ബംഗളൂരുവില്‍ കനത്ത മഴയ്ക്ക് സാധ്യത

16 0

ബംഗളൂരു: അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗളൂരുവില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തമിഴ്നാട്, രാജ്യത്തെ മറ്റ് തീരദേശ മേഖലകള്‍ എന്നിവിടങ്ങളിലും ഇത്തവണ കാലവര്‍ഷം നേരത്തേ എത്തിയിട്ടുണ്ട്. അതേസമയം കൊങ്കണ്‍ ഗോവ മേഖലകളിലും മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും ചുഴലിക്കാറ്റിന് സാധ്യത ഉണ്ടെന്നും വകുപ്പ് അറിയിച്ചു. 

കേരളത്തില്‍ മെയ് 29 ന് തന്നെ കാലവര്‍ഷം ഇത്തവണ എത്തിയിരുന്നു. ജൂണ്‍ ഒന്നോടെ കര്‍ണാടകത്തില്‍ മഴ ലഭിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ചില കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൊണ്ടാണ് മഴ ലഭിക്കാന്‍ വൈകിയതെന്ന് വകുപ്പ് അറിയിച്ചു. 

നിലവില്‍ കര്‍ണാടകയുടെ തെക്കന്‍ ഭാഗങ്ങളിലും തമിഴ്നാട്, പുതുച്ചേരി, റായല്‍സീമ, ആന്ധ്രാപ്രദേശിലെ തീരദേശമേഖലകള്‍ എന്നിവിടങ്ങിലേക്കും കാലവര്‍ഷം അടുക്കുകയാണെന്നും വകുപ്പ് വ്യക്തമാക്കി. തീരദേശ മേഖലകളിലും രാജ്യത്തെ തെക്കന്‍ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൃഷിക്ക് അനുകൂലമായ രീതിയില്‍ ഇത്തവണ സംസ്ഥാനത്ത് വേനല്‍മഴ ആവശ്യത്തിന് ലഭിച്ചിരുന്നെന്നും വകുപ്പ് വ്യക്തമാക്കി.

Related Post

ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ അയക്കാന്‍ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ

Posted by - Jan 4, 2019, 11:37 am IST 0
തിരുവനന്തപുരം: ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ അയക്കാന്‍ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ കൂടി സന്നിധാനത്ത് എത്തിക്കുമെന്ന് സംഘാടകന്‍ ശ്രേയസ് കണാരന്‍ പറഞ്ഞു. നട…

വിവാദ പ്രസ്തവനുമായി വീണ്ടും അൽഫോൻസ് കണ്ണന്താനം 

Posted by - Apr 9, 2018, 08:17 am IST 0
വിവാദ പ്രസ്തവനുമായി വീണ്ടും അൽഫോൻസ് കണ്ണന്താനം  സംസ്ഥാനത്ത് ടൂറിസം വളരണമെങ്കിൽ മലയാളികളുടെ ഡി.എൻ.എ യിൽ മാറ്റം വരണമെന്നാണ് അൽഫോൻസ് കണ്ണന്താനം. ആതിഥേയമര്യാദയിൽ പേരുകേട്ട കേരളത്തെ കുറിച്ചാണ് കേന്ദ്ര…

അമൃത ഫഡ്‌നാവിസ് മോദിയെ രാഷ്ട്രപിതാവെന്ന് വിളിച്ച്  സോഷ്യൽ മീഡിയയിൽ 

Posted by - Sep 18, 2019, 01:31 pm IST 0
മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ 'രാജ്യത്തിന്റെ പിതാവ്' എന്ന്  മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ വിശേഷിപ്പിച്ചു . മോദിയുടെ 69ആം ജന്മദിനത്തിൽ അദ്ദേഹത്തിന്…

ശബരിമല നട കുംഭമാസ പൂജകള്‍ക്കായി തുറന്നു

Posted by - Feb 12, 2019, 08:26 pm IST 0
ശബരിമല നട കുംഭമാസ പൂജകള്‍ക്കായി തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറന്നത്. അതേസമയം, നട തുറക്കുന്ന ദിവസമായിട്ടും…

ശബരിമല കേസ് ; സംസ്ഥാന സർക്കാരിന് തിരിച്ചടി

Posted by - Mar 25, 2019, 02:27 pm IST 0
ന്യൂഡൽഹി: ശബരിമല കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ശബരിമല കേസിലെ ഹർജികൾ ഹെെക്കോടതിയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി.…

Leave a comment