ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു പൊലീസില്‍ കീഴടങ്ങി  

372 0

കൊച്ചി: ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. നെട്ടൂര്‍ സ്വദേശിനി ബിനിയാണ് ഭര്‍ത്താവ് ആന്റണിയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. മാരകായുധം ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൊലപാതകമുണ്ടായത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്. തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റതാണ് ബിനിയുടെ മരണത്തിന്റെ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആന്റണി പനങ്ങാട് പോലീസിന് മുന്‍പാകെ കീഴടങ്ങി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ബിനി മരിച്ചിരുന്നു.

Related Post

ജപ്തി നോട്ടീസ് വന്നാല്‍ പൂജ; ലേഖയുടെ നോട്ട്ബുക്കിലെ വിവരങ്ങള്‍ നിര്‍ണായകം; കോട്ടൂരുള്ള മന്ത്രവാദിയെത്തേടി പൊലീസ്  

Posted by - May 17, 2019, 07:38 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലേഖയുടെ നോട്ട്ബുക്ക് കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങളുണ്ടെന്നു ബുക്കില്‍ പരാമര്‍ശമുണ്ട്. വരവു ചെലവു കണക്കുകളും വീട്ടിലെ മറ്റുകാര്യങ്ങളും…

യുവാവ് കഴുത്തില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍  

Posted by - May 20, 2019, 10:22 pm IST 0
തിരുവനന്തപുരം: വട്ടപ്പാറയില്‍ യുവാവ് കഴുത്തില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍. തൊഴുവന്‍കോട് സ്വദേശി മനോജാണ് അറസ്റ്റിലായത്. കല്ലയം കാരമൂട് സ്വദേശി വിനോദിനെയാണ് കുത്തിക്കൊന്നത്. കുടുംബവഴക്കിനെ…

ബംഗാളില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റു മരിച്ചു

Posted by - Oct 13, 2019, 02:57 pm IST 0
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബിജെപി നേതാവ് ദേബ്‌നാതിനെ  അജ്ഞാതര്‍ വെടിവെച്ചു കൊന്നു.  ഭാര്യയ്‌ക്കൊപ്പം രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ കടയിലെത്തിയ രണ്ട് പേർ…

ആലുവ സ്വര്‍ണകവര്‍ച്ച: മുഴുവന്‍ പ്രതികളും പിടിയില്‍; നാലുപേരെ പിടിച്ചത് മൂന്നാറില്‍ വനത്തില്‍ നിന്നും  

Posted by - May 25, 2019, 04:41 pm IST 0
കൊച്ചി: ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം കവര്‍ന്ന കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍. നാല് പേരെ വെള്ളിയാഴ്ച മൂന്നാറിലെ വനത്തില്‍ നിന്നും പിടികൂടിയതോടെയാണ് മുഴുവന്‍…

വനിതാ ഡോക്ടര്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍; അയല്‍വാസികളായ രണ്ടു യുവാക്കള്‍ ഒളിവില്‍  

Posted by - May 1, 2019, 03:17 pm IST 0
ഡല്‍ഹി: വനിതാ ഡോക്ടറെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുപത്തഞ്ച് വയസ്സുകാരിയായ ഗരിമ മിശ്രയെയാണ് കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ രഞ്ജിത് നഗറിലെ വീട്ടിനുളളിലാണ് മൃതദേഹം…

Leave a comment