സിനിമ രംഗത്തെ പ്രമുഖര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നു: എസ്.പി.എ.വി.ജോര്‍ജ്

212 0

കൊച്ചി: സിനിമ രംഗത്തെ പ്രമുഖര്‍ തന്നെ അന്യായമായി കുടുക്കാന്‍ ശ്രമിക്കുന്നതായി ആലുവ റൂറല്‍ എസ്.പി.എ.വി.ജോര്‍ജ്. അടുത്തിടെ താന്‍ അന്വേഷിച്ച ഒരു വിവാദ കേസിലെ പ്രതിയായ പ്രമുഖ നടനാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും എ.വി.ജോര്‍ജ് പറയുന്നു. തനിക്കെതിരെ ചില സിനിമാക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിനിമാ രംഗത്തെ ചിലര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് കൃത്യമായ ഉറപ്പൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഞ്ചാവ്, ലഹരി, മണല്‍ മാഫിയ എന്നിവകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംഘത്തിന് കഴിഞ്ഞിരുന്നതായും അദ്ദേഹം പറയുന്നു. 

തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ബോധപൂര്‍വ്വം അപവാദ പ്രചാരണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ തന്നെ അന്യായമായി കുടുക്കാന്‍ ശ്രമിക്കുന്നതായി എ.വി.ജോര്‍ജ്.  താന്‍ രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സിനെകുറിച്ച്‌ മികച്ച അഭിപ്രായമായിരുന്നു ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. വരാപ്പുഴ കേസിന് മുമ്ബ് യാതൊരു ആരോപണങ്ങളും സംഘത്തിനെതിരെ ഉയര്‍ന്നിട്ടില്ലെന്നും എ.വി.ജോര്‍ജ് വ്യക്തമാക്കി. 

Related Post

നെയ്യാറ്റിന്‍കരയില്‍ ഇന്ന്‌ ഹര്‍ത്താല്‍

Posted by - May 11, 2018, 07:52 am IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഇന്ന്‌ ഹര്‍ത്താല്‍. കോണ്‍ഗ്രസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആര്‍ടിഒ ഓഫീസ് നെടുമങ്ങാട്ടേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. 

സൂര്യസംഗീതം 2019: സുവർണ്ണ ശബ്ദത്തിലൂടെ സന്തോഷം പരത്തുന്നു

Posted by - Dec 28, 2019, 03:48 pm IST 0
നവി മുംബൈ: ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങൾ കവരുന്ന  സുവർണ്ണ ശബ്ദമുള്ള സുന്ദരിയായ പെൺകുട്ടിയാണ് സൂര്യഗായത്രി. നിരവധി സോഷ്യൽ മീഡിയ സൈറ്റുകളിലെ വീഡിയോകൾ, ആത്മീയ സംഗീത പരമ്പരകൾ…

ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ അതേപടി നിലനിര്‍ത്തുകതന്നെ ചെയ്യും: കെമാല്‍ പാഷ

Posted by - Oct 11, 2018, 08:54 pm IST 0
പരവൂര്‍: ശബരിമല ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ അതേപടി നിലനിര്‍ത്തുകതന്നെ ചെയ്യുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഭൂതക്കുളം ധര്‍മശാസ്താക്ഷേത്രത്തില്‍ ബുധനാഴ്ച നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം…

സ്ഥിരമായി വരുന്ന കാമുകന്മാര്‍ക്ക് മുന്നില്‍ മകളെ കാഴ്ചവെച്ചത് സ്വന്തം അമ്മ: തീയറ്റര്‍ പീഡനത്തിന് ശേഷം നാടിനെ നടുക്കി വീണ്ടുമൊരു സംഭവം കൂടി 

Posted by - May 16, 2018, 08:33 am IST 0
തിരുവനന്തപുരം; അമ്മയുടെ വഴിവിട്ടം ബന്ധം, സ്ഥിരമായി വരുന്ന കാമുകന്‍ തന്നെയും ഉപദ്രവിച്ചു തുടങ്ങിയപ്പോള്‍ സഹിക്കാനാവാതെ പതിനേഴുകാരി വീടുവിട്ടിറങ്ങി. കാമുകന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് സ്വന്തം അമ്മ. തിരുവനന്തപുരം…

Leave a comment