ശ്രീജിത്ത് മരണം പുതിയ വഴിത്തിരിവുകൾ
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ ദീപക് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വടക്കൻ പറവൂർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ശ്രീജിത്തിനെ എസ്.ഐ ദീപക് കുമാർ മർദിച്ചതായി പറയുന്നുണ്ട്. എസ്.ഐ ദീപക് കുമാർ പറവൂർ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയാണ്.
മെഡിക്കൽ ബോർഡ് നിഗമനത്തിൽ ശ്രീജിത്ത് മരിച്ചത് പോലീസ് മർദ്ദനം മൂലമാണെന്നും അടിവയറ്റിലേറ്റ ഇടിയോ ചവിട്ടോ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഉപകരണം കൊണ്ടുള്ള പ്രഹരമോ ആണ് ശ്രീജിത്ത് മരിക്കാൻ ഇടയാക്കിയത് എന്ന് മെഡിക്കൽ ബോർഡ് സ്ഥിതികരിച്ചിരുന്നു. മാത്രമല്ല ശ്രീജിത്തിന്റെ ശരീരത്തിൽ 18 മുറിവുള്ളതായി രേഖപ്പെടുത്തിയിരുന്നു. ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സുമേഷ്, സന്തോഷ് ബേബി, ജിതിൻരാജ് എന്നി മൂന്ന് പോലീസുകാർ അറസ്റ്റിലായിരുന്നു.
Related Post
കാണാതായ ജസ്‌നയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായിc
തിരുവനന്തപുരം: പത്തനംതിട്ട എരുമേലിയില്‍ നിന്നും കാണാതായ ജസ്‌നയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായി. ദൃശ്യങ്ങളില്‍ കാണുന്നത് ജസ്‌നയാണെന്ന് ചില സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങളില്‍…
ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നാളെ ഗുരുവായൂരില്‍
തൃശൂര്‍: ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നാളെ ഗുരുവായൂരില്‍. ഉച്ചക്ക് 12.45ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി 1.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഈ സമയം…
മത്സ്യത്തൊഴിലാളികളുടെ സ്ഥലം വാങ്ങിക്കലിൽ സാമ്പത്തിക തിരിമറി
മത്സ്യത്തൊഴിലാളികളുടെ സ്ഥലം വാങ്ങിക്കലിൽ സാമ്പത്തിക തിരിമറി തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾക്ക് സ്ഥലം വാങ്ങിക്കുന്ന വഴി കോടികളുടെ തട്ടിപ്പാണ് നടക്കുന്നത്. ഉദ്യോഗസ്ഥരും ഇവിടുത്തെ പ്രാദേശിക രാഷ്ട്രീയക്കാരും ചേർന്ന് മത്സ്യത്തൊഴിലാളികളെ കബിളിപ്പിക്കുകയാണ്.…
ശരണം വിളി അയ്യപ്പ ഭക്തന്റെ അവകാശമാണ് ; അതിന് കേസെടുക്കുന്നത് ശരിയല്ല; പിഎസ് ശ്രീധരന്‍പിള്ള
കൊച്ചി: ശരണം വിളി അയ്യപ്പ ഭക്തന്റെ അവകാശമാണെന്നും അതിന് കേസെടുക്കുന്നത് ശരിയല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇന്നലെ സന്നിധാനത്ത് നിരോനാജ്ഞ ലംഘിച്ച് നാമജപം നടത്തിയ…
ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍നിന്ന് കൊണ്ടുവരവെയാണ് ഫ്രാങ്കോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. …