കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം

192 0

കൊച്ചി: ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 21 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ചിത്തിര ആട്ട വിശേഷ ചടങ്ങിനു ശബരിമലയില്‍ എത്തിയ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലാണ് സുരേന്ദ്രനു ജാമ്യം ലഭിച്ചിരിക്കുന്നത്.

പത്തനം തിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്ന ഉപാധികളോടു കൂടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കൂടാതെ രണ്ടു ലക്ഷം രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവെക്കണം, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം എന്നീ ഉപാധികളും കോടതി മുന്നോട്ടു വെച്ചു.

തുറന്ന കോടതിയിലാണ് വിധി പറഞ്ഞത് .ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പു ലഭിച്ചാല്‍ മാത്രമേ സുരേന്ദ്രനു ജയിലില്‍ മോചിതനാകാന്‍ സാധിക്കുകയുള്ളു.

Related Post

ശബരിമല നട നാളെ അടയ്ക്കും

Posted by - Jan 19, 2019, 12:13 pm IST 0
സന്നിധാനം : മകരവിളക്ക് തീര്‍ത്ഥാടനത്തിന് അവസാനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. ഇന്ന് വൈകിട്ട് വരെ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമുള്ളത്. ഹരിവരാസനം പാടി വൈകീട്ട്…

ശബരിമലയിലെ നിരോധനാജ്ഞ നാലുദിവസത്തേക്ക് കൂടി നീട്ടി

Posted by - Dec 18, 2018, 09:36 pm IST 0
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാലുദിവസത്തേക്ക് കൂടി നീട്ടി. സന്നിധാനം,പമ്ബ,നിലയ്ക്കല്‍ എന്നിവിടങ്ങളിലെ നിരോധനാജ്ഞയാണ് ഡിസംബര്‍ 22 അര്‍ദ്ധരാത്രിവരെ നീട്ടിയത്. നിരേധനാജ്ഞ നീട്ടണമെന്ന പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ആവശ്യം ജില്ലാ…

താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്ന നിയമസഭാ നടപടികള്‍ പുനരാരംഭിച്ചു

Posted by - Nov 28, 2018, 11:52 am IST 0
തിരുവനന്തപുരം: പ്രതിപക്ഷ പ്രക്ഷോഭത്തെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്ന നിയമസഭാ നടപടികള്‍ പുനരാരംഭിച്ചു. ശബരിമല വിഷയത്തില്‍ പ്രതിഷേധം അറിയിച്ച്‌ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ സഭ…

എഞ്ചിനീയറിംഗ് കോളേജ് കൾക്കും ഇനി സ്വയം ഭരണാധികാരം

Posted by - Apr 4, 2018, 08:52 am IST 0
എഞ്ചിനീയറിംഗ് കോളേജ് കൾക്കും ഇനി സ്വയം ഭരണാധികാരം സ്ഥാനത്തെ 24 എഞ്ചിനീയറിംഗ് കോളേജ് കൾക്ക് അക്കാദമിക  സ്വയംഭരണാനുമതി നൽകാൻ സർക്കാർ തീരുമാനം. സ്വയംഭരണത്തിനു  എതിരായ എൽഡിഎഫ് നയത്തിന്…

മുംബൈയിലേക്ക് കർഷകരുടെ മാർച്ച് 

Posted by - Mar 10, 2018, 12:48 pm IST 0
മുംബൈയിലേക്ക് കർഷകരുടെ മാർച്ച്  അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ കർഷകപ്രക്ഷോഭം ശക്തമാകുന്നു. 25000 കർഷകർ പങ്കെടുക്കുന്ന മാർച്ച് തിങ്കളാഴ്ച്ച മുംബൈയിലെത്തും. വിവിധ ആവശ്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ്…

Leave a comment