എസ്.എസ്.എല്‍.സി ഫലമറിയാന്‍ സഫലം 2018 മൊബൈല്‍ ആപ്

380 0

എസ്.എസ്.എല്‍.സി ഫലമറിയാന്‍ സഫലം 2018 മൊബൈല്‍ ആപ്

  എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itscholl.gov.in  വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കി. ഇതിനു പുറമെ സഫലം 2018 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം ഉള്‍ക്കൊള്ളുന്ന. പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈലില്‍ ആപ്പിലും റിസള്‍ട്ട് അനാലിസിസ് എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെതന്നെ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2018' ആപ് ഡൗണ്‍ലോഡ് ചെയ്യാം.  വളരെയെളുപ്പം ഫലം ലഭിക്കാന്‍ പ്രത്യേക ക്ലൗഡധിഷ്ഠിത സംവിധാനം കൈറ്റ് ഒരുക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ആപ്പിലും ലഭ്യമാക്കും.
    പ്രൈമറിതലം മുതലുള്ള കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള 13787 സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ടറിയാനുള്ള സംവിധാനമൊരുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Related Post

ബി.ജെ.പി ജില്ലാ നേതാവായ അച്ഛനും മകനും പത്താം ക്ലാസ് പരീക്ഷ ഒരുമിച്ചെഴുതി: മാര്‍ക്ക് കണ്ട് ഞെട്ടി അദ്ധ്യാപകരും നാട്ടുകാരും

Posted by - May 7, 2018, 08:47 pm IST 0
ഭുവനേശ്വര്‍: ഒഡിഷയിലെ തീരദേശ ജില്ലയായ ബലാസോറില്‍ പത്താം ക്ലാസ് ഓപ്പണ്‍ പരീക്ഷ എഴുതിയ ബി.ജെ.പി ജില്ലാ നേതാവായ അച്ഛനും മകനും ലഭിച്ച മാര്‍ക്ക് കണ്ടപ്പോള്‍ അദ്ധ്യാപകരും നാട്ടുകാരും…

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിവിധ തസ്തികകളിലെ 119 ഒഴിവ്

Posted by - Apr 24, 2018, 11:24 am IST 0
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിവിധ തസ്തികകളിലെ 119 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒാൺലൈനായി അപേക്ഷിക്കണം.  മാനേജർ(മാർക്കറ്റിങ് ആൻഡ് ട്രേഡ്) (നാഷനൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡ്) (ഒഴിവ്–ഒന്ന്),…

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Posted by - May 29, 2018, 04:22 pm IST 0
ന്യൂഡല്‍ഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ഫലം പ്രസിദ്ധീകരിക്കുകയെന്ന് പറഞ്ഞിരുന്നതെങ്കിലും നേരത്തെ പ്രഖ്യാപിക്കുകയായിരുന്നു. 1624682 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.…

എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതിയില്‍ മാറ്റം വരാന്‍ സാധ്യത 

Posted by - Aug 1, 2018, 07:55 am IST 0
തിരുവനന്തപുരം: അധ്യയനവര്‍ഷത്തില്‍ ഉണ്ടായ മഴക്കെടുതിയും കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയും കാരണം എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതികള്‍ നീട്ടാന്‍ സാധ്യത. ഒരു അധ്യയനവര്‍ഷത്തില്‍ കുറഞ്ഞത‌് 200 പ്രവൃത്തി…

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 91.1 ശതമാനം വിജയം; മലയാളി പെണ്‍കുട്ടി ടോപ്പര്‍  

Posted by - May 6, 2019, 07:04 pm IST 0
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ഭാവനാ എന്‍ ശിവദാസാണ് ടോപ്പര്‍. 500 ല്‍ 499 മാര്‍ക്കാണ് ഭാവന നേടിയത്.  ഭാവനയെ കൂടാതെ…

Leave a comment