സ​രി​ത എ​സ്. നാ​യ​ര്‍​ക്ക്​ അ​റ​സ്​​റ്റ്​ വാ​റ​ണ്ട്

295 0

സോ​ളാ​ര്‍ കേ​സ്​ പ്ര​തി സ​രി​ത എ​സ്. നാ​യ​ര്‍​ക്ക്​ അ​റ​സ്​​റ്റ്​ വാ​റ​ണ്ട്. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ്​ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. കാ​റ്റാ​ടി യ​ന്ത്ര​ത്തിന്റെ വി​ത​ര​ണാ​വ​കാ​ശം ന​ല്‍​കാ​മെ​ന്ന്​ വാ​ഗ്‌​ദാ​നം​ചെ​യ്‌​ത്​ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ലാണ് വാറണ്ട്. സ​രി​ത, ബി​ജു രാ​ധാ​കൃ​ഷ്‌​ണ​ന്‍, ഇ​ന്ദി​ര​ദേ​വി, ഷൈ​ജു സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് കേ​സി​ല്‍ പ്ര​തി​ക​ള്‍. 

2009ലാ​ണ് സം​ഭ​വം ഉണ്ടായത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കാ​റ്റാ​ടി യ​ന്ത്ര​ങ്ങ​ളു​ടെ മൊ​ത്തം വി​ത​ര​ണാ​വ​കാ​ശ​ത്തി​ന്​ 4,50,000 രൂ​പ യൂണിയ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ശാ​ഖ​യി​ല്‍ പ​രാ​തി​ക്കാ​ര​ന്‍ നി​ക്ഷേ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ശോ​ക്​ കു​മാ​റിന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലെം​സ് പ​വ​ര്‍ ആ​ന്‍​ഡ്​​ ക​ണ​ക്‌ട് എ​ന്ന സ്ഥാ​പ​ന​ത്തി​ന് വി​ത​ര​ണാ​വ​കാ​ശം ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു​ സരിത ഉ​റ​പ്പ് നല്‍കിയത്. കാ​റ്റാ​ടി​യ​ന്ത്രം എ​ത്താ​താ​യ​പ്പോ​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​രി​ത അ​വ​കാ​ശ​പ്പെ​ട്ട ത​ര​ത്തി​ല്‍ ക​മ്പ​നി നി​ല​വി​ലി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​യി. ഇ​തേ​തു​ട​ര്‍​ന്നാ​ണ്​ പൊ​ലീ​സി​ല്‍ പ​രാ​തി​ന​ല്‍​കി​യ​ത്.
 

Related Post

പത്തനംതിട്ടയില്‍ നിപ്പ വൈറസ് ബാധ ? അടൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Posted by - Jun 9, 2018, 08:02 am IST 0
പത്തനംതിട്ട : പത്തനംതിട്ടയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പത്തനംതിട്ട അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അടൂര്‍…

പെണ്‍കുട്ടിയെ സ്‌കൂളില്‍നിന്ന് തട്ടികൊണ്ടുപോയി പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Posted by - May 14, 2018, 07:52 am IST 0
കൊളത്തൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂളില്‍നിന്ന് തട്ടികൊണ്ടുപോയി പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ അശ്ലീല വെബ് സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടു പേരെ കൊളത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഒരുവര്‍ഷം…

ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

Posted by - Sep 23, 2018, 12:31 pm IST 0
തൃശൂര്‍ കൊടകരയില്‍ ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. കൊടകരയ്ക്ക് സമീപം ആളൂര്‍ പാലത്തിന് താഴെനിന്ന് ഇന്ന് രാവിലെ 10 മണിയോടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ്…

സംസ്ഥാനത്ത്‌ നാളെ ശക്തമായ കാറ്റിന്‌ സാധ്യത

Posted by - Nov 15, 2018, 08:44 pm IST 0
തിരുവനന്തപുരം > ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത്‌ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുടനീളവും കന്യാകുമാരി ഭാഗത്തും വെള്ളിയാഴ്‌ച മണിക്കൂറില്‍ 30 മുതല്‍ 40…

ബിഗിലിന്റെ സ്‌പെഷ്യൽ സ്ക്രീനിങ് വൈകിയതിൽ പ്രധിഷേധിച്  ആരാധകരുടെ പ്രതിഷേധം

Posted by - Oct 25, 2019, 02:55 pm IST 0
ചെന്നൈ : വിജയ് നായകനായ ബിഗിലിന്റെ പ്രദർശനം വൈകിയതിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ വിജയ് ആരാധകർ  അഴിഞ്ഞാടി . കൃഷ്ണഗിരിയിൽ ബിഗിലിന്റെ പ്രത്യേക പ്രദർശനം വൈകിയതിലാണ് ആരാധകർ റോഡിലിറങ്ങിയത്.…

Leave a comment