കുട്ടികള്‍ പൊതു സമൂഹത്തിലും സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ല: ജില്ലാ കളക്റ്റര്‍

491 0

തിരുവനന്തപുരം: നമ്മുടെ നാട്ടില്‍ കൗമാരക്കാരായ കുട്ടികള്‍ പല വിധത്തിലുള്ള ചൂഷണങ്ങള്‍ക്കും വിധേയരാകുന്നുണ്ടെന്ന് ജില്ലാ കളക്റ്റര്‍ ഡോ. വാസുകി ഐഎഎസ്. കുട്ടികള്‍ പൊതു സമൂഹത്തിലും സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ലെന്ന് അവര്‍ പറഞ്ഞു. കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള നവീനവും നൂതനവുമായ അനവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ സഹായത്തോടെയും പിന്തുണയോടെയും നേതൃത്വം വഹിക്കാന്‍ സംസ്‌ഥാന ജില്ലാ ശിശുക്ഷേമ സമിതിയ്ക്ക് സാധിച്ചുവെന്ന് സമിതിയുടെ പ്രസിഡന്റ് കൂടിയായ വാസുകി പറഞ്ഞു. 

കുട്ടികള്‍ മാനസിക പീഡനങ്ങള്‍ക്കും ലൈംഗിക പീഡനങ്ങള്‍ക്കും വിധേയരാകുന്നുണ്ടെന്നും, കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ഇത്തരം കേസുകള്‍ ഈ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കളക്റ്റര്‍ വ്യക്തമാക്കി. ജില്ലാ ശിശുക്ഷേമ സമിതിയുടെ ജനറല്‍ ബോഡി മീറ്റിങ്ങ് ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അവര്‍. 

അതേസമയം ഇത്തരം അതിക്രമങ്ങള്‍ നിവാരണം ചെയ്യുന്ന ജില്ലാ ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിമാനാര്‍ഹമാണ്‌എന്നും കളക്റ്റര്‍ പ്രതികരിച്ചു. ഉദ്‌ഘാടനത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മടത്തറ സുഗതന്‍, ട്രഷറര്‍ ജി.എല്‍. അരുണ്‍ ഗോപി, വൈസ് പ്രസിഡന്റ് ഗാഥാ ജി.എസ്., ജോയിന്റ് സെക്രട്ടറി എല്‍.എസ്. പ്രസന്നന്‍, സംസ്‌ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി എസ്.പി. ദീപക്, സംസ്‌ഥാന എക്സിക്യൂട്ടീവ് അംഗം ആര്‍. രാജു എന്നിവര്‍ പങ്കെടുത്തു.

Related Post

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

Posted by - Oct 1, 2018, 09:10 am IST 0
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്.  പെട്രോള്‍ വില ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ…

ഇടവിട്ടുള്ള മഴ: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്‍

Posted by - May 11, 2018, 09:05 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ആരംഭിച്ചതോടെ പൊതുജനങ്ങ‍‍ള്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ കരുതലോടെയിരിക്കണമെന്ന് ആരോഗ്യ വകുപ്പ്‍. പകര്‍ച്ചപ്പനികള്‍ അപകടകാരികളായതിനാല്‍ സ്വയം ചികിത്സിക്കാതെ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം.…

1511 കോടിയുടെ തൊഴിലുറപ്പ് കുടിശ്ശിക കേന്ദ്രം അനുവദിച്ചു

Posted by - Apr 9, 2019, 01:54 pm IST 0
ദില്ലി: തൊഴിലുറപ്പ് പദ്ധതിയ്ക്ക്  1511 കോടിരൂപ കുടിശ്ശിക കേന്ദ്രം അനുവദിച്ചു. 5 മാസത്തെ വേതനമായിരുന്നു കുടിശ്ശിക ഉണ്ടായിരുന്നത് . മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര നടപടി.  തൊഴിലുറപ്പ് പദ്ധതിയില്‍…

തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്‌ 

Posted by - May 23, 2018, 07:38 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച്‌ എണ്ണക്കമ്പിനികളുമായി കേന്ദ്ര…

നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ഇന്ന്

Posted by - Dec 2, 2018, 07:51 am IST 0
കൊച്ചി : ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സമിതിയുടെ ആദ്യയോഗം. ആലുവയില്‍ തിരുവിതാംകൂര്‍ ദേവസ്വം…

Leave a comment