അര്‍ണബ് ഗോസ്വാമിക്ക് സമന്‍സ്

115 0

ന്യൂഡല്‍ഹി : മാനനഷ്ടക്കേസില്‍ റിപബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സമന്‍സ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. തിരുവനന്തപുരം കോടതിയില്‍ അര്‍ണബ് ഗോസ്വാമി നേരിട്ട് ഹാജരാകണം.

ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവി സംപ്രേഷണം ചെയ്ത വാര്‍ത്തകളില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടായിരുന്നു എന്ന ശശി തരൂര്‍ എം.പിയുടെ പരാതിയിലാണ് നടപടി.

2017 ജൂണിലാണ് തരൂര്‍ പരാതി നല്‍കിയത്. അര്‍ണബ് ഗോസ്വാമിക്കെതിരെ പ്രഥമ ദൃഷ്ട്യാ കേസ് ഉണ്ടെന്നും നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. അര്‍ണബിനോട് ഫെബ്രുവരി 28ന് കോടതിയില്‍ ഹാജാരാകാനാണ് കോടതി ഉത്തരവിട്ടത്.

Related Post

നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതി ഡിവൈഎസ്പി പി ആത്മഹത്യ ചെയ്തു

Posted by - Nov 13, 2018, 12:47 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതി ഡിവൈഎസ്പി പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനു ശേഷം വധക്കേസില്‍ ഡിവൈഎസ്പി…

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Posted by - Jun 3, 2018, 09:55 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരദേശത്ത് പടിഞ്ഞാറന്‍ ദിശയിലേക്ക് മണിക്കൂറില്‍ 40 മുതല്‍ 50…

അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്

Posted by - Nov 11, 2018, 10:35 am IST 0
ഇടുക്കി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്. വട്ടവട കോവിലൂരിലെ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് വിവാഹം. കോവിലൂർ സ്വദേശി മധുസൂദനനാണ് വരൻ. അഭിമന്യു ആഗ്രഹിച്ച…

266.65 കോടി രൂപക്ക്  ജിഎസ്ബി മണ്ഡൽ ഇൻഷ്വർ ചെയ്‌തു 

Posted by - Sep 1, 2019, 07:25 pm IST 0
കെ.എ.വിശ്വനാഥൻ മുംബൈ : കിംഗ് സർക്കിളിലെ ഗൗഡ  സരസ്വത് ബ്രാഹ്മണ (ജിഎസ്ബി) സേവാ മണ്ഡലിന്ടെ ഗണപതി പന്തലിന്  ഈ വർഷം 266.65 കോടി രൂപ ഇൻഷുറൻസ് പരിരക്ഷ…

മല ചവിട്ടിയ യുവതികള്‍ എവിടെ?  രമേശ് ചെന്നിത്തല

Posted by - Jan 3, 2019, 12:44 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യുവതികള്‍ ദര്‍ശനം നടത്തിയപ്പോള്‍ ഭക്തര്‍ക്ക് മുറിവേറ്റെന്ന് പറഞ്ഞ ചെന്നിത്തല…

Leave a comment