴമ്പു രൂപത്തില്‍ നെറ്റിയില്‍ പുരട്ടുന്നത് നല്ലതാണ്.

ഇഞ്ചി നീരും ചെറുതേനും സമം ചേര്‍ത്തു പതിവായി അര സ്പൂണ്‍ വീതം കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാകും.

ഇഞ്ചി , തഴുതാമം, മുരിങ്ങയില , വെളുത്തുള്ളി ഇവയുടെ നീര് സമം എടുത്തു ചെറുതേനും ചേര്‍ത്തു പതിവായി കഴിയ്ക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിയ്ക്കും.

ഇഞ്ചി കൂര്‍പ്പിച്ചു ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയുടെ പുറത്തു തുടച്ചാല്‍ അരിമ്പാറ മാറും.

ഇഞ്ചി ഇടിച്ചു പിഴിഞ്ഞ നീരും ചെറുനാരങ്ങയും സമം എടുത്തു ഇന്തുപ്പ് അല്പം ചേര്‍ത്ത് ദിവസവും മൂന്നുനാലു നേരം കഴിയ്ക്കുക. ദഹനക്കേട് , ഗ്യാസ്ട്രബിള്‍ തുടങ്ങിയ രോഗങ്ങള മാറുന്നതാണ്.

ഇഞ്ചി നീരില്‍ കുരുമുളകും ജീരകവും സമം ചേര്‍ത്ത് ഉപയോഗിയ്ക്കുന്നത് അരുചി , പുളിച്ചു തികട്ടല്‍ ഇവ അകറ്റാന്‍ നല്ലതാണ്.

ഇഞ്ചിയുടെയും കരിമ്പിന്റെയും നീര് സമം എടുത്തു മോരും ശര്‍ക്കരയും ചേര്‍ത്തുപയോഗിച്ചാല്‍ അരുചി മാറും.

ചുക്ക് കഷായത്തില്‍ ഞെരിഞ്ഞില്‍ പൊടിച്ചു ചേര്ത്തു ഉപയോഗിയ്ക്കുന്നത് മൂത്രസംബന്ധമായ രോഗങ്ങള്‍ അകറ്റും.

ഛര്‍ദ്ദി, വയറുവേദന ഇവ മാറാന്‍ ഇഞ്ചിനീരു തെളി മാറ്റി ഊറ്റി അല്പം ഉപ്പു ചേര്‍ത്തു കഴിയ്ക്കുക.

ചുക്കും പെരുങ്കായവും അരച്ച് അല്പാല്പം കഴിച്ചാല്‍ വായു സംബന്ധമായ വേദന മാറും.

ഇഞ്ചി ചെറു കഷണങ്ങള്‍ ആക്കി മൂന്നുമാസം തേനിലിട്ടു സൂക്ഷിച്ച ശേഷം ദിവസവും ഒരു ചെറിയ സ്പൂണ്‍ വീതം കഴിച്ചാല്‍ വിശപ്പുണ്ടാകും . കണ്ണിന്റെ ആരോഗ്യത്തിനും വായു, പിത്തം അകറ്റാനും ഉത്തമമാണ്.

ഇഞ്ചിനീരില്‍ പാലും നെയ്യും ചേര്‍ത്തുപയോഗിച്ചാല്‍ മലബന്ധം ഉണ്ടാകില്ല .

ഇഞ്ചിനീരും തുല്യം ചെറുനാരങ്ങാ നീരും അല്പം പഞ്ചസാര ചേര്‍ത്തു യോജിപ്പിച്ചു കഴിയ്ക്കുന്നത് ഗര്‍ഭിണികളുടെ ഛര്‍ദ്ദി മാറ്റാന്‍ നല്ലതാണ് .

ഇഞ്ചിനീര് ചെറുചൂടില്‍  രണ്ടോ മൂന്നോ തുള്ളി ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദന മാറും.

ഇഞ്ചി ചതച്ചു ഇന്തുപ്പ് ചേര്‍ത്തു ശീലയില്‍ പിഴിഞ്ഞെടുക്കുക . ഈ നീര് രണ്ടുമൂന്നു തുള്ളി ചെവിയില്‍ ഒഴിച്ചാല്‍ ചെവിക്കുത്തു മാറും.

Related Post

കേരളത്തിൽ 19 പേർക്ക് കോവിഡ് 19 : മുഖ്യമന്ത്രി

Posted by - Mar 13, 2020, 11:39 am IST 0
കേരളത്തിൽ 19 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയതായി രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് വന്നയാൾ…

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം ശിശു മരണം മഹാരാഷ്ട്രയിൽ 

Posted by - Mar 4, 2020, 11:23 am IST 0
മുംബൈ: മഹാരാഷ്ട്രയിൽ ശിശുമരണ നിരക്ക് ഒരു ലക്ഷത്തോളമെന്നും, അർബുദ രോഗികളുടെ മരണനിരക്ക് ഭയപെടുത്തുന്നതാണെന്നും കഴിഞ്ഞ ദിവസം നിയമസഭ കൌൺസിൽ യോഗത്തിൽ ആരോഗ്യമന്ത്രി രാജേഷ് തൊപ്പെ  അറിയിച്ചു. പോഷക…

കൊറോണ: 67 സാംപിളുകൾ നെഗറ്റീവ് ആശ്വാസത്തിൽ എറണാകുളം

Posted by - Mar 24, 2020, 01:51 pm IST 0
എറണാകുളം: സാംപിളുകൾ അയച്ച 67 പേരുടേതും നെഗറ്റീവ്. നിലവിൽ 16 പേരാണ് ചികിൽസയിലുള്ളത്. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധത്തിന് ലോക് ഡൗൺ കർശനമാക്കി. കടകൾക്ക് തുറന്നതോടെ സാധനങ്ങൾ വാങ്ങാനായി…

കോവിഡ് 19: വിശദ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ കേരള സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ്

Posted by - Mar 13, 2020, 11:44 am IST 0
കൊറോണ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ മൊബൈല്‍ ആപ്പുകള്‍ വികസിപ്പിച്ചതായി മുഖ്യമന്ത്രി. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ടെക്സ്റ്റ് മെസേജ് രൂപത്തില്‍ സാധാരണ ഫോണുകളില്‍ ലഭിക്കും. ജിഒകെ ഡയറക്‌ട്…

രാജ്യം അതീവ ജാഗ്രതയിൽ , അതിർത്തിയിലെ പതിനെട്ടു ചെക് പോസ്റ്റുകൾ അടച്ചു.

Posted by - Mar 14, 2020, 11:47 am IST 0
ന്യൂഡൽഹി : കൊറോണ വൈറസ് മൂലം മരണം രണ്ടെണ്ണമായതോടെ , രാജ്യത്തു കടുത്ത സുരക്ഷയിലാണ് . ഇന്നലെ ഡൽഹി സ്വാദേശിയായ 69 കാരി മരിച്ച സാഹചര്യത്തിലാണ് അതിർത്തിയിലെ…

Leave a comment